Saturday, January 11, 2025
Homeഅമേരിക്കറോക്ക് ലാൻഡ് സെൻറ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ വെക്കേഷൻ ബൈബിൾ സ്കൂൾ ജൂലൈ 26 മുതൽ...

റോക്ക് ലാൻഡ് സെൻറ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ വെക്കേഷൻ ബൈബിൾ സ്കൂൾ ജൂലൈ 26 മുതൽ 28 വരെ നടത്തുന്നു

മത്തായി ചാക്കോ

സഫേൺ (ന്യൂയോർക്ക്).: ഈ വർഷവും റോക്ക് ലാൻഡ് സെൻറ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ വെക്കേഷൻ ബൈബിൾ സ്കൂൾ ജൂലൈ 26 മുതൽ 28 വരെ നടത്തുന്നു.

ഈ വർഷത്തെ ഓ വി ബി എസ് ജൂലൈ 26 വെള്ളിയാഴ്ച വൈകുന്നേരം 4 മുതൽ 8 വരെയും ഇരുപത്തിയേഴാം തീയതി ശനിയാഴ്ച രാവിലെ 10 മുതൽ നാലു വരെയും സമാപന സമ്മേളനം 28ആം തീയതി ഞായറാഴ്ച 8 45 തുടങ്ങുന്ന വിശുദ്ധ കുർബാനയ്ക്ക് ശേഷവും നടത്തുന്നതാണ്. ഓ വി ബി എസ് ഡയോസിഷൻ ഡയറക്ടർ രാജു ജോയ് ഉദ്ഘാടനം നടത്തും . ചർച്ച വികാരി മുൻ ഒ വിഎസ് ഡയറക്ടർ. Fr. ഡോ. രാജു വർഗീസ്, പ്രിൻസിപ്പൽ എലിസബത്ത് വർഗീസ്, വൈസ് പ്രിൻസിപ്പൽ ജിഷ തോമസ്, കോർഡിനേറ്റേഴ്സ് ജോബി വർഗീസ്, ദീപ ജേക്കബ് എന്നിവർ നേതൃത്വം നൽകും. സെന്റ് ലുക്ക് 11:1 എന്ന വാക്യത്തെ ആധാരമാക്കി “LET US PRAY” എന്നുള്ളതായിരിക്കും ഈ വർഷത്തെ വെക്കേഷൻ ബൈബിൾ സ്കൂൾ പ്രമേയം.

ഈ വർഷത്തെ OVBS വിജയകരമായി സംഘടിപ്പിക്കുന്നതിന് സൺഡേ സ്കൂൾ അധ്യാപകർ, MGOCSM മെമ്പേഴ്സ് എന്നിവർക്കൊപ്പം സൺഡേ സ്കൂൾ കുട്ടികളും അവരുടെ മാതാപിതാക്കളും ടീച്ചേഴ്സും വോളണ്ടിയേഴ്സ് സും പങ്കെടുക്കും. ഈ വർഷത്തെ പ്രമേയത്തെ ആസ്പദമാക്കിയുള്ള പാട്ട്, കഥകൾ എന്നിവ കൂടാതെ ഗ്രേഡ് തിരിച്ചുള്ള ക്ലാസ്സുകളും ക്രാഫ്റ്റ്, ക്വിസ്, ഗെയിംസ് തുടങ്ങിയവയും സമാപന സമ്മേളനത്തോടനുബന്ധിച്ച് ടീഷർട്ട് ധരിച്ചുള്ള റാലിയും ഉൾപ്പെടുത്തിയിട്ടുണ്ട്.

കൂടാതെ സമീപ ഇടവകളിലുള്ള എല്ലാ സൺഡേ സ്കൂൾ കുട്ടികളെയും ഈ വർഷത്തെ ഒവിബിഎസിൽ പങ്കെടുക്കാൻ ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു. രജിസ്ട്രേഷൻ ചെയ്യുന്നതിന് ഇതോടൊപ്പം ചേർത്തിട്ടുള്ള ഫ്ലയറിലുള്ള ക്യു ആർ കോഡ് സ്കാൻ ചെയ്യുക. Church Address: St Mary’s Indian Orthodox Church, 66 East Maple Avenue, Suffern, New York 10901.

വാർത്ത നൽകിയത്: മത്തായി ചാക്കോ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments