Thursday, December 26, 2024
Homeഅമേരിക്കഅമ്മയെ പലതവണ കുത്തികൊലപ്പെടുത്തിയ 21കാരനായ മകൻ അറസ്റ്റിൽ

അമ്മയെ പലതവണ കുത്തികൊലപ്പെടുത്തിയ 21കാരനായ മകൻ അറസ്റ്റിൽ

-പി പി ചെറിയാൻ

ഫ്രോസ്റ്റ്പ്രൂഫ്(ഫ്‌ളോറിഡ): ശനിയാഴ്ച്ച വീട്ടിലെത്തി അമ്മയെ പലതവണ കുത്തികൊല പ്പെടുത്തിയ കേസിൽ 21 കാരനായ കോളേജ് വിദ്യാർത്ഥിക്കെതിരെ ഫസ്റ്റ് ഡിഗ്രി കൊലപാതക കുറ്റം ചുമത്തിയതായി കൗണ്ടി ഷെരീഫ് ഗ്രേഡി ജുഡു അറിയിച്ചു

ഗെയ്‌നസ്‌വില്ലെയിലെ ഫ്ലോറിഡ സർവകലാശാലയിൽ നിന്ന് 165 മൈൽ (266 കിലോമീറ്റർ) ദൂരെയുള്ള ഫ്രോസ്റ്റ്‌പ്രൂഫിലെ വീട്ടിൽ നടക്കുന്ന കുടുംബ പരിപാടിയിൽ പങ്കെടുക്കാനാണ് ഇമ്മാനുവൽ എസ്പിനോസ എത്തിയത് .വാതിൽ തുറന്ന് അയാൾ അമ്മയുടെ അടുത്തെത്തിയപ്പോൾ അമ്മയെ തുടരെ കുത്താൻ തുടങ്ങി, തുടർന്ന് കൊലപാതകത്തെക്കുറിച്ചു അറിയിക്കാൻ ഇമ്മാനുവൽ 911-ൽ വിളിച്ചതായി പോൾക്ക് കൗണ്ടി ഷെരീഫ് ഗ്രേഡി ജുഡ് പറഞ്ഞു.

മറ്റൊരു ബന്ധുവുമായി ഫോണിൽ സംസാരിക്കുന്നതിനിടെയാണ് അമ്മ എൽവിയ എസ്പിനോസയെ (46) ഇമ്മാനുവൽ ആക്രമിച്ചത്.തന്നെ പല തവണ ‘അമ്മ പ്രകോപിപ്പിച്ചതായും ഇമ്മാനുവൽ പറഞ്ഞു

“ഞങ്ങൾ അവനോട് സംസാരിച്ചു, അവൻ കുറ്റം സമ്മതിച്ചു. ‘നിങ്ങൾക്കറിയാമോ, എൻ്റെ അമ്മയെ കൊല്ലാൻ ഞാൻ ഒരുപാട് വർഷങ്ങളായി ആഗ്രഹിച്ചിരുന്നു, കാരണം അവൾ എന്നെ പ്രകോപിപ്പിച്ചു ,’ കൗണ്ടി ഷെരീഫ് ജൂഡ് പറഞ്ഞു.

അമ്മ രണ്ടാം ക്ലാസ് അധ്യാപികയായിരുന്നു, സമൂഹത്തിൻ്റെ പ്രിയപ്പെട്ടവളായിരുന്നു, ജൂഡ് പറഞ്ഞു.
“ഇതൊരു ഭയാനകമായ സംഭവമാണ്,” ജൂഡ് പറഞ്ഞു. “ഇത് വളരെ ദുഖകരമായ ദിവസമാണ്, വിശദീകരിക്കാനാകാത്ത, ക്രൂരമായ കൊലപാതകം,” അദ്ദേഹം പറഞ്ഞു.ജയിൽ രേഖകൾ അനുസരിച്ചു എസ്പിനോസ ഒരു അഭിഭാഷകനെ ചുമതലപെടുത്തിയിട്ടില്ല.

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments