Friday, January 10, 2025
Homeഅമേരിക്കപമ്പ മലയാളീ അസ്സോസ്സിയേഷൻ ന്യൂ ഇയർ ആഘോഷം വർണാഭമായി

പമ്പ മലയാളീ അസ്സോസ്സിയേഷൻ ന്യൂ ഇയർ ആഘോഷം വർണാഭമായി

സുമോദ് തോമസ് നെല്ലിക്കാല

ഫിലഡൽഫിയ: പെൻസിൽവാനിയ അസോസിയേഷൻ ഫോർ മലയാളീസ് പ്രോസ്പിരിറ്റി ആൻഡ് അഡ്വാൻസ്‌മെന്റ്റ് (പമ്പ) ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾ ആഘോഷിച്ചു. പമ്പ പ്രസിഡന്റ് റെവ ഫിലിപ്സ് മോടയിൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ പുതിയ പ്രസിഡന്റ് ജോൺ പണിക്കർ കാര്യപരിപാടികൾ നിയന്ത്രിച്ചു. ഡോ ഈപ്പൻ ഡാനിയേൽ മുഖ്യ സന്ദേശം നൽകി.

കോർഡിനേറ്റർ അലക്സ് തോമസ്, സുധ കർത്താ, വിൻസെന്റ് ഇമ്മാനുവേൽ, അഭിലാഷ് ജോൺ, ഫിലിപ്പോസ് ചെറിയാൻ, തോമസ് പോൾ, ജോർജുകുട്ടി ലൂക്കോസ്, വത്സ തട്ടാർകുന്നേൽ, ബ്രിജിത് വിൻസെന്റ്. സുരേഷ് നായർ, മോഡി ജേക്കബ് എന്നിവർ ആശംസ പ്രസംഗവും, സുമോദ് നെല്ലിക്കാല നന്ദി പ്രകാശനം നടത്തി.

മേഴ്സി പണിക്കർ, രാജു പി ജോൺ, സുമോദ് നെല്ലിക്കാല എന്നിവരുടെ ഗാനാലാപനത്തെത്തുടർന്നു വിവിധ എന്റെർടൈൻമെന്റ് പരിപാടികൾ അരങ്ങേറുകയുണ്ടായി.

പരിപാടിയോടനുബന്ധിച്ചു പ്രസിഡന്റ് റെവ ഫിലിപ്സ് മോടയിൽ പുതിയ പ്രസിഡന്റ് ജോൺ പണിക്കർക്കു ഔദോഗിക രേഖകൾ കൈമാറി, ജനറൽ സെക്രട്ടറി ജോർജ് ഓലിക്കലിനുവേണ്ടി ജോയിൻ സെക്രട്ടറി തോമസ് പോൾ ഔദോഗിക രേഖകൾ സ്വീകരിച്ചു. ട്രെഷററായി സുമോദ് തോമസ് നെല്ലിക്കാല അധികാരമേറ്റു.

അലക്സ് തോമസ് (വൈസ് പ്രസിഡന്റ്), തോമസ് പോൾ (അസ്സോസിയേറ്റ് സെക്രട്ടറി), രാജൻ സാമുവേൽ (അസ്സോസിയേറ്റ് ട്രെഷറർ), ഫിലിപ്പോസ് ചെറിയാൻ (അക്കൗണ്ടൻന്റ്), ജോർജ് പണിക്കർ (ഓഡിറ്റർ) എന്നിക്കരെ കൂടാതെ ചെയർ പേഴ്സൺസ് ആയി സുരേഷ് നായർ (ആർട്സ്), സുധ കർത്താ (സിവിക് ആൻഡ് ലീഗൽ), റെവ. ഫിലിപ്സ് മോടയിൽ (എഡിറ്റോറിയൽ ബോർഡ്), ജേക്കബ് കോര (ഫെസിലിറ്റി), മോഡി ജേക്കബ് (ഐ റ്റി കോർഡിനേറ്റർ), എബി മാത്യു (ലൈബ്രററി), ഈപ്പൻ ഡാനിയേൽ (ലിറ്റററി ആക്ടിവിറ്റീസ്), രാജു പി ജോൺ (മെമ്പർഷിപ്), മോൺസൺ വർഗീസ് (ഫണ്ട് റൈസിംഗ്), ജോയ് തട്ടാരംകുന്നേൽ (ഇൻഡോർ ഗെയിംസ്), ടിനു ജോൺസൻ (യൂത്ത് ആക്ടിവിറ്റീസ്), വത്സ തട്ടാർകുന്നേൽ (വിഷ്വൽ മീഡിയ), സെലിൻ ജോർജ്‌ (വുമൺസ് ഫോറം കോർഡിനേറ്റർ), അലക്സ് തോമസ് (ബിൽഡിങ് കമ്മറ്റി ചെയർമാൻ എന്നിവരെ കൂടാതെ റോണി വർഗീസ് (സ്പോർട്സ്), അഭിലാഷ് ജോൺ (പ്രോഗ്രാം കോർഡിനേറ്റർ), ജോർജ്കുട്ടി ലൂക്കോസ് (പി ർ ഓ), വി വി ചെറിയാൻ (കമ്മ്യൂണിറ്റി സർവീസ്) ജയാ സുമോദ് (ചാരിറ്റി), ഡൊമനിക് ജേക്കബ് (ഫുഡ് കോർഡിനേറ്റർ) എന്നിവരെ കൂടി എക്സിക്യൂട്ടീവ് കമ്മിറ്റയിലേക്കു തിരഞ്ഞെടുക്കുകയുണ്ടായി.

വാർത്ത: സുമോദ് തോമസ് നെല്ലിക്കാല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments