മേരിക്കും കുട്ടിക്കും കെട്ടിയ
തൊട്ടിലിൽ
രാരാരോ താരാട്ടു കേട്ടിടുന്നു.
ആരാരോതൂക്കിയപുൽക്കുടിൽത്തൊ
ട്ടിലിൽ
രാരാരോ ചാഞ്ചാടുന്നുണ്ണിയേശു.
ഉണ്ടായിട്ടെത്ര കഴിഞ്ഞാലും ഉണ്ടിന്നും
രണ്ടു നക്ഷത്രങ്ങൾ ഭൂതലത്തിൽ.
രണ്ടുപേർ നന്മയും തിന്മയും പങ്കിട്ടു
കൊണ്ടാടും വെട്ടവും കൂരിരുട്ടും.
വെട്ടം ജയിക്കുവാനായിട്ടു
പ്രാർത്ഥിക്കാം
കൂരിരുട്ടൊട്ടാകെ മായുവാനും.
ഉണ്ണിയാം യേശുവിൻ ഓരോ
പിറന്നാളും
മണ്ണിനെ വിണ്ണാക്കി മാറ്റിടട്ടെ.
മണ്ണിലെ കൂരിരുൾ മാറ്റട്ടെ പ്രാർത്ഥന
വിണ്ണിലെ പൊൻവെട്ടം വീശിടട്ടെ..