Thursday, December 26, 2024
Homeഅമേരിക്ക' ഒരു ചുക്കും സംഭവിക്കില്ല ' ✍രാജു മൈലപ്രാ

‘ ഒരു ചുക്കും സംഭവിക്കില്ല ‘ ✍രാജു മൈലപ്രാ

രാജു മൈലപ്രാ

മാന്യ മഹാജനങ്ങളേ!

അങ്ങിനെ അവസാനം നമ്മൾ ആകാംഷയോടു കൂടി കാത്തിരുന്ന ഹേമാ കമ്മറ്റി’ റിപ്പോർട്ട് പുറത്തു വന്നു. ഇതോടു കൂടി കേരളജനത ഇന്ന് അഭിമുഖീകരിക്കുന്ന പല പ്രധാന പ്രശ്നങ്ങൾക്കും ഒരു പരിഹാരം ഉണ്ടാകുമെന്നു പ്രതീക്ഷിക്കാം.

സാധാരണ എന്തെങ്കിലും കുറ്റകൃത്യങ്ങൾ കണ്ടാൽ ഉടനടി ‘ഒരു പ്രത്യേക ആക്ഷൻ’ എടുക്കുന്ന ഒരു സർക്കാർ സംവിധാനമാണ് ഇന്നു നിലവിലുള്ളത്. അതു കൊണ്ടായിരിക്കാം റിപ്പോർട്ട് കിട്ടിയിട്ടും നാലര വർഷത്തോളം അതു ബി-നിലവറയിൽ വെച്ചു പൂട്ടിയിട്ട് ഈയൊരു നല്ല മുഹൂർത്തം നോക്കി പുറത്തുവിട്ടത്. അതും ‘എരിവും പുളിയുമുള്ള’ ഭാഗങ്ങൾ എല്ലാം മുറിച്ചു മാറ്റിയതിനു ശേഷം-അതു പുറത്തുവിട്ടാൽ പലരുടേയും സ്വകാര്യതയെ ബാധിക്കുമത്രേ! അതു നല്ലൊരു തീരുമാനമാണ്.

മമ്മൂട്ടി മുതൽ അന്തരിച്ച മാമുക്കോയ വരെയുള്ളവരെ സംശയത്തിൻ്റെ മുൾമുനയിൽ നിർത്തിക്കൊണ്ടാണ് ഈ റിപ്പോർട്ട് പുറത്തു വന്നിട്ടുള്ളത്.

എന്നാൽ ഇതു കേട്ടിട്ട് സാധാരണ ജനങ്ങളൊന്നും ഞെട്ടിയില്ല- സിനിമാ ലോകത്തെ ഇത്തരം കഥകളൊക്കെ എത്രയോ കാലമായി അങ്ങാടിപ്പാട്ടാണ്.

സ്വന്തം ഭാര്യമാർ പോലും, തെളിവു സഹിതം. ഭർത്താക്കന്മാരിൽ നിന്നും നേരിടേണ്ടി വരകുന്ന പീഢന അനുഭവങ്ങൾ ചാനലുകൾ വഴി പുറത്തു വിട്ടിട്ടും, അവരെല്ലാം ഇന്നും അധികാര സ്ഥാനങ്ങളിൽ ഒരു പ്രശ്‌നവുമില്ലാതെ തുടരുന്നില്ലേ!

പീഢനങ്ങൾ സിനിമാ മേഖലയിൽ മാത്രം ഒതുങ്ങുന്നില്ല. കന്യാസ്ത്രീ മഠങ്ങൾ, ആരാധനാലയങ്ങൾ, അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ തുടങ്ങി എവിടെയെല്ലാം പുറംലോകം അറിയാത്ത എത്രയോ നിന്ദ്യവും നീചവുമായ പ്രവർത്തികൾ നടക്കുന്നു.

ഇത്തരം പല സ്ഥലങ്ങളിൽ നിന്നും രക്ഷപ്പെടുവാനുള്ള അവസരങ്ങൾ ഇരകൾക്കില്ല എന്നതാണു സത്യം. എന്നാൽ സിനിമാ മേഖല വ്യത്യസ്ഥമാണെന്നാണ് എന്റെ നിഗമനം- അവിടെ അവർക്കു ഹിതമല്ലാത്ത കാര്യങ്ങൾക്കു വഴങ്ങേണ്ടി വരുന്ന ഒരു സാഹചര്യമുണ്ടായാൽ ഗുഡ്‌ബൈ പറഞ്ഞു സ്ഥലം വിടരുതോ?

സിനിമയിൽ പിടിച്ചു നിൽക്കണമെങ്കിൽ നിർമ്മാതാവ്, സംവിധായകൻ, പ്രമുഖ നടന്മാർ തുടങ്ങി ലൈറ്റ് ബോയിസിൻ്റെ വരെ ഇംഗിതത്തിനു വഴങ്ങണമെന്നാണു ചില നടിമാർ ‘ഹേമാ കമ്മറ്റി’ മുമ്പാകെ മൊഴി കൊടുത്തിരിക്കുന്നത്.

പുതുമുഖ നടികളെ പ്രലോഭിപ്പിച്ച് കെണിയിൽ വീഴ്ത്തുവാൻ വിരുതുള്ള ചില സീനിയർ നടിമാർ പണ്ടു മുതലേ ഈ മേഖലയിലുണ്ടത്രേ!

വലയിൽ വീഴാത്തവരെ സ്റ്റേജ് ഷോ പരിപാടിയുമായി വിദേശത്തുകൊണ്ടുപോയി ഉന്നതർക്ക് കാഴ്ച്‌ച വെച്ച് അവരെ മെരുക്കിയെടുക്കുന്ന ‘കുങ്കിയാന’ ലേഡി സ്റ്റാർഴ്‌സും ഇവരോടൊപ്പം ഉണ്ടാകുമത്രേ!

(ഈ ‘കലാപരിപാടി’യിൽ പങ്കാളികളായിട്ടുള്ള അമേരിക്കയിലെ പൗരപ്രമുഖന്മാരുടെ പേരു വിവരം അടുത്ത ലക്കത്തിൽ പ്രസ്ധീകരിക്കുന്നതാണ്.)

തിരിച്ചു വീണ്ടും, ‘ഹേമാ കമ്മറ്റി’ റിപ്പോർട്ടിലേക്ക് ഇതിൻ്റെ പേരിൽ സർക്കാർ എന്തു

നടപടിയെടുക്കും?

ഒരു ചുക്കും ചെയ്യില്ല-
ആരെങ്കിലും പരാതി കൊടുത്താൽ പിന്നെ അവരുടെ പൊടി പോലും കാണില്ല.

പലർക്കും ഈ നടന്മാരോട് അസൂയ ആണെന്നാണ് എൻ്റെ ഒരു സുഹൃത്തിൻ്റെ അഭിപ്രായം. കേരളാ മുൻ മുഖ്യമന്ത്രി ബഹുമാനപ്പെട്ട നായനാരുടെ വാചകങ്ങൾ കടമെടുത്ത് ഈ ലേഖനം അവസാനിപ്പിക്കട്ടെ.

‘എവിടെ സ്ത്രീയുണ്ടോ, അവിടെ സ്ത്രീ പീഢനവുമുണ്ടാകും.’

രാജു മൈലപ്രാ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments