Saturday, December 28, 2024
Homeഅമേരിക്കജോസഫ് നമ്പിമഠത്തിൻ്റെ കവിതാ സമാഹാരം "നടക്കാനിറങ്ങിയ കവിത "കെ.പി. രാമനുണ്ണി പ്രകാശനം ചെയ്തു

ജോസഫ് നമ്പിമഠത്തിൻ്റെ കവിതാ സമാഹാരം “നടക്കാനിറങ്ങിയ കവിത “കെ.പി. രാമനുണ്ണി പ്രകാശനം ചെയ്തു

-പി പി ചെറിയാൻ

ഹൂസ്റ്റൺ/ തൃശൂർ: അമേരിക്കൻ മലയാളി എഴുത്തുകാരനും സംഘാടകനുമായ ജോസഫ് നമ്പിമഠത്തിൻ്റെ കവിതാസമാഹാരം ” നടക്കാനിറങ്ങിയ കവിത “യുടെ പ്രകാശനം പ്രശസ്ത എഴുത്തുകാരൻ കെ.പി. രാമനുണ്ണി നിർവ്വഹിച്ചു. ഒരേ സമയം അമേരിക്കൻ അനുഭവങ്ങളും കേരളീയ സ്മൃതിചിത്രങ്ങളും ആവാഹിക്കുന്ന ജോസഫ് നമ്പിമഠത്തിൻ്റെ കവിതകൾ ഇന്നത്തെ തലമുറയും പിന്തുടരേണ്ടതാണെന്ന് കെ.പി. രാമനുണ്ണി പറഞ്ഞു. വാക്കുകളിലും അവയുടെ ക്രമീകരണങ്ങളിലും മാത്രമല്ല ബിംബങ്ങളുടെ മൗലികതയിലും ജോസഫ് നമ്പിമഠം ശ്രദ്ധേയനാണെന്ന് അദ്ദേഹം കൂട്ടി ച്ചേർത്തു.

തൃശൂർ പ്രസ്സ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ ബി. ഹരികുമാർ അധ്യക്ഷനായിരുന്നു. സുകുമാർ അഴിക്കോട് തത്വമസി സംസ്കാരിക അക്കാദമി ചെയർമാൻ ടി.ജി വിജയകുമാർ പുസ്തകം സ്വീകരിച്ചു. പത്ത് വർഷമായി അടുത്ത ബന്ധമുള്ള ജോസഫ് നമ്പിമഠത്തിൻ്റെ കവിതൾ എല്ലാം നന്നെ കേരളീയ സമകാലാവസ്ഥകളിൽ ‘കവി ‘ നടത്തുന്ന പോരാട്ടം കൂടിയാണെന്ന് ടി.ജി വിജയകുമാർ അഭിപ്രായപ്പെട്ടു .

തന്റെ കഴിഞ്ഞ അമ്പതു വർഷങ്ങളിലായി എഴുതിയ കവിതകളുടെ സമാഹാരമാണ് നടക്കാനിറങ്ങിയ കവിതയെന്നും ദേശാന്തര വാസിഎന്ന അപകർഷമില്ലാതെ മലയാളത്തിൽ ഇന്നുവരെ എഴുതാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് ജോസഫ് നമ്പിമഠം മറുപടി പ്രസംഗത്തിൽ പറഞ്ഞു . ചങ്ങനാശേരിയെന്ന ഗ്രാമത്തിൽ നിന്നും അമേരിക്കയിലെത്തി ജീവിതത്തിന്റെ ഓട്ടത്തിനിടയിൽ എന്തെങ്കിലും എഴുതാൻ സാധിച്ചത് ഭാഗ്യമാണ് .അത് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുവാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും തന്റെ കവിതകളുടെ സമ്പൂർണ്ണ സമാഹാരം ഉടൻ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖം ബുക്സ് മലപ്പുറമാണ് പ്രസാധകർ.

ചടങ്ങിൽ പ്രശസ്ത സാഹിത്യകാരി എച്ച്മുക്കുട്ടി, വിജയരാജ മല്ലിക, സുഭാഷ് പോണോളി, ഡാലിയ ഉദയൻ, ഡിന ,അൻവർ ,സജിത വിവേക് , എന്നിവർ ആശംസകൾ നേർന്നു. മുഖം ബുക്സ് എഡിറ്റർ അനിൽ പെണ്ണുക്കര സ്വാഗതവും എഴുത്തുകാരി സുനിത സുകുമാരൻ നന്ദിയും അറിയിച്ചു.നമ്പി മഠത്തിന്റെ കവിതകൾ ഗായിക വിജയശ്രീ രഘു ആലപിച്ചു.

പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments