യോങ്കേഴ്സ് മലയാളീ അസോസിയേഷൻ സ്ഥാപക നേതാവും മുൻ പ്രസിഡന്റും ആയ ശ്രി ടോം സി തോമസ് നിര്യാതനായി. യോങ്കേഴ്സ് സെൻറ് ജോൺസ് ഹോസ്പിറ്റലിൽ വച്ചായിരുന്നു അന്ത്യം. ന്യൂ യോർക്ക് സിറ്റി ബോർഡ് ഓഫ് എഡ്യൂക്കേഷനിൽ എഞ്ചിനീയർ ആയി ദീർഘ കാലം സേവനം ചെയ്തതിനു ശേഷം വിശ്രമ ജീവിതം നയിക്കുകയായിരുന്നു. ന്യൂയോർക് സെന്റ് തോമസ് മാർതോമ്മാ ഇടവകാംഗം ആണ്. മെഴുവേലിൽ ചുട്ടിമണ്ണിൽ കുടുംബ അംഗം ആണ്.
ഭാര്യ ശ്രിമതി മറിയാമ്മ തോമസ്. മക്കൾ റിൻസി, റൂബൻ, മെൽവിൻ.
ഭൗതീക ശരീരം കേരളത്തിലേക്ക് കൊണ്ടുപോകുന്നതും സംസ്കാര ശുശ്രൂഷകൾ കിടങ്ങന്നൂർ സെന്റ് തോമസ് മാർത്തോമാ ഇടവകയിൽ വച്ച് നടത്ത പെടുന്നതും ആണ്. പരേതൻറെ ഭവനത്തിൽ വച്ച് ഒക്ടോബർ 30 ബുധനാഴ്ച വൈകിട്ട് 6 മണിക്ക് പ്രത്യേക പ്രാർത്ഥന നടത്തുന്നതാണ്.