Wednesday, December 25, 2024
Homeഅമേരിക്കപാസ്റ്റർ സാം മാത്യു (66) ഡാളസ്സിൽ അന്തരിച്ചു പൊതു ദർശനവും സംസ്കാര ശുശ്രൂഷയും സെപ്റ്റംബർ 2...

പാസ്റ്റർ സാം മാത്യു (66) ഡാളസ്സിൽ അന്തരിച്ചു പൊതു ദർശനവും സംസ്കാര ശുശ്രൂഷയും സെപ്റ്റംബർ 2 തിങ്കളാഴ്ച

പി പി ചെറിയാൻ

ഡാളസ് : പാസ്റ്റർ സാം മാത്യു (66) ഡാളസ്സിൽ അന്തരിച്ചു. ഏഴംകുളം കുഴിഞ്ഞ വിളയിൽ കുടുംബാംഗമാണ് .ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ അടൂർ വെസ്റ്റ് ശുശ്രൂഷകൻ, അടൂർ വെസ്റ്റ് സെൻ്ററിൽ പുതുമല, തെങ്ങമം, തേപ്പുപ്പാറ, മണക്കാല, കിഴക്കുപുറം, പനന്തോപ്പ്, പള്ളിക്കൽ എന്നിവടങ്ങളിലും, ബാംഗ്ളൂർ മതിക്കര, ഡാളസ് സയോൺ ചർച്ച് എന്നീ സഭകളിലും ദൈവീക ശുശ്രൂഷയിൽ ആയിരുന്നിട്ടുണ്ട്.നിലവിൽ ഡാളസ് ഇർവിംഗിലുള്ള ഇന്ത്യാ പെന്തകോസ്തൽ അസംബ്ലിയുടെ (IPA) യുടെ അംഗമായിരുന്നു.

പുനലൂർ നരിക്കൽ മുപ്പിരത്ത് വീട്ടിൽ ലീലാമ്മയാണ് സഹധർമ്മിണി . മക്കൾ: റെജി, റോയി, റീന.

സംസ്കാര ശുശ്രൂഷകൾ സെപ്റ്റംബർ 2 തിങ്കളാഴ്ച രാവിലെ 9 ന് മെസ്കിറ്റിലുള്ള ശാരോൻ ഫെലോഷിപ്പ് സഭാ മന്ദിരത്തിൽ (940 Barnes Bridge Rd, Mesquite, TX 75150) ആരംഭിക്കുകയും 1:30 യോടെ ലേക്ക് വ്യൂ സെമിത്തേരിയിൽ (2343 Lake Rd, Lavon, TX 75166) ഭൗതിക ശരീരം സംസ്കരിക്കും.
ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം: https://youtu.be/LWIscJ1TgTM

വാർത്ത: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments