Thursday, December 26, 2024
Homeഅമേരിക്കമലയാളി മനസ്സ് പത്രത്തിൽ നവംബർ 01 വെള്ളിയാഴ്ച മുതൽ ആരംഭിക്കുന്നു.. " തിളക്കം കുറയാത്ത താരങ്ങൾ...

മലയാളി മനസ്സ് പത്രത്തിൽ നവംബർ 01 വെള്ളിയാഴ്ച മുതൽ ആരംഭിക്കുന്നു.. ” തിളക്കം കുറയാത്ത താരങ്ങൾ “

സുരേഷ് തെക്കീട്ടിൽ.

മലയാളി മനസ്സ് പത്രത്തിൽ നവംബർ 01 വെള്ളിയാഴ്ച മുതൽ “തിളക്കം കുറയാത്ത താരങ്ങൾ “എന്ന പേരിൽ ഒരു പംക്തി തുടങ്ങാൻ അവസരം കിട്ടിയതിൽ സന്തോഷം. മലയാള സിനിമയിൽ താരമൂല്യം കൊണ്ടും, വേറിട്ടു നിൽക്കുന്ന അഭിനയ പാടവം കൊണ്ടും ഭാവതീവ്രത കൊണ്ടും സൂക്ഷ്മ ചലനങ്ങൾ കൊണ്ടും തിളങ്ങി നിന്ന പ്രതിഭകളെ കുറിച്ചാണ് ഈ പംക്തിയിൽ എഴുതുന്നത്.

ജീവിച്ച കാലഘട്ടത്തെ ധന്യമാക്കി കടന്നു പോയ മഹാരഥൻമാർ, നിലവിലും നിറഞ്ഞാടുന്നവർ. വ്യത്യസ്തയാർന്ന വേഷപകർച്ചകളാൽ സംഭാഷണ ചാതുരിയാൽ വിസ്മയം തീർത്തവർ. ജീവിതത്തിൻ്റെ ഭാഗമായി സിനിമയെ നെഞ്ചേറ്റിയ എത്രയോ തലമുറകളുടെ സ്വപ്നങ്ങളിൽ ആയിരം വർണങ്ങൾ ചാർത്തി അവരുടെ മനസ്സിൽ സ്ഥിരസ്ഥാനമുറപ്പിച്ച അഭിനയകുലപതികളെ, ജനപ്രിയ താരങ്ങളെ
എൻ്റെ ഭാഷയിൽ ശൈലിയിൽ വരികളിൽ വരയ്ക്കാൻ ശ്രമിക്കുകയാണ്.

ഗ്രാമങ്ങളിലെ ഓല ടാക്കീസുകളിൽ നിന്ന് ഒന്നാം കളിയും, രണ്ടാം കളിയും കഴിഞ്ഞ് നാട്ടുവർത്തമാനവും, സിനിമാ കഥകളും പറഞ്ഞ് നാട്ടിടവഴിയും പാടവും കടന്ന് നിലാവെളിച്ചത്തിലും തോരാമഴയിലുമൊക്കെ ഒരേ പോലെ നടന്നു പോയ ഒരു തലമുറയ്ക്ക് സിനിമ ആഘോഷമായിരുന്നു. പറഞ്ഞു ഫലിപ്പിക്കാൻ കഴിയാത്ത വികാരമായിരുന്നു.
സിനിമാ നടൻമാർ സ്വന്തം കുടുംബാഗങ്ങളെ പോലെയായിരുന്നു. ഇനിയൊരിക്കലും ആവർത്തിക്കാനിടയില്ലാത്ത ആ കാലത്ത് അവർക്ക് പ്രിയപ്പെട്ടവരായ നടൻമാരിൽ നിന്നും ആ ഓർമ്മകളിൽ നിന്നും കേട്ടറിവുകളിൽ നിന്നും നമുക്ക് തുടങ്ങാം ……

കേരളപ്പിറവി ദിനമായ നവംബർ 01 വെള്ളിയാഴ്ച മുതൽ മലയാളി മനസ്സിൽ ആരംഭിക്കുന്നു.. ” തിളക്കം കുറയാത്ത താരങ്ങൾ ” .. കാത്തിരിക്കുക…

സവിനയം, സസ്നേഹം,

സുരേഷ് തെക്കീട്ടിൽ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments