Tuesday, October 8, 2024
Homeഅമേരിക്കഅമേരിക്കൻ വീരഗാഥാ സാഹിത്യ മത്സരങ്ങൾ ട്രൈസ്റ്റേറ്റ് കേരളാ ഡേയിൽ; രചനകൾ ക്ഷണിയ്ക്കുന്നു.

അമേരിക്കൻ വീരഗാഥാ സാഹിത്യ മത്സരങ്ങൾ ട്രൈസ്റ്റേറ്റ് കേരളാ ഡേയിൽ; രചനകൾ ക്ഷണിയ്ക്കുന്നു.

പി.ഡി. ജോർജ് നടവയൽ

മലയാളിയുടെ “അമേരിക്കൻ വീര ഗാഥ” എന്ന ആശയത്തെ കേന്ദ്രീകരിച്ചുള്ള മിനിക്കഥ, മിനിക്കവിത, എന്നി ഇംഗ്ളീഷ് സാഹിത്യ രചനാ മത്സരങ്ങൾ ഹൈസ്കൂൾ, കോളജ് വിദ്യാർഥികൾകൾക്കും, മലയാള ചെറു ലേഖനം മുതിർന്നവർക്കും ട്രൈസ്റ്റേറ്റ് കേരളാ ഫോറം, ഓൺലൈനായി നടത്തുന്നു. മിനിക്കവിതയും മിനിക്കഥയും ഒരു പേജിലും, ചെറുലേഖനം മൂന്നു പേജിലും കവിയരുത്. ” അമേരിക്കൻ വീരഗാഥ” എന്ന ആശയം കൊണ്ട് ഉദ്ദേശിക്കുന്നത്, മലയാളിയുടെ അമേരിക്കൻ ജീവിതത്തിൽ, തൊഴിൽ, കുടുംബം, സാമൂഹ്യ രംഗം, രാഷ്ട്രീയം, ബിസിനസ്സ്, വിദ്യാഭ്യാസം , ആരോഗ്യ സേവനം, ആദ്ധ്യാത്മിക രംഗം, ചാരിറ്റി ( ജീവ കാരുണ്യ രംഗം), സ്പോട്സ്, ജേണലിസം, ശാസ്ത്രീയകണ്ടു പിടുത്തം, കലാ പ്രവർത്തനം, ഫാഷൻ, പ്രണയം, രാഷ്ട്രീയം, രോഗം, അപകടം, വേർപാട് എന്നിങ്ങനെ ഏതെങ്കിലും രംഗത്തെ പശ്ചാത്തലമാക്കി, വിജയ പരാജയങ്ങളെ അഭിമുഖീകരിയ്ക്കുമ്പോഴുള്ള സംഘർഷങ്ങൾ മൂല്യവത്തായി ആവിഷ്കരിക്കുക എന്നതാണ്. ഒരു വിദ്യാർത്ഥി ഒരേ സമയം മിനിക്കഥയിലും, മിനിക്കവിതയിലും പങ്കെടുക്കുന്നതിന് തടസ്സമില്ല. രചനകൾ അയയ്ക്കേണ്ടത് പി ഡി എഫ് ഫോമാറ്റിൽ ആണ്. സാഹിത്യ കൃതിയോടൊപ്പം രചയിതാവിൻ്റെ പേര്, ഇമെയിൽ അഡ്രസ്സ്, വിദ്യാർത്ഥിയണോ അല്ലയോ എന്ന പ്രസ്താവന എന്നീ കാര്യങ്ങൾ എഴുതി ചേർത്തിരിക്കണം. രചനകൾ അയക്കേണ്ട ഇ മെയിൽ: tristatekeraladay2024@gmail.com. കൃതികൾ സ്വീകരിക്കുന്ന അവസാന തിയതി: വെള്ളിയാഴ്ച്ച , നവംബർ 1, 2024, രാത്രി 12 മണി വരെ. വിജയികൾക്ക് പ്രശംസാ പത്രവും പാരിതോഷികവും, നവംബർ 9, 2024, ശനിയാഴ്ച്ച ട്രൈസ്റ്റേറ്റ് കേരളാ ഫോറം നേതൃത്വം നൽകുന്ന കേരള ദിനാഘോഷ വേദിയിൽ, മുഖ്യ ആഘോഷ സാംസ്കാരിക പരിപാടികളിൽ നോർത്തീസ്റ്റ് ഫീൽഡൽഫിയയിലെ, ക്രൂസ്സ് ടൗണിലുള്ള. മയൂരാ ഹാളിൽ വച്ച് വൈകുന്നേരം 4 മുതൽ 6:30 വരെയുള്ള സമയത്ത് സമ്മാനിയ്ക്കും. വിജയികൾക്ക് എൻട്രൻസ് ഫ്രീ യാണ്.

കൂടുതൽ വിവരങ്ങൾക്ക്: അഭിലാഷ് ജോൺ (ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയർമാൻ-267 701 3623), ബിനു മാത്യൂ (ജനറൽ സെക്രട്ടറി- 267 893 9571), ഫീലിപ്പോസ് ചെറിയാൻ ( ട്രഷറാറ് 215 605 7310), ജോർജ് നടവയൽ ( കേരളാ ഡേ ചെയർമാൻ 215 494 6420), വിൻസൻ്റ് ഇമ്മാനുവേൽ (കോഡിനേറ്റർ 215 880 3341), ജോർജ് ഓലിക്കൽ (കോഡിനേറ്റർ 215873 4365), അലക്സ് ബാബു (ഓലിക്കൽ ( കോഡിനേറ്റർ 267 670 5997)

‘American Heroic Saga of Malayalees’

Literary Contests on Tristate Kerala Day; Entries Invited.

Tristate Kerala Forum conducts online English mini-story, and English mini-poem writing competitions for high school and college students, and Malayalam short essay writing competition for adults based on the concept of ‘American Heroic Saga of Malayalees’. Mini-story, and mini-poetry should not exceed one page each, and short essay should not exceed three pages. The concept of ‘American Heroic Saga of Malayalees’ signifies American life of the Malayalees, pertaining either of their career, family, social activities, politics, business, education, health service, spiritual scenarios, charity scenes, sports, journalism, scientific discovery, artistic activity, fashion , love affair, politics, illness, accident, or separation; expressing the conflicts of success and failure in a feeling way. There is no restriction for a student to participate both in mini-story, mini-poetry writing simultaneously. The articles with caption should be sent in PDF format. Author’s name, email address, contact number preferably of parent of the student, and statement indicating ‘Student’ or ‘Non Student Adult’ should be attached with the literary work. E-mail to send the works: tristatekeraladay2024@gmail.com. Last date for receipt of works: Friday, November 1, 2024, up to 12 midnight. Winners will be felicitated and awarded on Saturday, November 9, 2024, at the Kerala Day Celebration hosted by the Tristate Kerala Forum, in the main congratulatory cultural program at Mayura Hall, Krewstown, Northeast Philadelphia. Prizes will be awarded during 4 pm through 6:30 pm. Entry is free for winners.

For further information: Abhilash John (Tristate Kerala Forum Chairman-267 701 3623), Binu Mathew (General Secretary- 267 893 9571), Philipose Cheriyan (Treasurer 215 605 7310), George Nadavayal (Kerala Day Chairman 215 494 6420), Vincent Emmanuel (Coordinator 215 880 3341) and George Oalickal (Coordinator 215873 4365), Alex Babu ( Coordinator 267 670 5997).

പി.ഡി. ജോർജ് നടവയൽ 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments