Saturday, December 28, 2024
Homeഅമേരിക്കജൂലൈ 18 മുതൽ 21 വരെ ഫിലഡൽഫിയായിൽ നടക്കുന്ന വചനാഭിഷേകധ്യാനത്തിനു ഏതാനും സീറ്റുകൾകൂടി

ജൂലൈ 18 മുതൽ 21 വരെ ഫിലഡൽഫിയായിൽ നടക്കുന്ന വചനാഭിഷേകധ്യാനത്തിനു ഏതാനും സീറ്റുകൾകൂടി

ജോസ് മാളേയ്ക്കൽ

ഫിലഡൽഫിയ: സെ. ജൂഡ് സീറോമലങ്കര കത്തോലിക്കാ ദേവാലയത്തിൽ (1200 Park Ave.; Bensalem PA 19020) 02. ദാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന വചനാഭിഷേകധ്യാനത്തിലേക്കുള്ള രജിസ്ട്രേഷനുകൾ അവസാന ഘട്ടത്തിലേക്ക്. ഇനിയും രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവർക്കായി ഏതാനും സീറ്റുകൾകൂടി ലഭ്യമാക്കിയിട്ടുള്ളതായി ദേവാലയ വികാരി റവ. ഫാ. ബാബു മഠത്തിപ്പറമ്പിൽ അറിയിക്കുന്നു. ജൂലൈ 18 വ്യാഴാഴ്ച്ച രാവിലെ 8:30 നു ആരംഭിച്ച് 21 ഞായറാഴ്ച്‌ച വൈകുന്നേരം അവസാനിക്കുന്ന രീതിയിലാണു നാലുദിവസത്തെ ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.

തിരുവനന്തപുരം മൗണ്ട് കാർമ്മൽ ധ്യാനകേന്ദ്രത്തിൽ നേരിട്ടും, ജനപ്രീയ സമൂഹമാധ്യമങ്ങളിലൂടെ ഓൺലൈനായും, ബൈബിൾ പ്രഭാഷണങ്ങളിലൂടെ ലോകം മുഴുവൻ അനേകായിരങ്ങളെ പരിശുദ്ധാത്മാഭിഷേക നയിച്ചുകൊണ്ടിരിക്കുന്ന ദാനിയേൽ പൂവണ്ണത്തിലച്ചന്റെ നിറവിലേക്കു ധ്യാനത്തിൽ പങ്കെടുക്കുക എന്നത് എല്ലാ സഭാമക്കളും ആഗ്രഹിക്കുന്ന കാര്യമാണ്. ലഘുഭക്ഷണമുൾപ്പെടെ നാലുദിവസത്തേക്കുള്ള ധ്യാനത്തിനു ഒരാൾക്ക് 75 ഡോളർ ആണു രജിസ്ട്രേഷൻ ഫീസ്. 10 വയസിൽ താഴെയുള്ള കുട്ടികൾക്കു രജിസ്റ്റർ ചെയ്‌ത മുതിർന്നവർക്കൊപ്പം സൗജന്യമായി ധ്യാനത്തിൽ പങ്കെടുക്കാം. എല്ലാദിവസവും രാവിലെ 8:30 മുതൽ വൈകുന്നേരം 4:30 വരെയാണു ധ്യാനസമയം.

ധ്യാനശുശ്രൂഷയിൽ വചനപ്രഘോഷണത്തോടോപ്പം, ഗാനശുശ്രൂഷ, ദിവ്യകാരുണ്യ ആരാധന, വ്യക്തിഗത കൗൺസലിംഗ്, കുമ്പസാരം, മധ്യസ്‌ത പ്രാർത്ഥന എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. “നിങ്ങൾ സത്യം അറിയുകയും, സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും” (യോഹന്നാൻ 8:32) എന്നതാണു ധ്യാനവിഷയം.

ധ്യാനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് ഓൺലൈനിലൂടെയോ, നേരിട്ടോ പേരുകൾ രജിസ്റ്റർ ചെയ്യാം. ഓൺലൈൻ വഴിയുള്ള രജിസ്ട്രേഷൻ ആണു ഏറ്റവും സ്വീകാര്യമായ രീതി. എന്നാൽ ഇതിനു സാധിക്കാത്തവർക്ക് താഴെപ്പറയുന്ന ഏതെങ്കിലും ഫോൺ നമ്പരിൽ വിളിച്ച് നേരിട്ടും രജിസ്റ്റർ ചെയ്യാവുന്നതാണ്. ഓൺലൈൻവഴി രജിസ്റ്റർ ചെയ്യുന്നവർ Paypal, Venmo വഴിയും, നേരിട്ട് രജിസ്റ്റർ ചെയ്യുന്നവർ രജിസ്റ്റ്രേഷൻ ഫീസ് പള്ളിയുടെ പേരിലുള്ള ചെക്കായി പാരീഷ് ഓഫീസിലോ, മുകളിൽ കൊടുത്തിരിക്കുന്ന വിലാസത്തിലോ അയക്കണം.

ഓൺലൈൻ രജിസ്ട്രേഷനുള്ള ലിങ്ക്:

https://forms.gle/TPcz8jh8t2hjkab39

വാക്ക് ഇൻ രജിസ്ട്രേഷനും സ്വീകരിക്കും.

പബ്ലിക് റിലേഷൻസ് & പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ഫിലിപ് (ബിജു) ജോൺ അറിയിച്ചതാണീ വിവരങ്ങൾ.

ധ്യാനസംബന്ധമായ കൂടുതൽ വിവരങ്ങൾക്ക്:

ഫാ. ബാബു മഠത്തിപ്പറമ്പിൽ, വികാരി 773 754 9638

ഷൈൻ തോമസ്, സെക്രട്ടറി 445 236 6287

സോന ശങ്കരത്തിൽ, രജിസ്റ്റ്രേഷൻ കോർഡിനേറ്റർ 267 701 0559

ജോസ് മാളേയ്ക്കൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments