“ഞാനെപ്പോഴും സന്തോഷവാനാണ്. കാരണമറിയുവോ, ഞാനാരിൽ നിന്നും ഒരിക്കലുമൊന്നും പ്രതീക്ഷിക്കുന്നില്ല “
ഷേക്സ്പിയർ
നമ്മളൊക്കെ സ്ഥിരം പറയുന്നതാണ്, അല്ലെങ്കിൽ കേൾക്കുന്നതാണ് ഓരോരുത്തർക്കും എന്തെല്ലാം ഉപകാരങ്ങൾ ചെയ്തിട്ടും എനിക്കൊരാപത്തു
വന്നപ്പോൾ തിരിഞ്ഞു നോക്കിയില്ലെന്ന് പറയുന്നത്. മനുഷ്യ സഹജമായ പ്രവണതയാണ് നന്ദി തിരികെയാഗ്രഹിക്കുന്നത് എന്നാലൊരാൾ സ്നേഹത്തോടെ ചെയ്യുന്ന പ്രവ്യത്തികൾക്ക് പ്രതിഫലം ആഗ്രഹിക്കരുത്. അല്ലെങ്കിൽ ചെയ്യുന്ന പ്രവ്യത്തിയ്ക്ക് കൂലി വാങ്ങി ബാധ്യത ഒഴിവാക്കുക.
പല കുടുംബങ്ങളിലും സഹോദരന്മാർ തമ്മിൽ കുടുംബസ്വത്തിനെ ചൊല്ലി തർക്കം നിലനിൽക്കുന്നുണ്ട്. ആ പ്രശ്നങ്ങൾ കുടുംബത്തിനു പുറത്തുള്ളവരേറ്റെടുത്തു രൂക്ഷമാക്കുന്ന അവസ്ഥയുണ്ട്. എത്രയൊക്കെ സ്വത്തുക്കൾ കൈവശം വെച്ചാലും ഒരാളുടെ വയറ്റിൽ കൊള്ളാവുന്ന ആഹാരം മാത്രമേ കഴിക്കുകയുള്ളു, പിന്നീട് കൊണ്ടുവെയ്ക്കുന്നത് എത്ര രുചികരമാണെങ്കിലും കഴിക്കത്തില്ല. അതുപോലെയാണ് അനുഭവിക്കാൻ സാധിക്കാത്ത സ്വത്തിനും പുല്ല് വിലയാണുള്ളത്. കോടികൾ ബാങ്കിൽ ഡെപ്പോസിറ്റുള്ളയാൾ ദരിദ്രപ്പോലെ ജീവിച്ചാൽ ആ കോടികൾക്കെന്താണ് പ്രയോജനം.
ഓരോ വ്യക്തികളും തങ്ങളെക്കൊണ്ടെന്തെങ്കിലും പ്രയോജനം സമൂഹത്തിനും, കുടുംബത്തിനും കൊടുക്കാമെന്നു ചിന്തയുള്ളവർക്ക് സമാധാനവും, സന്തോഷവും കാണും. ആരും ആർക്കും ബാധ്യതയാകരുത്. മറ്റുള്ളവരെ സ്നേഹിക്കുക സ്നേഹിക്കപ്പെടാനുള്ള പ്രവർത്തികൾ ചെയ്യുക. ഈ കൊച്ചു ജീവിതത്തിൽ ഒരാൾക്കെങ്കിലും നന്മകൾ നിറഞ്ഞ പ്രവ്യത്തികൾ ചെയ്യുവാൻ സാധിച്ചാൽ പുണ്യമെന്നു കരുതുക.
സ്നേഹത്തോടെ ഹൃദയം നിറഞ്ഞ ശുഭദിനാശംസകൾ.