Wednesday, December 25, 2024
Homeഅമേരിക്കഡെലവെയർ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ യുവതി വെടിയേറ്റ് മരിച്ചു

ഡെലവെയർ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ യുവതി വെടിയേറ്റ് മരിച്ചു

നിഷ എലിസബത്ത്

ഡോവർ, ഡെലവെയർ – ഞായറാഴ്ച ഡോവറിലെ ഡെലവെയർ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി കാമ്പസിൽ യുവതി വെടിയേറ്റ് മരിച്ചതിനെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. വിൽമിംഗ്ടണിലെ കാമേ മിച്ചൽ ഡിസിൽവ (18) യാണ് കൊല്ലപ്പെട്ടത്.

വെടിയുതിർത്തതിൻ്റെ റിപ്പോർട്ടുകൾക്കായി കാമ്പസ് പോലീസിനെ വാറൻ-ഫ്രാങ്ക്ലിൻ റെസിഡൻഷ്യൽ ഹാളിലേക്ക് വിളിച്ചപ്പോൾ പുലർച്ചെ രണ്ടു മണിക്ക് ദേഹത്ത് വെടിയേറ്റ് പരിക്കേറ്റ ഡിസിൽവയെ സംഭവസ്ഥലത്ത് പോലീസ് കണ്ടെത്തി.

ചികിത്സയ്ക്കായി ബെഹെൽത്ത് കെൻ്റ് കാമ്പസിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് ഡിസിൽവ ഡെലവെയർ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ രജിസ്റ്റർ ചെയ്ത വിദ്യാർത്ഥിയല്ല.

വെടിവയ്പ്പ് നടക്കുന്ന സമയത്ത് ഡിസിൽവയും മറ്റൊരു വിദ്യാർത്ഥി അല്ലാത്തവരും കാമ്പസിൽ ഒരു വിദ്യാർത്ഥിയെ സന്ദർശിക്കുവാനായി എത്തിയതായിരുന്നുവെന്ന് സ്കൂൾ അധികൃതർ പറയുന്നു.

കോളേജ് റോഡിൽ പ്രതി രക്ഷപ്പെടുന്ന നിരീക്ഷണ വീഡിയോ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. മാരകമായ വെടിവയ്പ്പിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 302-736-7130 എന്ന നമ്പറിൽ ഡോവർ പോലീസ് ഡിപ്പാർട്ട്‌മെൻ്റുമായി ബന്ധപ്പെടാൻ അഭ്യർത്ഥിക്കുന്നു.

റിപ്പോർട്ട്: നിഷ എലിസബത്ത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments