Saturday, December 28, 2024
Homeഅമേരിക്കഒമാനില്‍ കെട്ടിടം തകര്‍ന്നു രണ്ട് ഇന്ത്യക്കാര്‍ മരിച്ചു

ഒമാനില്‍ കെട്ടിടം തകര്‍ന്നു രണ്ട് ഇന്ത്യക്കാര്‍ മരിച്ചു

മസ്കറ്റ്:  തെക്കൻ ശർഖിയയിൽ സൂർ വിലായത്തിൽ കെട്ടിടം തകർന്നു വീണ് രണ്ട് ഏഷ്യൻ വംശജർ മരണപെട്ടതായി സിവിൽ ഡിഫൻസ് അതോറിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

അപകടത്തിൽ മരണപ്പെട്ടത് ഗുജറാത്തി ദമ്പതികളായ പുരുഷോത്തം നീരാ നന്ദു (88), ഭാര്യ പത്മിനി പുരുഷോത്തം (80) എന്നിവരാണെന്ന് സൂർ ഇന്ത്യൻ സോഷ്യൽ ക്ലബ്  ഭാരവാഹികൾ അറിയിച്ചു. ഇന്ന് പുലർച്ചയോടു കൂടിയാണ് കെട്ടിടം തകർന്നു വീണ് അപകടം ഉണ്ടായത്. സൂറിലെ ഗുജറാത്തി സമൂഹം മറ്റ് അനന്തര  നടപടികൾക്ക് നേതൃത്വം നൽകി വരുന്നതായും ബന്ധുക്കൾ അറിയിച്ചു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments