Sunday, January 12, 2025
Homeഅമേരിക്കയുഎസിൽ 44 വർഷം പഴക്കമുള്ള കൊലപാതകക്കേസിനു വഴിതിരിവ്

യുഎസിൽ 44 വർഷം പഴക്കമുള്ള കൊലപാതകക്കേസിനു വഴിതിരിവ്

യുഎസിൽ കുളത്തിൽ നിന്ന് ഒരു കാറും അതിനുള്ളിൽ നിന്ന് രണ്ട് അസ്ഥികൂടങ്ങളും കണ്ടെടുത്തു. ഇതോടെ 44 വർഷം പഴക്കമുള്ള ഒരു കൊലപാതക കേസ് അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. 1980-ൽ കാണാതായ സ്കാർസ്ഡെയ്ൽ ദമ്പതികളുടേതാണ് കാർ. സ്കാർസ്‌ഡെയ്‌ലിൽ നിന്ന് വിരമിച്ച ഓയിൽ കമ്പനി എക്‌സിക്യൂട്ടീവായ ചാൾസ് റോമറും ഭാര്യ കാതറിനുമാണ് കാണാതായ സ്കാർസ്ഡെയ്ൽ ദമ്പതികൾ.

1980-ലെ ഒരു അവധിക്കാലത്ത് ഫ്ലോറിഡയിലെ വീട്ടിൽ നിന്ന് വെസ്റ്റ്ചെസ്റ്റർ കൗണ്ടിയുടെ സമീപ പ്രദേശങ്ങളിലൂടെ ഡ്രൈവ് ചെയ്യുകയായിരുന്നു ഇരുവരും. ജോർജിയയിലെ റോയൽ ഇൻ എന്നറിയപ്പെടുന്ന ഒരു ഹോളിഡേ ഇന്നിൽ അവർ എത്തുകയും, അവിടെ തങ്ങിയ ശേഷം യാത്ര തുടരുകയും ചെയ്തു. ഇതേ ഹോട്ടലിൽ നിന്ന് പാക്ക് ചെയ്യാത്ത

ചില സാധനങ്ങൾ പൊലീസ് കണ്ടെത്തിയിരുന്നു. എന്നാൽ ആ ദിവസത്തിന് ശേഷം അവരെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ലയെന്ന്, ഒരു അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്തു.

മിസ് റോമറിൻ്റെ പക്കൽ ധാരാളം ആഭരണങ്ങൾ ഉണ്ടായിരുന്നു. അതിനാൽ തന്നെ ദമ്പതികൾ കവർച്ചയിൽ കൊല്ലപ്പെട്ടതാകാമെന്നായിരുന്നു പോലീസിന്റെ സംശയം. ഇരുവരുടെയും തിരോധനത്തെക്കുറിച്ച് പതിറ്റാണ്ടുകളായി ഉത്തരവുമില്ലായിരുന്നു. ഇപ്പോഴിതാ, ഏകദേശം 44 വർഷങ്ങൾക്ക് ശേഷം, വെള്ളത്തിൽ മുങ്ങിയ കാറിൽ നിന്ന് എല്ലുകളും റോളക്‌സ് വാച്ചും ഡയമണ്ട് മോതിരവും ഉൾപ്പെടെയുള്ള ആഭരണങ്ങളും കണ്ടെത്തി. ഇത് സ്കാർസ്ഡെയ്ൽ ദമ്പതികളുടെ തിരോധനക്കേസ് പരിഹരിച്ചേക്കുമെന്നാണ് പ്രതീക്ഷ.

ജോർജിയ പൊലീസ് വക്താവ് ലോട്ടൺ ഡോഡ് പറയുന്നതനുസരിച്ച്, “കാറിലെ മനുഷ്യ അവശിഷ്ടങ്ങൾ വാഹനത്തിൽ രണ്ട് പേരുടെ മൃതദേഹങ്ങൾ ഉണ്ടായിരുന്നുവെന്ന് വ്യക്തമായി കാണിക്കുന്നു”. അതേസമയം, അവശിഷ്ടങ്ങൾ സ്കാർസ്ഡെയ്ൽ ദമ്പതികളുടേത് തന്നെയാണോ എന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. ദമ്പതികളുടെ ഇനീഷ്യലുകൾ രേഖപ്പെടുത്തിയ ലൈസൻസ് പ്ലേറ്റും പോലീസ് കണ്ടെത്തിയതായി മിസ് റോമറിൻ്റെ ചെറുമകൾ മാധ്യമങ്ങളോട് പറഞ്ഞു.

ദമ്പതികൾ കാണാതായ ദിവസം അവർ സഞ്ചരിച്ചിരുന്ന 1979-ലെ ലിങ്കൺ കോണ്ടിനെൻ്റലുമായി ഇത് പൊരുത്തപ്പെടുന്നുണ്ടോ എന്നറിയാൻ അന്വേഷണ ഉദ്യോഗസ്ഥർ കാറിൽ നിന്ന് വിൻ നമ്പർ തേടുന്നതായും റിപ്പോർട്ടുണ്ട്. അവശിഷ്ടങ്ങൾ ആരുടേതാണെന്ന് നിർണ്ണയിക്കാൻ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

“അന്വേഷണം പൂർത്തിയാകാൻ മാസങ്ങൾ എടുത്തേക്കും, എങ്കിലും ഇത്രയും കാലം ഞങ്ങൾ അഭിമുഖീകരിച്ച വലിയ ചോദ്യങ്ങൾക്ക് പ്രധാനമായ ഒരു വഴിത്തിരിവാണ് ഈ സംഭവം”. അതേസമയം, ഇതേ കുളത്തിൽ നിന്ന് മറ്റൊരു കാറും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇതിന് റോമേഴ്‌സ് മിസ്സിംഗ് കേസുമായി ബന്ധമില്ലെന്നാണ് റിപ്പോർട്ട്.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments