Friday, December 27, 2024
Homeഅമേരിക്കകേരളത്തിന്റെ സൂര്യതേജസായിരുന്ന ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾക്ക് ഇന്ന് ഒരു വയസ്സ്. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്, യു...

കേരളത്തിന്റെ സൂര്യതേജസായിരുന്ന ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾക്ക് ഇന്ന് ഒരു വയസ്സ്. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്, യു എസ് എ യുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം നാളെ

സജി കരിമ്പന്നൂർ,

കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും, മുതിർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാക്കളിൽ ഒരാളുമായിരുന്നു ഉമ്മൻ ചാണ്ടി രാജകീയ പ്രൗഡിയോടെ കേരളം ഭരിച്ചത് 53 വർഷം….ഏറ്റവും കൂടുതൽ 19,078 ദിവസം നിയമസഭ സാമാജികനായിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി നേതാവ് എന്ന റെക്കോർഡും അദ്ദേഹത്തിന്റെ പേരിലാണ്.

അടുത്തവർ അകന്നുപോകുബോൾ ഉണ്ടാകുന്ന ഒരു ആത്മനൊമ്പരം, അത് എഴുതി അറിയിക്കാൻ വയ്യ. ആ ഓർമ്മകൾക്കെന്തു സുഗന്ധമായിരുന്നു… ഉമ്മൻ ചാണ്ടിഅസാറിന്റെ നിര്യാണത്തോടെ കേരള രാഷ്ട്രീയത്തിന്റെ നിഘണ്ടുവാണ് നഷ്ടമാകുന്നത്. ഒരു രാഷ്‌ടീയ പ്രവർത്തകൻ എന്നതിലുപരി സമൂഹത്തിന്റെ പൊതുമണ്ഡലത്തില്‍ വ്യക്തിമുദ്ര പതിപ്പിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.

രാജ്യ പുരോഗതിയുടെ ഉന്നമനത്തിൽ, പാർശ്വവത്കരിക്കപ്പെട്ടവരുടെയും, ആലംബരുടെയും വ്യവഹാര തീർപ്പുകളിൽ, പ്രവാസികളോടുള്ള കരുതലിൽ, സഭയുടെ ആത്മീയ ഗുണനിലവാരത്തിൽ, സൂര്യ തേജസായിട്ടാണ് അദ്ദേഹം വിരാചിച്ചിരുന്നത്.

സുഹൃത്തുക്കള്‍ക്കും, കുടുംബാംഗങ്ങള്‍ക്കും, പാർട്ടി പ്രവർത്തകർക്കും ഓര്‍മ്മത്തിരകളും നൊമ്പരത്തിന്റെ കണ്ണീര്‍പുഷ്പ ങ്ങളും നല്‍കിക്കൊണ്ടായിരുന്നു ഈ കർമ്മയോഗിയുടെ വിടവാങ്ങൽ. കേരള രാഷ്ട്രീയത്തില്‍ ഊജ്ജ്വലശോഭയായി വിരാചിച്ച ഉമ്മൻ ചാണ്ടിഅസാറിന് അശ്രു പൂജകൾ അർപിക്കുന്നു.,…

ഏറ്റവും കൂടുതൽ (19,078) ദിവസം നിയമസഭ സാമാജികനായിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി നേതാവ് എന്ന റെക്കോർഡും അദ്ദേഹത്തിന്റെ പേരിലാണ്.

2020-ൽ നിയമസഭ അംഗമായി 50 വർഷം പിന്നിട്ട ഉമ്മൻ ചാണ്ടി 2004-2006, 2011–2016 എന്നീ വർഷങ്ങളിൽ രണ്ട് തവണയായി ഏഴ് വർഷക്കാലം കേരള മുഖ്യമന്ത്രിയായിരുന്നു. തൊഴിൽവകുപ്പ് മന്ത്രി (1977-1978), ആഭ്യന്തരവകുപ്പ് മന്ത്രി (1982), ധനകാര്യവകുപ്പ് മന്ത്രി (1991–1994). പന്ത്രണ്ടാം കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവ് (2006–2011) എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

1970 മുതൽ 2023 വരെ പുതുപ്പള്ളിയിൽ നിന്നു തുടർച്ചയായി പന്ത്രണ്ട് തവണയായി 53 വർഷം കേരള നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1992 മുതൽ 2023 വരെ കോൺഗ്രസ് പ്രവർത്തക സമിതി അംഗവും, 2018 മുതൽ 2023 വരെ ആന്ധ്രാപ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായിരുന്നു.

കേരളത്തിന്റെ മായാത്ത വിസ്‌മയം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികാചരണ പരിപാടികളുടെ ഭാഗമായി ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യു.എസ്.എ കേരളാ ചാപ്റ്റർ നാഷണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് വൈകിട്ട് 9 മണിക്ക് (ഈസ്റ്റേൺ ടൈം) സൂം ഫ്ലാറ്റുഫോമിൽ അനുശോചനയോഗം സംഘടിപ്പിക്കുന്നു.

Time: Jul 17, 2024 09:00 PM Eastern Time (US and Canada)
Join Zoom Meeting
https://us02web.zoom.us/j/87884658762
Meeting ID: 878 8465 8762

കക്ഷി രാഷ്ട്രീയഭേദമെന്യേ വിവിധ തുറകളില്‍പെട്ട രാഷ്ട്രീയ സാമൂഹിക നേതാക്കന്മാര്‍ ആഗോള വ്യാപകമായി ഈ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നുണ്ട്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ന്റെ കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാവ് ശ്രീ രമേശ് ചെന്നിത്തല MLA മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തും. കേരളത്തില്‍ നിന്നുമുള്ള മറ്റു UDF നേതാക്കന്മാരും പ്രസ്തുത യോഗത്തില്‍ സംബന്ധിക്കുന്നതാണെന്ന് അറിയിച്ചിട്ടുണ്ട്. ഉമ്മൻ ചാണ്ടിഅസാറിനെ സ്‌നേഹിക്കുന്ന, അടുത്തറിയാവുന്ന ഏവര്‍ക്കും ഈ അനുശോചന യോഗത്തില്‍ സംബന്ധിക്കാവുന്നതാണ്.
തീയതി, സമയം : ജൂലൈ 17, 2024 09:00 PM Eastern Time (US and Canada)
സൂം മീറ്റിംഗ് ലിങ്ക് : https://us02web.zoom.us/j/87884658762
മീറ്റിംഗ് ഐ.ഡി: 878 8465 8762

കൂടുതല്‍ വിവരങ്ങള്‍ക്ക്:
സതീശൻ നായർ: 847 708 3279
ജോർജ് എബ്രഹാം:917 544 4137
തോമസ് മാത്യു: 773 509 1947
സജി കരിമ്പന്നൂർ: 813 401 4178
വിപിൻ രാജ്: 703 307 8445

സജി കരിമ്പന്നൂർ, ജനറൽ സെക്രട്ടറി,
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്, യു എസ് എ,

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments