ഡാളസ്: കരോൾട്ടൺ സിറ്റി കൗൺസിലിൻറെ ചരിത്രത്തിൽ ആദ്യമായി മലയാളി കമ്മ്യൂണിറ്റിയിൽ നിന്നും മത്സരിക്കുന്ന സൈമൺ ചാമക്കാലയെ വിജയിപ്പിക്കണമെന്നു ഡാളസിലെ സാമൂഹ്യ സാംസ്കാരിക നേതാക്കൾ അഭ്യർത്ഥിച്ചു.
സൈമൺ ചാമക്കാല വർഷങ്ങളായി സജീവവും അർപ്പണബോധവുമുള്ള ഒരു കമ്മ്യൂണിറ്റി അംഗവും മറ്റുള്ളവരെ സേവിക്കുന്നതിലൂടെ തൻ്റെ പ്രതിബദ്ധത സ്ഥിരമായി പ്രകടിപ്പിക്കുകയും . ഇപ്പോൾ, കരോൾട്ടൺ സിറ്റി കൗൺസിലിനെ പ്രതിനിധീകരിച്ച് വിശാലമായ സമൂഹത്തിലേക്ക് തൻ്റെ സേവനം വ്യാപിപ്പിക്കാൻ ശ്രമിക്കുകയ്യും ചെയ്യുന്ന വ്യക്തിയായാണെന്നു സണ്ണി മാളിയേക്കൽ (ഐ പി സി എൻ ടി പ്രസിഡന്റ് ) , ഷാജി രാമപുരം (ഐ പി സി എൻ എ ഡാളസ് ചാപ്റ്റർ പ്രസിഡന്റ് )രാജു തരകൻ (ഐ എ പി സി,ഡാളസ് ചാപ്റ്റർ വൈസ് പ്രസിഡന്റ്), പ്രദീപ് നാഗനൂലിൽ ( പ്രസിഡന്റ് ഡാളസ് കേരള അസോസിയേഷൻ),ബെന്നി ജോൺ( ചെയർമാൻ അഡ്വൈസറി ബോർഡ് ) പി സി മാത്യു(ഗ്ലോബൽ മലയാളി അസോസിയേഷൻ), ഗോപാലപിള്ള(വേൾഡ് മലയാളി കൗൺസിൽ) എന്നിവർ സംയുക്തമായി അഭ്യർത്ഥിച്ചു
സൈമണിൻ്റെ വിജയം ഉറപ്പാക്കുന്നതിന് ഒരുമിച്ച് സൈമണിൻ്റെ പിന്നിൽ അണിനിരക്കുകയും കരോൾട്ടൺ സിറ്റി കൗൺസിലിൽ ഒരു സീറ്റ് ഉറപ്പാക്കാൻ സഹായിക്കുകയും ചെയണമെന്നു അവർ കൂട്ടിച്ചേർത്തു.
ഏപ്രിൽ 22-ന് ആരംഭിച്ച ഏർലി വോട്ടിംഗിൽ നിരവധി പേര് വോട്ടു രേഖപ്പെടുത്താൻ മുന്നോട്ടു വന്നവെന്നത് ആത്മവിശ്വാസം നൽകുന്നുവെന്നും ഏപ്രിൽ 30 വരെ തുടരുന്ന ഏർലി വോട്ടിംഗിലും ഔദ്യോഗിക തിരഞ്ഞെടുപ്പ് നടക്കുന്ന മെയ് 4 നും .ഓരോ കരോൾട്ടൺ നിവാസികളും തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തി വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്നും സൈമൺ ചാമക്കാല അഭ്യർത്ഥിച്ചു.
-പി പി ചെറിയാൻ .