നൊർത് റോയൽട്ടൻ, ഒഹായോ: റേച്ചൽ തോമസ്, (87) ഓഹായോയിലുള്ള നോർത്ത് റോയൽട്ടനിൽ വച്ച് അന്തരിച്ചു. ഭർത്താവ് പരേതനായ വി.സി. തോമസ്സ്, കുമരകം വാലയിൽ കുടുംബാംഗമാണ്.
1950-കളുടെ അവസാനത്തിൽ മൈസൂർ ഹോൾഡ്സ്വർത്ത് മെമ്മോറിയൽ കോളേജ് ഓഫ് നഴ്സിംഗ് നിന്ന് നഴ്‌സിംഗ് ബിരുദം നേടിയ റേച്ചൽ സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സി ആർ പി എഫ്) ജോലി ചെയ്ത ശേഷം 1970-കളുടെ തുടക്കത്തിൽ ഒഹായോവിലെ ക്ലീവ്‌ലാൻഡിൽ എത്തി.
എഴുപതുകളുടെ തുടക്കത്തിൽ അമേരിക്കയിലെത്തിയ ചുരുക്കം ചില നഴ്സുമാരിൽ ഒരാളായിരുന്നു റേച്ചൽ. 30 വർഷത്തിലേറെയായി സ്ലാവിക് വില്ലേജിലെ സെൻ്റ് അലക്‌സിസ് ഹോസ്പിറ്റലിൽ രജിസ്ട്രേഡ് നഴ്‌സായിരുന്നു.
മക്കൾ: ഷേർളി (ജോർജ്), ജേക്കബ് (ഷീല), ഷൈനി (ജെനറ്റ്), ഷോബു (ബിൻസി), മാത്യു (ഷിബി) എന്നിവരും ഫെബി (ആഷ്ലി), ഷെയ്ൻ (സ്നേഹ), ക്രിസ്, ആഷ്ലി, ആൽബർട്ട് (ആൻസ), ആൻഡ്രൂ, അലക്സ്, ഫിലിപ്പ്, ഡാനിയൽ, സാറ, ജെയിംസ്, നേഥൻ, നിക്കോൾ, നോഹ് എന്നിവർ പേരക്കുട്ടികളുമാണ്.
സഹോദരങ്ങൾ : അമ്മിണി,സ്കറിയ തങ്കമ്മ,പരേതരായ കുഞ്ഞുമോൾ ,ജോർജ്ജ്, തോമസ്സ്. റേച്ചൽ ക്ലീവ്‌ലൻഡ് സെൻ്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്‌സ് പള്ളിയിൽ ദീർഘകാല.സജീവ അംഗമായിരുന്നു.
പൊതുദര്‍ശനം: 2024 ജൂൺ 7 വെള്ളിയാഴ്ച 5:30 മുതൽ 7:30 വരെ ക്ലീവ്‌ലാൻഡ് സെൻ്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്‌സ് ചർച്ച് (1252 ഈസ്റ്റ് അറോറ റോഡ് (OH RT 82), de മാസിഡോണിയ, OH 44056. സംസ്കാര ശുശ്രൂഷകൾ 2024 ജൂൺ 8 ശനിയാഴ്ച രാവിലെ 9:00 മണിക്ക് സെൻ്റ്. ഗ്രിഗോറിയോസ് ഇന്ത്യൻ ക്ലീവ്‌ലാൻഡ് സെൻ്റ് ഗ്രീോറിയോസ് ഓർത്തഡോക്‌സ് ചർച്ച്. സംസകാരം: ഓൾ സൈന്റ്സ് സെമിത്തേരി 480 W ഹൈലാൻഡ് റോഡ്, നോർത്ത്ഫീൽഡ്, OH 44067