Thursday, December 26, 2024
Homeഅമേരിക്കസ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ആനന്ദ് ബസാർ ആകർഷകമായി

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ആനന്ദ് ബസാർ ആകർഷകമായി

-പി പി ചെറിയാൻ

ഡാളസ്: ഇന്ത്യ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സാസ് വര്ഷം തോറും സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന 47-മത് ആനന്ദ് ബസാർ ഓഗസ്റ്റ് 31 ശനിയാഴ്ച, ഉച്ചതിരിഞ്ഞു 4:30 മുതൽ ഫ്രിസ്കോ റഫ് റൈഡേഴ്സ് സ്റ്റേഡിയത്തിൽ (,7300 റഫ് റൈഡേഴ്സ് ട്രയൽ, ഫ്രിസ്കോ, TX 75034)വിവിധ പരിപാടികളോടെ ആഘോഷിച്ചു

വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ചു ബാനറും ദേശീയ പതാകകളും കൈകളിലേന്തി ആകർഷകമായ സ്വാതന്ത്ര ദിനപരേഡിനുശേഷം ചേർന്ന് പൊതുസമ്മേളനം ഇന്ത്യാ അമേരിക്ക ദേശീയ ഗാനാലാപത്തിനുശേഷം ഹൂസ്റ്റൺ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ .ഡി സി മഞ്ചുനാഥ്‌ ഉദ്ഘാടനം ചെയ്തു. തുടർന്ന് ഗാർലാൻഡ്, ഫ്രിസ്കോ സിറ്റി ഒഫീഷ്യൽസ് ആശംസകൾ നേർന്ന് സംസാരിച്ചു.

ഇന്ത്യാ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സാസ് മുൻ പ്രസിഡൻ്റ്മാരെ സമ്മേളനത്തിൽ ആദരിച്ചു .നിലവിലുള്ള പുതിയ ഭാരവാഹികളെ പ്രസിഡന്റ് സുഷമ മൽഹോത്ര പരിചയപ്പെടുത്തി.

കനിക കപൂർ & റോബോ ഗണേഷ് എന്നിവരുടെ ആകർഷകമായ ഗാനാലാപനം , പരേഡ്, കുട്ടികളുടെ വിനോദം, ഭക്ഷണം,ഷോപ്പിംഗ് എന്നിവ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.ടെക്സസ്സിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറുകണക്കിന് പേർ സ്വാതന്ത്രദിന ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തിച്ചേർന്നിരുന്നു.

റിപ്പോർട്ട്:- പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments