ഡാളസ്: മാർത്തോമാ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് യുവജന സഖ്യത്തിന്റെ നേതൃത്വത്തിൽ ഒക്ടോബർ 18 വെള്ളി മുതൽ 20 ഞായർ വരെ നടത്തപ്പെടുന്ന കൺവെൻഷന് മാർത്തോമ്മാ സഭയുടെ വികാരി ജനറാൾ ആയിരുന്ന വെരി.റവ.കെ.വൈ ജേക്കബ് മുഖ്യ സന്ദേശം നൽകും.
നിങ്ങളെത്തന്നെ വിശുദ്ധീകരിപ്പിൻ (Consecrate Yourselves) എന്ന ബൈബിൾ വാക്യത്തെ ആസ്പദമാക്കി നടത്തപ്പെടുന്ന കൺവെൻഷൻ വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 6.30 ന് ആരംഭിക്കും. ഞായറാഴ്ച ആരാധനക്കും, വിശുദ്ധ കുർബ്ബാന ശുശ്രുഷക്കും ശേഷം സമാപിക്കും. യുവജന സഖ്യത്തിന്റെ നേതൃത്വത്തിലുള്ള ഗായക സംഘം ഗാന ശുശ്രുഷക്ക് നേതൃത്വം നൽകും.
നാളെ (വെള്ളി ) മുതൽ ആരംഭിക്കുന്ന കൺവെൻഷനിലേക്ക് എല്ലാ വിശ്വാസ സമൂഹത്തെയും ക്ഷണിക്കുന്നതായി ഇടവക വികാരി റവ.വൈ.അലക്സ്, സഹ വികാരി റവ.എബ്രഹാം തോമസ്, കൺവെൻഷൻ കൺവീനർ ജോ ഇട്ടി, യുവജന സഖ്യം ചുമതലക്കാർ എന്നിവർ അറിയിച്ചു.