Thursday, December 26, 2024
Homeസിനിമചോരപ്പാടുകളുമായി മാർക്കോയുടെ പുതിയ പോസ്റ്റർ.

ചോരപ്പാടുകളുമായി മാർക്കോയുടെ പുതിയ പോസ്റ്റർ.

മുഖം കാണിക്കാതെ ചോരപ്പാടുകൾ ഏറെയുള്ള കൈകളിൽ എരിയുന്ന സിഗാറുമായി മാർക്കോ എന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു.
ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ മാർക്കോ എന്ന കേന്ദ്ര കഥാപാത്രത്തെ ആക്ഷൻ ഹീറോ ഉണ്ണി മുകുന്ദൻ ഏറെ ഭദ്രമാക്കുന്നു.

ക്യൂബ് എൻ്റെർടൈൻമെൻ്റസ് & ഉണ്ണി മുകുന്ദൻ ഫിലിംസിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ്, അബ്ദുൾ ഗദ്ദാഫ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
പൂർണ്ണമായും വയലൻസ്, ആക്ഷൻ ചിത്രമായ മാർക്കോ എന്ന ചിത്രത്തിന് ഏറെ അനുയോജ്യമായ പോസ്റ്റർ തന്നെയാണ് അണിയറ പ്രവർത്തകർപുറത്തു വിട്ടിരിക്കുന്നത്.

മൂന്നാറിൽ ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രം വ്യത്യസ്ഥലൊക്കേഷനുകളിലൂടെ പൂർത്തിയാകും. സംഗീതം രവിബ്രസൂർ
ഛായാഗ്രഹണം – എഡിറ്റിംഗ്. ഷെമീർ മുഹമ്മദ്
നിർമ്മാണ നിർവ്വഹണം –ദീപക് പരമേശ്വരൻ.
വാഴൂർ ജോസ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments