Thursday, December 26, 2024
Homeഅമേരിക്കമൂന്നു വയസ്സുകാരൻ വെടിയേറ്റ് മരിച്ച സംഭവത്തിൽ അലൻടൗൺ യുവാവിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു

മൂന്നു വയസ്സുകാരൻ വെടിയേറ്റ് മരിച്ച സംഭവത്തിൽ അലൻടൗൺ യുവാവിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു

നിഷ എലിസബത്ത്

അലൻടൗൺ, പെൻസിൽവാനിയ — ഈസ്റ്റ്‌ പെൻസിൽവാനിയയിൽ മൂന്നു വയസ്സുള്ള ഒരു ആൺകുട്ടി മരിച്ച സംഭവത്തിൽ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു, കഴിഞ്ഞ മാസം ആരും ശ്രദ്ധിക്കാതെ വെച്ച കൈത്തോക്കെടുത്തു കുട്ടി സ്വയം വെടിവയ്ക്കുകയായിരുന്നു അധികൃതർ പറയുന്നു.

മാർച്ച്‌ 28-ന് അലെൻടൗണിലെ ജോസ് ഹിലാരിയോ അബ്രു(28) നെ എലിജ അബ്രു ബോർഗൻ്റെ മരണത്തിൽ കുട്ടികളെ അപായപ്പെടുത്തുന്ന രണ്ട് കുറ്റങ്ങൾ ചുമത്തി വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കി. കുട്ടിയെ ലെഹി വാലി ഹോസ്പിറ്റൽ സെഡാർ ക്രെസ്റ്റിൽ എത്തിച്ചെങ്കിലും മരിച്ചുവെന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു.

രണ്ട് പിഞ്ചുകുഞ്ഞുങ്ങൾ ഇരിക്കുന്ന സോഫയുടെ അടിയിൽ തോക്ക് അലക്ഷ്യമായി വെച്ചിട്ട് മുറിയിൽ നിന്ന് പുറത്തിറങ്ങിയപ്പോളാണ് കുട്ടി തോക്കെടുത്തു വെടി വെച്ചത്.

വെള്ളിയാഴ്ച ഷെഡ്യൂൾ ചെയ്‌തിരിക്കുന്ന വിചാരണ തീർപ്പാക്കാതെ അബ്രുവിനെ ലെഹി കൗണ്ടി ജയിലിൽ പ്രവേശിപ്പിച്ചു.

റിപ്പോർട്ട്: നിഷ എലിസബത്ത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments