Thursday, January 9, 2025
Homeസിനിമ"കാനിലെ നേട്ടത്തിൽ അസീസ്‌ നെടുമങ്ങാടുമുണ്ട്‌; "ഓള്‍ വി ഇമാജിന്‍ അസ് ലൈറ്റി' ലെ മലയാളി ഡോക്‌ടർ.

“കാനിലെ നേട്ടത്തിൽ അസീസ്‌ നെടുമങ്ങാടുമുണ്ട്‌; “ഓള്‍ വി ഇമാജിന്‍ അസ് ലൈറ്റി’ ലെ മലയാളി ഡോക്‌ടർ.

കാന്‍ ചലച്ചിത്ര മേളയില്‍ രാജ്യത്തിന്റെ അഭിമാനമായി മാറിയ “ഓള്‍ വി ഇമാജിന്‍ അസ് ലൈറ്റി’ ല്‍ കനി കുസൃതിക്കും ദിവ്യ പ്രഭക്കുമൊപ്പം ഒരു മലയാളി താരം കൂടിയുണ്ട്‌. ചുരുക്കം ചിത്രങ്ങൾകൊണ്ട്‌ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടന്‍ അസീസ് നെടുമങ്ങാട്‌. മലയാളി ഡോക്‌ടറുടെ വേഷമാണ്‌ ചിത്രത്തില്‍ അസീസ്‌ അവതരിപ്പിച്ചിരിക്കുന്നത്‌. കാന്‍ ഫെസ്റ്റിവലില്‍ സിനിമാസംഘത്തിനൊപ്പം പോകാൻ ക്ഷണം ലഭിച്ചെങ്കിലും അത്‌ നിരസിക്കുകയായിരുന്നു.

ചിത്രത്തില്‍ ഡോ. മനോജ് എന്ന ശ്രദ്ധേയമായ കഥാപാത്രത്തെയാണ് അസീസ് അവതരിപ്പിച്ചത്. പുതുതായി മുംബൈയിലേക്ക് എത്തിയ മലയാളി ഡോക്ടറുടെ കഥാപാത്രമായതിനാല്‍ തനിക്ക് മാത്രം പറയാവുന്ന ഹിന്ദി മതിയായിരുന്നു അവര്‍ക്ക് എന്ന്‌ അസീസ് പറയുന്നു.

ഭാഷ പ്രശ്‌നമാകുമെന്ന്‌ കരുതിയാണ്‌ കാനിൽ പോകാനുള്ള ക്ഷണം നിരസിച്ചതെന്ന്‌ അസീസ്‌ പറയുന്നു. ആദ്യം ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്‌തുകൊണ്ട് എത്തിയ ഹിന്ദി ഫോണ്‍ കോൾ കസ്റ്റമര്‍ കെയറില്‍ നിന്നാകും എന്ന് വിചാരിച്ച്‌ കട്ട് ചെയ്‌തിരുന്നതായും അസീസ്‌ പറയുന്നു.”

“കാൻ ഫിലിം ഫെസ്റ്റിവലിലെ ലെ ഗ്രാൻഡ് പിക്സ് പുരസ്‌കാരമാണ് പായൽ കപാഡിയ സംവിധാനം ചെയ്ത ഇന്ത്യൻ ചിത്രം “ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്” കരസ്ഥമാക്കിയത്. ആദ്യമായാണ് ഒരു ഇന്ത്യൻ വനിതയുടെ ചിത്രം കാൻ ഫിലിം ഫെസ്റ്റിവലിൽ മത്സരിക്കുന്നത്. മലയാളത്തിൽ നിന്നുള്ള അഭിനേതാക്കളായ കനി കുസൃതി, ദിവ്യ പ്രഭാ, ഹ്രിദ്ധു ഹാറൂൺ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുപ്പത് വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ ചിത്രം കാൻ ഫിലിം ഫെസ്റ്റിവലിൽ മത്സരിക്കുന്നതും ബഹുമതി കരസ്ഥമാക്കുന്നതും.

മുംബൈയിൽ താമസിക്കുന്ന നഴ്‌സുമാരാണ് പ്രഭയും അനുവുവുമായി കനി കുസൃതിയും ദിവ്യപ്രഭയും എത്തുമ്പോൾ ഷിയാസ് എന്ന കഥാപാത്രത്തെ ഹൃദു ഹാറൂണും പാർവതി എന്ന കഥാപാത്രത്തെ ഛായാ കഥമും അവതരിപ്പിക്കുന്നു.

ഫ്രഞ്ച് ആസ്ഥാനമായുള്ള കമ്പനിയായ പെറ്റിറ്റ് ചാവോസിലൂടെ തോമസ് ഹക്കിമും ജൂലിയൻ ഗ്രാഫും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. കോ പ്രൊഡ്യൂസേഴ്‌സ്‌ ഇന്ത്യൻ കമ്പനികളായ ചോക്ക് & ചീസ് ഫിലിംസ്, അനദർ ബർത്ത് എന്നിവയും അതുപോലെ തന്നെ നെതർലാൻഡിലെ ബാൽദർ ഫിലിം, ലക്സംബർഗിലെ ലെസ് ഫിലിംസ് ഫൗവ്സ്, ഇറ്റലി എന്നിവരാണ്.

ഇരുപത്തിയഞ്ച് ദിവസങ്ങളിലായി മുംബൈയിൽ ചിത്രീകരണം പൂർത്തിയാക്കിയ ശേഷം രത്നഗിരിയിൽ ആണ് ഓൾ വീ ഇമാജിൻ ആസ് ലൈഫിന്റെ പതിനഞ്ച് ദിവസത്തെ ചിത്രീകരണം നടന്നത്. രണബീർ ദാസ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.”

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments