Sunday, September 8, 2024
Homeഅമേരിക്കമെർസർ കൗണ്ടി മോട്ടലിൽ നിന്ന് 500,000 ഡോളർ വിലമതിക്കുന്ന കൊക്കെയ്ൻ കണ്ടെത്തിയതിനെ തുടർന്ന് 4 പേർ...

മെർസർ കൗണ്ടി മോട്ടലിൽ നിന്ന് 500,000 ഡോളർ വിലമതിക്കുന്ന കൊക്കെയ്ൻ കണ്ടെത്തിയതിനെ തുടർന്ന് 4 പേർ അറസ്റ്റിൽ

നിഷ എലിസബത്ത്

ലോറൻസ് ടൗൺഷിപ്പ്, ന്യൂജേഴ്‌സി — മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ മെർസർ കൗണ്ടിയിൽ ഏകദേശം 500,000 ഡോളർ വിലയുള്ള കൊക്കെയ്ൻ കണ്ടെത്തിയതിനെ തുടർന്നു, വില്യം അഡ്രോവർ റോഡ്രിഗസ്, മാനുവൽ കാസ്‌ട്രോ വെലാസ്‌ക്വസ്, ജാമി അസെവെഡോ-കൊറിയ, എൽവിൻ പെരസ്-മദീന എന്നിവരെ മാർച്ച് 21 ന് അറസ്റ്റ് ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

ന്യൂജേഴ്‌സിയിലെ ലോറൻസ് ടൗൺഷിപ്പിലെ മോട്ടൽ 6-ൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട പദ്ധതികൾ നടക്കുന്നുവെന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മെർസർ കൗണ്ടി നാർക്കോട്ടിക് ടാസ്‌ക് ഫോഴ്‌സ് നടത്തിയ അന്വേഷണത്തിൽ പ്രതികളെ പിടികൂടിയത്.

മോട്ടൽ മുറിയിൽ നിന്ന് ഏകദേശം 500,000 ഡോളർ വിലയുള്ള 5.1 കിലോഗ്രാം കൊക്കെയ്ൻ പൊടി കണ്ടെത്തിയതായി അധികൃതർ പറയുന്നു. നാല് പ്രതികളും ഇപ്പോൾ ഒന്നിലധികം മയക്കുമരുന്ന് കേസുകളാണ് നേരിടുന്നത്.

റിപ്പോർട്ട്: നിഷ എലിസബത്ത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments