Sunday, December 22, 2024
Homeഅമേരിക്കട്രൈസ്സ്റ്റേറ്റ് കേരളാഫോറം പേഴ്സൺ ഓഫ് ദീ ഈയർ അവാർഡ് ഡൊമിനിക് അജിത്ത് ജോണിന്

ട്രൈസ്സ്റ്റേറ്റ് കേരളാഫോറം പേഴ്സൺ ഓഫ് ദീ ഈയർ അവാർഡ് ഡൊമിനിക് അജിത്ത് ജോണിന്

ജോർജ് ഓലിക്കൽ

ഫിലഡൽഫിയ: ട്രൈസ്റ്റേറ്റ് ഏരിയായിലെ മലയാളി സംഘടനകളുടെ ഐക്യവേദിയായ കേരളാഫോറത്തിന്റെ സംയുക്ത ഓണാഘോഷവേദിയിൽ അമേരിക്കൻ മലയാളികളിൽ സാമൂഹിക, സാംസ്ക്കാരിക, വിദ്യാഭ്യാസ രംഗത്ത് പുലർത്തിയ മികവിന് ശ്രീ ഡൊമിനിക് അജിത്ത് ജോണിനെ പേഴ്സൺ ഓഫ് ദീ ഈയർ അവാർഡ് നൽകി ആദരിച്ചു. പ്രശസ്ത സിനിമ താരവും സാംസ്ക്കാരിക പ്രവർത്തകയും സ്ത്രീപക്ഷ സിനിമ വക്താവും കേരളാഫോറത്തിന്റെ ഓണാഘോഷത്തിലെ മുഖ്യ അതിഥി ശ്വേത മേനോനും കേരളാഫോറം ചെയർമാൻ അഭിലാഷ് ജോണും ചേർന്നാണ് അവാർഡ് സമ്മാനിച്ചത്.

ഇരുപത്തിയൊന്ന് വർഷം പിന്നിടുന്ന ട്രൈസ്റ്റേറ്റ് കേരളാഫോറം ഇതിനോടകം സംയുക്ത ഓണാഘോഷത്തിലൂടെയും കേരളദിനാഘോഷത്തിലൂടെയും അമേരിക്കൻ മലയാളികളുടെ ഇടയിൽ സവിശേഷ സ്ഥാനം കണ്ടെത്തിയിട്ടുണ്ട്.

ട്രൈസ്റ്റേറ്റ് കേരളാഫോറത്തിൻ്റെ വിശിഷ്ടമായ അവാർഡിന് അമേരിക്കയിലെ മലയാളി സമൂഹത്തിലെ പ്രഗത്ഭരായ നിരവധി വ്യക്തികളിൽ നിന്നും നോമിനേഷൻ ലഭിച്ചിരുന്നു. ട്രൈസ്സ്റ്റേറ്റ് കേരളാഫോറത്തിൻ്റെ ചെയർമാനും, മുൻ ചെയർന്മാൻമാരും അടങ്ങിയ സമതിയാണ് പേഴ്സൺ ഓഫ് ദി ഈയർ അവാർഡ് നിർണ്ണയിച്ചത്. അവാർഡ് കമ്മറ്റി ചെയർമാനായി ജോർജ്ജ് ഓലിക്കൽ പ്രവർത്തിച്ചു.

പേഴ്സൺ ഓഫ് ദി ഈയർ അവാർഡ് ജേതാവ് ശ്രീ ഡൊമിനിക് അജിത്ത് ജോൺ ബഹുമുഖ പ്രതിഭയാണ് മലയാളികൾ അധികം കടന്നു ചെല്ലാത്ത അമേരിക്കൻ മിലട്ടറിയിൽ ചേർന്ന് വിവിധ യുദ്ധ സന്നാഹങ്ങളുടെ ഭാഗമാകുകയും, അമേരിക്കയിലെ പ്രകൃതി ദുരന്ത മുഖങ്ങളിൽ കമാൻഡിങ് ഓഫീസറായി സേവനം അനുഷ്‌ഠിക്കുകയും ചെയ്തിട്ടുള്ള അദ്ദേഹം ഇപ്പോൾ ഓപ്പറേഷൻ മിഷൻ വിജിലന്റ്റ് ഗാർഡായി ജോലി ചെയ്യുന്നു. ഇലക്ട്രോണിക് എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദമുള്ള അദേഹത്തിന് ചെന്നൈയിലെ സത്യഭാമ കോളേജിൽ നിന്നും മികച്ച അദ്ധ്യാപകനുള്ള അവാർഡു ലഭിച്ചിട്ടുണ്ട്.

ജോർജ് ഓലിക്കൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments