Wednesday, January 15, 2025
Homeഅമേരിക്കവിൻസർ മലയാളി അസ്സോസിയേഷന്റെ ഓണാഘോഷം പ്രൗഡഗംഭീരം

വിൻസർ മലയാളി അസ്സോസിയേഷന്റെ ഓണാഘോഷം പ്രൗഡഗംഭീരം

അലൻ ചെന്നിത്തല

വിൻസർ: വിൻസർ മലയാളി അസ്സോസിയേഷന്റെ ഓണാഘോഷം പാരമ്പര്യ തനിമയോടെ വിൻസർ ഡബ്ലിയു എഫ് സി യു(WFCU) സെന്ററിൽ വെച്ച് പ്രൗഡഗംഭീരംമായി ആഘോഷിച്ചു. ചരിത്രത്തിൽ ആദ്യമായി അഞ്ഞൂറിലധികം ആളുകൾ ഒത്തുചേർന്ന ഓണാഘോഷത്തിൽ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. കേരളത്തിന്റെ തനതായ വിഭവങ്ങൾ ഉൾപ്പെടുത്തിയ ഓണസദ്യ ഏവർക്കും രുചിയുടെ നവ്യാനുഭവം സമ്മാനിച്ചു. വിൻസറിൽ നിന്നുള്ള കലാകാരന്മാരും കലാകാരികളും പ്രായഭേദമന്യെ പങ്കെടുത്ത കലാപരിപാടികൾ ഉയർന്ന നിലവാരം പുലർത്തി.

ഓണാഘോഷത്തോടു ചേർന്നു നടന്ന സമ്മേളനത്തിൽ വെച്ച് വിൻസർ മലയാളി അസ്സോസിയേഷന്റെ ആദ്യ പ്രസിദ്ധീകരണം ഡബ്ലിയു എം എ വോയിസ് ((WMA Voice) എന്ന മലയാള മാസികയുടെ പ്രകാശനം നടന്നു. പാർലമെന്റ് അംഗം ബ്രയൻ മാസ്സെ മാസികയുടെ ആദ്യ പ്രതി പ്രമുഖ ചലച്ചിത്ര നടൻ ജോസ്‌കുട്ടി വലിയകല്ലുങ്കലിന് നൽകി പ്രകാശനം നിർവ്വഹിച്ചു. പുതിയ തലമുറക്ക് നമ്മുടെ ഭാഷയും സംസ്കാരവും പരിചയപ്പെടുത്തുന്നതിനും അവരുടെ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും ഡബ്ലിയുഎംഎ (WMA) വോയിസ് എന്ന പ്രസിദ്ധീകരണം സഹായിക്കുമെന്ന് പ്രസിഡന്റ് ജസ്റ്റിൻ മാത്യു പറഞ്ഞു. ഇതിന്റെ ചീഫ് എഡിറ്റർ ഷീനത്ത് മാത്യുവിനെ സമ്മേളനത്തിൽ വെച്ച് ആദരിച്ചു. ദീപ്തി മാക്സിന് ആദ്യ കോൺട്രിബ്യുട്ടർ അവാർഡ് ജോസ്‌കുട്ടി വലിയകല്ലുങ്കൽ സമ്മാനിച്ചു. ഫോമാ അഡ്വൈസറി കൗൺസിൽ സെക്രട്ടറി സൈജൻ കണിയൊടിക്കൽ, മുൻ പ്രെസിഡന്റുമാരായ ലിബിൻ ജോൺ, മാത്യു താനിക്കൽ, ലിബു താമരപ്പള്ളിൽ, റാണി താമരപ്പള്ളിൽ എന്നിവർ പങ്കെടുത്ത ഓണാഘോഷം വിൻസർ മലയാളി അസ്സോസിയേഷന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഓണാഘോഷം ആയിരുന്നു എന്ന് ജനറൽ സെക്രട്ടറി ബിൻസൺ ജോസഫ് പറഞ്ഞു.

ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി വയനാട് സഹായനിധിയിലേക്ക് സംഭാവന ചെയ്ത ഏവരോടും നന്ദി അറിയിക്കുന്നതായി കൺവീനർ മനു വർഗ്ഗീസ് പറഞ്ഞു. ഗായത്രി ഹർഷകുമാർ, രേഷ്മ ജോർജ് എന്നിവർ മാസ്റ്റർ ഓഫ് സെറിമണിയായി പരിപാടികൾ നിയന്ത്രിച്ചു. പ്രസിഡന്റ് ജസ്റ്റിൻ മാത്യു, ജനറൽ സെക്രട്ടറി ബിൻസൺ ജോസഫ്, ട്രഷറർ ഇസിദോർ ജോസ്, വൈസ് പ്രസിഡന്റ് ലിയൊ ജോൺ, ജോയിൻറ് സെക്രട്ടറി മനു ഏബ്രഹാം, ഓണാഘോഷ കമ്മറ്റിയുടെ ചെയർമാൻ സ്മിത്ത് ഏബ്രഹാം എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മറ്റിയാണ് ഓണാഘോഷങ്ങൾക്ക് നേതൃത്വം നൽകിയത്.

വാർത്ത: അലൻ ചെന്നിത്തല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments