Monday, December 23, 2024
Homeഅമേരിക്കക്രോസ്‌വാക്കിൽ രണ്ടു ആൺകുട്ടികൾ കൊല്ലപ്പെട്ട കേസിൽ റെബേക്ക ഗ്രോസ്മാന് 15 വർഷത്തെ ജീവപര്യന്തം

ക്രോസ്‌വാക്കിൽ രണ്ടു ആൺകുട്ടികൾ കൊല്ലപ്പെട്ട കേസിൽ റെബേക്ക ഗ്രോസ്മാന് 15 വർഷത്തെ ജീവപര്യന്തം

-പി പി ചെറിയാൻ

ലോസ് ഏഞ്ചൽസ്: നാല് വർഷം മുമ്പ് വെസ്റ്റ്‌ലേക്ക് വില്ലേജ് ക്രോസ്‌വാക്കിലൂടെ അമിതവേഗതയിൽ വാഹനം ഓടിച്ചു രണ്ട് സഹോദരന്മാർ കൊല്ലപ്പെട്ട കേസിൽ തിങ്കളാഴ്ച ലോസ് ഏഞ്ചൽസ് കൗണ്ടി സുപ്പീരിയർ കോടതി ജഡ്ജി ജോസഫ് ബ്രാൻഡൊലിനോ റെബേക്ക ഗ്രോസ്മാനെ(60) 15 വർഷത്തെ തടവിന് ശിക്ഷിച്ചു.

ലോസ് ഏഞ്ചൽസിലെ ഒരു സാമൂഹിക പ്രവർത്തകയാണ് റെബേക്ക ഗ്രോസ്മാൻ. ഗ്രോസ്മാൻ ബേൺ ഫൗണ്ടേഷൻ്റെ സഹസ്ഥാപകയും പ്രമുഖ പ്ലാസ്റ്റിക് സർജൻ്റെ ഭാര്യയുമാണ്

റെബേക്കയുടെ പ്രവർത്തനങ്ങൾ “ ചോദ്യം ചെയ്യാനാവാത്ത അശ്രദ്ധയാണെന്ന് ജഡ്ജി പറഞ്ഞു. ആൺകുട്ടികളുടെ മരണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ റെബേക്ക വിസമ്മതിക്കുകയായിരുന്നു

11 വയസ്സുള്ള മാർക്ക് ഇസ്‌കന്ദറിൻ്റെയും 8 വയസ്സുള്ള ജേക്കബ് ഇസ്‌കന്ദറിൻ്റെയും അമ്മ നാൻസി ഇസ്‌കന്ദർ, തൻ്റെ രണ്ട് ആൺകുട്ടികളുടെയും മരണത്തിനു ഉത്തരവാദിയായ റെബേക്ക ഗ്രോസ്മാനെ ഒരു ഭീരുവെന്നാണ് വിശേഷിപ്പിച്ചത്. ട്രയൺഫോ കാന്യോൺ റോഡിലെ അടയാളപ്പെടുത്തിയ ക്രോസ്‌വാക്കിൽ തൻ്റെ മുതിർന്ന കുട്ടികൾ തനിക്കും ഇളയ മകനും മുന്നിൽ നടന്നിരുന്നുവെന്ന് ആൺകുട്ടികളുടെ അമ്മ വിചാരണയ്ക്കിടെ സാക്ഷ്യപ്പെടുത്തി. രണ്ട് സ്‌പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങൾ അവർക്കു നേരെ ചീറിപ്പായുന്നുണ്ടായിരുന്നു.
ഇസ്‌കന്ദർ തൻ്റെ 5 വയസ്സുള്ള മകനെ പിടിച്ച് സുരക്ഷിതത്വത്തിനായി ഡൈവ് ചെയ്തു. അവളുടെ അടുത്ത ഓർമ്മ, റോഡരികിൽ തകർന്ന ജേക്കബ്ബിനെയും മാർക്കിനെയും കുറിച്ചാണ്.

എന്നാൽ പ്രോസിക്യൂട്ടർമാർ ചിത്രീകരിച്ചതുപോലെ ഗ്രോസ്മാൻ ഒരു രാക്ഷസിയല്ലെന്ന് ബ്രാൻഡോലിനോ പറഞ്ഞു.

പോണിടെയിലിൽ മുടി പിൻവലിച്ച്, വെളുത്ത ടി-ഷർട്ടിന് മുകളിൽ ബ്രൗൺ ഷർട്ട് ധരിച്ച് കോടതിയിൽ ഹാജരായ ഗ്രോസ്മാൻ, 60, ഇസ്‌കന്ദർ കുടുംബത്തിന് $47,161.89 നഷ്ടപരിഹാരം നൽകാൻ സമ്മതിച്ചു. ശവസംസ്കാരച്ചെലവുകൾക്കായി ഗ്രോസ്മാൻ ബേൺ ഫൗണ്ടേഷൻ്റെ സഹസ്ഥാപകൻ ഇതിനകം 25,000 ഡോളർ സംഭാവന ചെയ്തിരുന്നുവെന്ന് അവളുടെ അഭിഭാഷകർ പറയുന്നു.

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments