Tuesday, January 7, 2025
Homeഅമേരിക്കമൈസൂരിലെ ദസറ.

മൈസൂരിലെ ദസറ.

പത്ത് നാൾ നീണ്ടുനിൽക്കുന്ന ആഘോഷ മാണ് മൈസൂരിലെ ദസറ. ഈ ദിവസങ്ങളിലെ രാത്രികളിൽ മൈസൂർകൊട്ടാരം ഒരു ലക്ഷം ബൾബുകൾക്കൊണ്ട് ശോഭിക്കുന്നത് കാണാം. മൈസൂർ ദസറയുടെ പ്രധാന ആകർഷണ ങ്ങളിൽ ഒന്ന് ആനകളാണ്. വിജയ ദശമി നാളിലെ ജംബോ സവാരിയാണ് സഞ്ചാരികൾ ക്ക് മുന്നിൽ ആനകൾ കൗതുക കാഴ്ചകളാ കുന്നത്.ദസറയ്ക്ക് മാസങ്ങൾക്ക് മുൻപെ ആനകൾ മൈസൂരിലേക്ക് കൂട്ടംകൂട്ടമായി എത്തിത്തുടങ്ങും. മൈസൂരിൽ എത്തിച്ചേരുന്ന ആനകളുടെ പരിശീലനമാണ് ദസറ വരെ നടക്കുന്നത്.

സമീപസ്ഥലങ്ങളിൽ നിന്ന് ആനകളെ ലോറികളിലാണ് മൈസൂരിൽ എത്തിക്കുന്നത്. മൈസൂരിൽ നിന്ന് 70 കിലോമീറ്റർ അകലെ യുള്ള നാഗർഹോള ദേശീയപാതയിൽ നിന്നുള്ള ആനകളെ ചിലപ്പോൾ നടത്തിയും കൊണ്ടു വരാറുണ്ട്.ചെറുഗ്രാമങ്ങൾ താണ്ടി മൈസൂരിൽ എത്തുന്ന ആനകളെ ഗ്രാമീണർ നൃത്തചുവടുക ളും വാദ്യമേളങ്ങളോടും കൂടിയാണ് വരവേൽ ക്കുന്നത്.തുടർന്ന് മൈസൂർ ദസറയുടെ ചുമതലയുള്ള മന്ത്രി ആനകളെ ഔദ്യോഗിക മായി മൈസൂരിൽ സ്വീകരണം നടത്തും.
മൈസൂരിലെ ക്യാമ്പുകളിൽ പാർപ്പിക്കുന്ന ആനകൾക്ക് പ്രത്യേക വിഭവങ്ങളാണ് നൽകു ന്നത്. റാഗി ഉണ്ടയാണ് അതിലൊന്ന്.ഇതു പോലെ പോഷകങ്ങൾ നിറഞ്ഞ ഭക്ഷണം ആനകൾക്ക് കൊടുക്കാൻ ഈ നാളുകളിൽ ശ്രദ്ധിക്കാറുണ്ട്.ഉയരവും , തൂക്കവും ആരോ ഗ്യവും നോക്കിയാണ് ദസറയ്ക്ക് അണിനിര ക്കേണ്ട ആനകളെ തെരഞ്ഞെടുക്കുന്നത്.

മൈസൂർ രാജ വംശത്തിന്റെ കാലത്തെ ആനകളെ തെരഞ്ഞെടുക്കുന്നതിൽ വലിയ നിഷ്കർഷത നടപ്പിലാക്കിയിരുന്നു. ആനകളുടെ നടത്തം വരെ അവയെ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കാറുണ്ട് .കാലങ്ങളായി മൈസൂർ ദസറ യ്ക്ക് അണിനിരത്തുന്ന ആനകളെ പാർപ്പി ക്കുന്നത് നാഗർഹോളെ ദേശീയോദ്യാനത്തിന് സമീപമുള്ള ദുബാരെ, ഹെബ്ബാളെ, മൂർക്കൽ, കള്ളള്ള, വീരണ ഹൊസഹള്ളി, മേട്ടികുപ്പെ, ബന്ദിപ്പൂർ, ഭീമേശ്വരി തുടങ്ങിയ സ്ഥലങ്ങ ളിലാണ് .ഈ ആനകളെ പരിപാലിക്കാൻ ഏകദേശം 240ൽ അധികം പാപ്പാന്മാരും ഉണ്ട്.

പുരാണങ്ങളിലെ കഥാപാത്രങ്ങളുടെ പേരാണ് ആനകൾക്ക്സാധാരണയായി ഇടാറുള്ളത്. ഉദാഹരണമായി ദ്രോണ, ബലരാമ, അർജുന, ഭരത, കാന്തി, ഗായത്രി, കോകില, അഭിമന്യു, എന്നിങ്ങനെയാണ് ആനകളുടെ പേരുകൾ.
രാജകീയത വിളിച്ചോതുന്ന ചടങ്ങാണ് മൈസൂരിലെ ഈ ആന എഴുന്നെള്ളത്ത്. ദസറയുടെ പ്രധാന ആകര്‍ഷണീയത തന്നെ യാണ് ഈ ജംബുസവാരി. ജംബു സവാരിയ്ക്കു വേണ്ടി പരിശീലിപ്പിച്ച ആനകളെ ആരോഗ്യ ത്തോടെ കാത്തു സൂക്ഷിക്കേണ്ടത് വനം വകുപ്പിന്റെ ചുമതലയാണ്.

ഗതാഗതത്തിനിടയില്‍ പലപ്പോഴും ആനകള്‍ക്ക് പരിക്കേല്‍ക്കാറുണ്ട്. കൂടാതെ ദസറ കഴിയു ന്നതു വരെ ആനകള്‍ മൈസൂരില്‍ തങ്ങുന്ന തിനാല്‍ ചിലപ്പോള്‍ നാശനഷ്ടങ്ങളും വരുത്തി വെക്കാറുണ്ട്. അതിനാല്‍ ഇപ്പൊൾ ദസറ ആനകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെ ടുത്തിയിട്ടുണ്ട് .യുണൈറ്റഡ് ഇന്ത്യ ഇന്‍ഷു റന്‍സ് ആണ് ആനകള്‍ക്ക് 32 ലക്ഷ ത്തോളം രൂപയുടെ ഇന്‍ഷുറന്‍സ് നല്‍കി യിരിക്കുന്നത്. ആനയ്ക്കു പുറമേ പാപ്പാന്മാര്‍ക്കും സഹായി കള്‍ക്കും 35 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് വേറെയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദസറ ഫെസ്റ്റിവല്‍ കമ്മിറ്റി 41000 രൂപയാണ് ഓരോ ആനകള്‍ക്കുമായി നല്‍കി വരുന്നത്.

കൂട്ടത്തിലെ പ്രധാന ആനയുടെ പുറത്ത് ചാമുണ്ഡേശ്വരി ദേവിയുടെ രൂപമുണ്ടാകും. മൈസൂർ കൊട്ടാരത്തിൽ നിന്ന് ബന്നിമണ്ട പ്പിലേക്കാണ് ഘോഷയാത്ര. ഘോഷയാത്ര യിലുടനീളം പരമ്പരാഗത നൃത്തങ്ങൾ, സംഗീത പരിപാടികൾ, ആയുധ പ്രകടനങ്ങൾ എന്നിവ യുണ്ടാകും. ആഘോഷങ്ങളുടെ മറ്റൊരു അവിഭാജ്യ ഘടകമാണ് പീരങ്കി വെടിക്കെട്ട്. പീരങ്കി വെടിയുടെ ശബ്ദത്തിനിടയിലാണ് സംഗീതവാദ്യ കലകളുടെയും നൃത്തനൃത്ത്യങ്ങ ളുടെയും അകമ്പടിയോടെ ജംബു സഫാരി നടക്കുന്നത്. കൂടാതെ 21 ഗൺ സല്യൂട്ടുകളും നടത്തുന്നുണ്ട്. ദേശീയ ഗാനത്തിന്റെ പശ്ചാത്ത ലത്തിൽ സിറ്റി ആംഡ് റിസർവ് പോലീസ് ഉദ്യോഗസ്ഥരാണ് ഈ സല്യൂട്ട് നടത്തുന്നത്.

ജംബു സവാരിക്ക് മുമ്പ് മൈസൂർ കൊട്ടാര ത്തിൽ രാജദമ്പതികളുടെ നേതൃത്വത്തിൽ ചാമുണ്ഡേശ്വരിയെ ആരാധിക്കുന്നു. ജംബു സവാരി ഘോഷയാത്ര വിശാലമായ ബന്നിമണ്ടപ്പ് മൈതാനത്തേക്ക് കടന്ന് കഴിഞ്ഞാൽ ഇവിടു ത്തെ ടോർച്ച് ലൈറ്റ് പരേഡോടെ അവസാനി ക്കുന്നത്. ഈ മിന്നുന്ന തിളങ്ങി നിൽക്കുന്ന ദീപാലങ്കാര ഘോഷയാത്രയിൽ കർണാടക സംസ്ഥാനത്തിന്റെ ചരിത്രത്തിന്റെ ഒരു നേർക്കാ ഴ്ച നൽകുന്നു. മനോഹരമായ വർണ്ണപടക്ക ങ്ങൾ, ബൈക്ക് ഷോകൾ, സാംസ്‌കാരിക പരിപാടികൾ, ലേസർ ഷോകൾ എന്നിവ ഉണ്ടാകും. പത്ത് ദിവസത്തെ മൈസൂർ ദസറ ആഘോഷത്തിന് തിരശ്ശീല വീഴ്ത്തുന്ന ഉത്സവ ത്തിന്റെ ഏറ്റവും അവിഭാജ്യ ഘടകമാണ് ഇത്.

തെക്കേ ഇന്ത്യൻ സംസ്ഥാനമായ കർണാടക യുടെ സംസ്ഥാന ഉത്സവമാണ് മൈസൂർ ദസറ (നടഹബ്ബ). മൈസൂരിലാണ് പ്രസിദ്ധമായ ഈ ഉത്സവം നടക്കുന്നത്. മലയാളികൾ ഉൾപ്പെടെ ധാരാളം സഞ്ചാരികൾ ഈ ദിവസങ്ങളിൽ മൈസൂരിൽ എത്തിച്ചേരാറുണ്ട്. ഇതിനെ നവരാത്രി (ഒൻപത് രാത്രികൾ) എന്നും വിളി ക്കുന്നു. ഇതിൻ്റെ അവസാന ദിവസം ദസറയുടെ ഏറ്റവും വിശിഷ്ട ദിവസമായ വിജയദശമി യാണ്.സാധാരണയായി സെപ്റ്റംബർ അല്ലെങ്കിൽ ഒക്ടോബർ മാസത്തിലാണ് ദസറ വരുന്നത്. പത്ത് ദിവസം നീണ്ടുനിൽക്കുന്ന മൈസൂർ ദസറ ആഘോഷത്തിൻറെ പ്രധാന ആകർഷണം.

100,000 ബൾബുകൾ ഉപയോഗിച്ചു ദിവസവും വൈകീട്ട് 7 മണി മുതൽ 10 മണി വരെ പ്രകാശിക്കുന്ന മൈസൂർ പാലസാണ്. ഇതിന്റെ പണികൾക്ക് മാത്രമായി എല്ലാ വർഷവും 10 മില്യൺ രൂപ ചിലവഴിക്കുന്നു.പ്രകാശപൂരിത മായ പാലസിനു മുന്നിൽ കർണാടക സംസ്ഥാനത്തിൻ്റെ സാംസ്കാരികതയും മതപരമായതുമായ വിവിധ നൃത്ത, സംഗീത, സാംസ്കാരിക പരിപാടികൾ നടക്കും. ഗംഭീരമായ ഘോഷയാത്രകൾ, മേളകൾ, പ്രദർശനങ്ങൾ എന്നിവയാൽ മൈസൂരു ദസറ ആനന്ദിപ്പിക്കുന്ന ഒന്നാണ്. . ആന, കുതിര പരേഡുകളും കായിക മത്സരങ്ങളും ചലച്ചിത്ര മേളകളും മുതൽ പൈതൃക ടൂറുകൾ, യോഗ, ഗുസ്തി എന്നിവ വരെ ഇവിടെ ഈ സമയ ങ്ങളിൽ ഉണ്ടാകാറുണ്ട്.

ഇന്ന് ഇന്ത്യയിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് മൈസൂർ കൊട്ടാരം. പ്രതിവർഷം 27 ലക്ഷത്തോളം സഞ്ചാരികൾ ഈ കൊട്ടാരം സന്ദ ർശിക്കുന്നുണ്ട് എന്നാണ് കണക്കാക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments