ഫിലഡൽഫിയ: സെൻ്റ് തോമസ് സീറോമലബാർ എവർ റോളിംഗ്
ട്രോഫിക്കുവേണ്ടിയുള്ള പതിമൂന്നാമതു മലയാളി ഇൻ്റർചർച്ച് ഇൻവിറ്റേഷണൽ വോളിബോൾ ടൂർണമെന്റ്റ് ആഗസ്റ്റ് 3 ശനിയാഴ്ച്ച നടത്തുമെന്ന് സംഘാടകർ അറിയിച്ചു. സെൻ്റ് തോമസ് സീറോമലബാർ കത്തോലിക്കാ ദേവാലയത്തിന്റെ കോർട്ടിലായിരിക്കും ടൂർണമെന്റ്റ് ക്രമീകരിക്കുക. വോളിബോൾ ടൂർണമെന്റിന്റെ വിജയത്തിനായി ദേവാലയ ഭാരവാഹികൾക്കൊപ്പം ഫിലഡൽഫിയയിലേയും പരിസരപ്രദേശങ്ങളിലേയും സ്പോർട്ട്സ് സംഘാടകരും, വോളിബോൾ താരങ്ങളും, അഭ്യുദയകാംക്ഷികളും ഒരുമയോടെ പ്രവർത്തിക്കുന്നു.
12 വർഷങ്ങൾക്കു മുൻപ് പ്രാദേശികതലത്തിൽ ആരംഭിച്ച വോളിബോൾ ടൂർണമെന്റിന്റെ ഫൈനൽ മൽസരത്തിൽ വിജയിക്കുന്ന ടീമിന് സീറോമലബാർ എവർ റോളിംഗ് ട്രോഫിയും, കാഷ് അവാർഡും, വ്യക്തിഗതമിഴിവു പുലർത്തുന്നവർക്കു പ്രത്യേക ട്രോഫികളും ലഭിക്കും.
ആഗസ്റ്റ് 3 ശനിയാഴ്ച്ച രാവിലെ 11 മണിമുതൽ ലീഗ്, സെമിഫൈനൽ, മൽസരങ്ങളും, ഫൈനലും നടക്കും. മൽസരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്‌തിരിക്കണം. ടൂർണമന്റിൽ രജിസ്റ്റർ ചെയ്യുന്നതിനു അഭിലാഷ് രാജൻ (215 410 9441), ജിതിൻ പോൾ (267 632 1180) എന്നിവരെ സമീപിക്കുക.
സീറോമലബാർ ഇടവകവികാരി റവ. ഡോ. ജോർജ് ദാനവേലിൽ ശനിയാഴ്ച്ച ടൂർണമെന്റ് ഉൽഘാടനം ചെയ്യും. ഇടവകവികാരിയുടെ നേതൃത്വത്തിൽ കൈക്കാരന്മാരായ സജി സെബാസ്റ്റ്യൻ, ചെറുവേലിൽ, ജോസ് തോമസ്, പോളച്ചൻ വറീദ്, ജെറി കുരുവിള, പാരീഷ് സെക്രട്ടറി ടോം പാറ്റാനിയിൽ, പാരിഷ് കൗൺസിൽ അംഗങ്ങൾ എന്നിവരും, ടൂർണമെന്റിൻ്റെ ക്രമീകരണങ്ങൾ ചെയ്‌തുവരുന്നു.
മൽസരങ്ങളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനു താഴെപ്പറയുന്നവരുമായി ബന്ധപ്പെടുക.
സജി സെബാസ്റ്റ്യൻ (പ്രധാന കൈക്കാരൻ) 267 809 0005
ടോം പാറ്റാനിയിൽ (സെക്രട്ടറി) 267 456 7850