” കൂടുതൽ നിങ്ങൾ മനസിലാക്കി തുടങ്ങുമ്പോൾ ശീലിപ്പിക്കപ്പെട്ടവയിൽ നിന്നും നിങ്ങൾ നിങ്ങളെ തന്നെ മോചിപ്പിച്ചു കൊണ്ടിരിക്കും “
ടോൾസ്റ്റോയി
ഒരാൾ കൂടെയുണ്ടെന്നുള്ള വാക്കിലല്ല പ്രവ്യത്തിയിലാണ് പ്രകടമാക്കേണ്ടത്. ഒരാളെ കുറ്റവാളിയാക്കുന്നതും, നല്ലവനാക്കുന്നതും ജീവിത സാഹചര്യമാണ്. ആരും കുറ്റവാളിയായി ജനിക്കുന്നില്ല, സമൂഹമാണ് അതിനൊരു പ്രധാന കാരണം. കൈപിടിച്ച് നടത്തേണ്ട സമയങ്ങളിൽ ചവിട്ടി താഴ്ത്തി കുപ്പയിലേയ്ക്ക് വലിച്ചെറിയും, അവിടെ പുതിയ കൂട്ടുകെട്ടുകളിൽ പെട്ടു ജീവിതത്തിൽ കരകയറാനാവാത്തവിധം ജീവിതം നശിപ്പിക്കപ്പെടും.
നിങ്ങൾ തനിച്ചിരിക്കുമ്പോൾ ചിന്തകളെ സൂക്ഷിക്കുക. നിങ്ങൾ മറ്റുള്ളവരോടൊപ്പം ആയിരിക്കുമ്പോൾ വാക്കുകളെ സൂക്ഷിക്കുക. നിങ്ങളുടെ ചിന്തകളും വാക്കുകളും മറ്റുള്ളവർക്ക് പ്രയോജനപ്രദമാകണം. നാളെയുടെ പൂമൊട്ടുകൾ തേടി പോകുമ്പോൾ കൊഴിഞ്ഞുപോയ ഇന്നലെകളെ മറക്കാതിരിക്കുക. ഒരിക്കൽ നമ്മോടൊപ്പം ആ ഇന്നലെകൾ മാത്രമേ കൂടെയുണ്ടായിരുന്നുള്ളുവെന്ന് ഓർക്കുക
എല്ലാവർക്കും ഹൃദയം നിറഞ്ഞ ശുഭദിനാശംസകൾ