Thursday, December 26, 2024
Homeഅമേരിക്ക*ഡെലവെയറിൽ വീടാക്രമമിച്ചു കൊള്ളയടിച്ച അഞ്ചു പ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു *

*ഡെലവെയറിൽ വീടാക്രമമിച്ചു കൊള്ളയടിച്ച അഞ്ചു പ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു *

നിഷ എലിസബത്ത്

ലോറൽ, ഡെലവെയർ – ശനിയാഴ്ച സസെക്സ് കൗണ്ടിയിലെ ഒരു വീട് ആക്രമിച്ചു കൊള്ളയടിച്ച അഞ്ച് പ്രതികളെ ഡെലവെയർ സ്റ്റേറ്റ് പോലീസ് തിരയുന്നു.

ഡെലവെയറിലെ ലോറലിലുള്ള ലോറലിലെ ഷാർപ്ടൗൺ റോഡിൻ്റെ 6900 ബ്ലോക്കിലെ രണ്ട് കൗമാരക്കാർ താമസിച്ചിരുന്ന ഒരു വീട്ടിൽ ശനിയാഴ്ച പുലർച്ചെ ഏകദേശം 12:32 ന് അഞ്ച് പുരുഷന്മാർ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തി വീട് കൊള്ളയടിച്ചു സ്വത്തുക്കളുമായി രക്ഷപ്പെടുകയും ചെയ്തതായി സംസ്ഥാന പോലീസ് അറിയിച്ചു.

ഈ സംഭവത്തെ തുടർന്ന് ആർക്കും പരിക്കില്ല. പ്രതികൾ ആയുധധാരികളും മുഖംമൂടി ധരിച്ചിരുന്നതായും പോലീസ് പറഞ്ഞു. നിലവിൽ നിരീക്ഷണ ചിത്രങ്ങളും വീഡിയോയും ലഭ്യമല്ല.

ഈ കേസുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 302-752-3856 എന്ന നമ്പറിൽ ബന്ധപ്പെടാൻ പോലീസ് അഭ്യർത്ഥിക്കുന്നു.

റിപ്പോർട്ട്: നിഷ എലിസബത്ത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments