Sunday, December 22, 2024
Homeഅമേരിക്കവാഷിംഗ്‌ടൺ സെൻറ് തോമസ് ഇടവകയിൽ പഴയകാല അംഗങ്ങളുടെ ഒത്തുചേരൽ സമ്മേളനം ഇടവക മെത്രാപ്പോലീത്താ സഖറിയാ മാർ...

വാഷിംഗ്‌ടൺ സെൻറ് തോമസ് ഇടവകയിൽ പഴയകാല അംഗങ്ങളുടെ ഒത്തുചേരൽ സമ്മേളനം ഇടവക മെത്രാപ്പോലീത്താ സഖറിയാ മാർ നിക്കോളോവോസ് ഉത്ഘാടനം ചെയ്തു.

രാജൻ വാഴപ്പള്ളിൽ

വാഷിംഗ്‌ടൺ ഡി.സി: അമേരിക്കയുടെ തലസ്ഥാന നഗരിയിൽ മലങ്കര ഓർത്തഡോൿസ് സഭയുടെ അഭിമാനമായി നിലകൊള്ളുന്ന വാഷിംഗ്‌ടൺ സെൻറ് തോമസ് ഇടവകയിൽ പഴയകാല അംഗങ്ങളുടെ ഒത്തുചേരൽ സമ്മേളനം ഇടവക മെത്രാപ്പോലീത്താ സഖറിയാ മാർ നിക്കോളോവോസ് ഉത്ഘാടനം ചെയ്തു.

സെപ്‌റ്റംബർ ഏഴിന് പ്രാത്ഥനക്കു ശേഷം നടന്ന സമ്മേളനത്തിൽ ഇടവക വികാരി ഫാ. കെ.ഓ. ചാക്കോ ( റെജി അച്ചൻ) അധ്യക്ഷൻ ആയിരുന്നു. ഐസക്ക് ജോൺ സ്വാഗതവും മുൻകാല അംഗങ്ങൾ ആയിരുന്ന സി.ഡി. വർഗീസ് , എബ്രഹാം ജോഷുവാ, ജോർജ് വർഗീസ്, എന്നിവർ മുൻകാല അനുഭവങ്ങൾ വിവരിക്കുകയും ആശംസകൾ നേരുകയും ചെയ്തു. ഇടവകയെ പ്രതിനിധീകരിച്ചു ജോർജ് പി. തോമസ് ആശംസകൾ അറിയിച്ചു.

സമീപ ഇടവകകളായ ബാൾട്ടിമോർ സെൻറ് തോമസ്, വിർജീനിയ സെൻറ് മേരീസ് , ദമാസ്കസ് സെൻറ് തോമസ് , സെൻറ് ബർണബാസ്‌ , വാഷിംഗ്‌ടൺ മാർത്തോമ്മാ ഇടവക എന്നിവടങ്ങളിൽ നിന്നും നിരവധി അംഗങ്ങൾ യോഗത്തിൽ സംബന്ധിച്ചു.

ഇടവേളയിൽ നിർമല തോമസിൻറെ നേതൃത്ഥത്തിൽ മർത്തമറിയം സമാജ അംഗങ്ങൾ ഗാനം ആലപിക്കുകയും, സഹോദരന്മാർ ഒത്തൊരുമിച്ചു വസിക്കുന്ന ഇടത്തിൽ ജീവൻ നിലനിൽക്കുമെന്ന നൂറ്റിമുപ്പത്തിമൂന്നാം സങ്കീർത്തനം ഉദ്ധരിച്ചുകൊണ്ട് ഈപ്പൻ വർഗീസ് ഏവർക്കും നന്ദി അറിയിച്ചു. ബിക്‌സാ കുര്യൻ എം.സി. ആയി യോഗം നിയന്ത്രിച്ചു.

രാജൻ വാഴപ്പള്ളിൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments