Saturday, January 4, 2025
Homeഅമേരിക്കറിട്ടയേർട്ട് അധ്യാപിക അമ്മിണി ഡേവിഡ് നിര്യാതയായി.

റിട്ടയേർട്ട് അധ്യാപിക അമ്മിണി ഡേവിഡ് നിര്യാതയായി.

വാർത്ത: സാം മാത്യു ഡാളസ്

ഡാളസ്: കൊല്ലം ബേർശേബയിൽ അമ്മിണി ഡേവിഡ് (85) 2024 ഡിസംബർ 28ന് ഡാളസിൽ വെച്ച് നിര്യാതയായി.

കൊല്ലം ക്രേവൻ ഹൈസ്കൂളിൽ ഗണിത ശാസ്ത്ര അധ്യാപികയായി സേവനം ചെയ്തിരുന്നു. അധ്യാപനവൃത്തിയിൽ നിന്ന് വിരമിച്ച ശേഷം മക്കളോടൊപ്പം ദീർഘകാലമായി അമേരിക്കയിൽ പാർത്ത് വരുകയായിരുന്നു. ഡാളസ് സയോൺ എ.ജി. സഭാംഗമായിരുന്നു പരേത. അസംബ്ലീസ് ഓഫ് ഗോഡ് സീനിയർ ശുശ്രൂഷകനും, ISRO റിട്ടയേർഡ് ഫിനാൻസ് ഓഫീസറും ആയിരുന്ന പരേതനായ പാസ്റ്റർ സോളമൻ ഡേവിഡിൻ്റെ സഹധർമ്മിണിയാണ്.

ഭൗതിക ശരീരം ജനുവരി 3 വെള്ളിയാഴ്ച വൈകിട്ട് 5 മുതൽ 9 വരെ ന്യൂയോർക്ക് ഗേറ്റ് വേ ക്രിസ്ത്യൻ സെൻ്റർ (502 Central Ave, Valley Stream, NY) മന്ദിരത്തിൽ പൊതു ദർശനത്തിന് വെയ്ക്കും. സംസ്കാര ശുശ്രൂഷകൾ ജനുവരി 4 ശനിയാഴ്ച രാവിലെ 8:30 മുതൽ 10:30 വരെ ഇതേ ആലയത്തിൽ നടന്ന ശേഷം ന്യൂയോർക്ക് ഓൾ സെയിൻ്റ്സ് സെമിത്തേരിയിൽ (855 Middle Ave, Valley Stream, NY) ഭൗതിക ശരീരം സംസ്കരിക്കും.

മക്കൾ: ഡേവിഡ് ജോൺസൺ – ശാലിനി (ന്യൂയോർക്ക്),
ജോജി ജോസഫ് – സേവ്യർ (മെൽബൺ, ആസ്ട്രേലിയ),
ഡോ. ജിജി വർഗ്ഗീസ് – ജീമോൻ ( ഡാളസ്), സാമുവേൽ ഡേവിഡ് – ആഷ ( മെൽബൺ, ആസ്ട്രേലിയ).

വാർത്ത: സാം മാത്യു ഡാളസ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments