അത്യുന്നതങ്ങളിൽ സ്തുതിഗീതം
പാടുവാൻ
ആഘോഷരാവിലുണർന്നിരിക്കാം
ലോകൈകനാഥൻ, രാജാധിരാജൻ
മാനവരക്ഷകനെഴുന്നള്ളുന്നു
പാടിടാം ആടിടാം പാടിസ്തുതിച്ചിടാം
ആമോദമോടെ വരവേറ്റിടാം
ആശ്രിതർക്കാലംബമേകും
അവിടുത്തെ
കാരുണ്യം വാഴ്ത്തി വണങ്ങിനില്ക്കാം
മഞ്ഞിൻകണങ്ങൾ മോദമുണർത്തും
രാവിൻനിലാക്കുളിർ ചില്ലകളിൽ
നക്ഷത്രദീപങ്ങൾ
തിരുമുൽക്കാഴ്ചയൊരുക്കുന്നു
നാഥന്റെ അപദാനങ്ങൾ
വാഴ്ത്തിടുന്നു..
കാലിത്തൊഴുത്തിലെ പുണ്യമേ,
നന്മതൻ
കാരുണ്യനെയ്ത്തിരി നാളമേ….
സ്വർഗ്ഗീയരാജ്യം വരുവാൻ നീ
ഞങ്ങളിൽ
എന്നേയ്ക്കും എപ്പോഴും
തുണയാകണേ…