Friday, January 10, 2025
Homeസിനിമകാൻ ചലച്ചിത്രമേള ഗ്രാന്‍ഡ് പ്രീയില്‍ പാലക്കാടൻ ടച്ചും;‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' എന്ന ചിത്രത്തിന്റെ...

കാൻ ചലച്ചിത്രമേള ഗ്രാന്‍ഡ് പ്രീയില്‍ പാലക്കാടൻ ടച്ചും;‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകരിൽ അഞ്ചുപേർ പാലക്കാട്ടുകാർ.

പാലക്കാട് ; കാൻ ചലച്ചിത്രമേളയിൽ ഇന്ത്യയുടെ അഭിമാനമുയർത്തി പാലക്കാടൻ ടച്ച്‌. ഗ്രാൻഡ് പ്രീ നേടിയ പായൽ കപാഡിയ സംവിധാനം ചെയ്‌ത ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിന്റെ  അണിയറ പ്രവർത്തകരിൽ അഞ്ചുപേർ പാലക്കാട്ടുകാർ. അസോസിയേറ്റ് ഡയറക്ടർ റോബിൻ ജോയ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസറും കാസ്റ്റിങ് ഡയറക്ടറുമായ പ്രണവ് രാജ്, അസിസ്റ്റന്റ് കാമറാമാൻ നസീം ആസാദ്, സഹനടി കെ എസ് ആർദ്ര, കാസ്റ്റിങ് ടീം അംഗം അഖിൽ ദേവൻ എന്നിവരാണ് സിനിമയുടെ ഭാഗമായത്.

30 വർഷത്തിനുശേഷം ഒരു ഇന്ത്യൻ സിനിമ മത്സര വിഭാഗത്തിൽ പുരസ്‌കാരം നേടുമ്പോൾ ഇവർ പാലക്കാടിനും കേരളത്തിനും അഭിമാനമാകുകയാണ്‌. ഷോട്ട്ഫിലിമുകളും ഡോക്യുമെന്ററികളുമായി തുടങ്ങി ചലച്ചിത്രമേളകളിലൂടെയുള്ള യാത്രയായിരുന്നു ഇവരുടേത്. ചന്ദ്രനഗർ സ്വദേശിയായ റോബിൻ എൻജിനിയറിങ് പഠനത്തിനുശേഷം മുംബൈ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സംവിധാനത്തിൽ പിജി പൂർത്തിയാക്കി. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിനെ സംഘപരിവാർ കാവിവൽക്കരിക്കാൻ ഗജേന്ദ്ര ചൗഹാനെ മോദി സർക്കാർ ഏൽപ്പിച്ചപ്പോൾ അഞ്ചുമാസം നീണ്ടുനിന്ന പ്രതിഷേധ സമരരംഗത്ത് പായലും റോബിനും ഉണ്ടായിരുന്നു. പഠനശേഷം റോബിൻ മുംബൈയിൽ സിനിമാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. കാടാങ്കോട് അക്ഷര നഗർ സ്വദേശി പ്രണവ് രാജ് ഗവ. വിക്ടോറിയ കോളേജിൽനിന്ന് ബികോം പഠനശേഷം നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽനിന്ന് അഭിനയത്തിലും എൽ വി പ്രസാദ് കോളേജ് ഓഫ് മീഡിയ സ്റ്റഡീസിൽനിന്ന് ഫിലിം എഡിറ്റിങ്ങിലും ഡിപ്ലോമ പൂർത്തിയാക്കി.

“നിരവധി മലയാളം സിനിമകളിൽ എഡിറ്ററായും കാസ്റ്റിങ്, പ്രൊഡക്‌ഷൻ വിഭാഗത്തിലും പ്രവർത്തിച്ചു. കല്ലടിക്കോട് കോണിക്കഴി സ്വദേശി നസീം ആസാദ് വിക്ടോറിയയിലെ ബിരുദ പഠനശേഷം കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം സ്റ്റഡീസിൽനിന്ന് സിനിമോട്ടോഗ്രാഫിയിൽ ഡിപ്ലോമ നേടി. ചെർപ്പുളശേരി സ്വദേശി കെ എസ് ആർദ്ര മലയാളം സർവകലാശാല, ഐഐടി മുംബൈ എന്നിവിടങ്ങളിയിരുന്നു പഠനം. പാലക്കാട് സ്വദേശിയാണ് അഖിൽ ദേവൻ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments