Saturday, November 23, 2024
Homeഅമേരിക്കമലയാളി മനസ്സിൽ ഈയാഴ്ചയിലെ ' ഫ്രൈഡേ സ്‌പെഷ്യൽ ' (നവംബർ 01/2024)

മലയാളി മനസ്സിൽ ഈയാഴ്ചയിലെ ‘ ഫ്രൈഡേ സ്‌പെഷ്യൽ ‘ (നവംബർ 01/2024)

മലയാളിമനസ്സ് USA

1. മനുഷ്യനെ നിരന്തരം നവീകരിക്കുന്നത് ചിന്തകളാണ് . എല്ലാ പ്രവർത്തികളുടെയും അമ്മമാർ ചിന്തകളാണ്. ഒരോ പുലരിയും ചിന്താ പ്രഭാതത്തിലൂടെ തുടങ്ങു… ഓരോ ദിനവും പോസിറ്റിവ് എനർജി നൽകുന്ന ചിന്തനീയവും, പ്രയോജനപ്രദവുമായ സന്ദേശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട്..

ശ്രീ. ബേബി മാത്യു അടിമാലി തയ്യാറാക്കുന്ന
‘ ചിന്താ പ്രഭാതം ‘

****************************

2. ആത്മീയ ഉൽക്കർഷവും ധാർമ്മീക ബോദ്ധ്യങ്ങളും വളർത്തുവാൻ സഹായിക്കുന്ന
പ്രതിദിന ധ്യാനചിന്തകൾ. ആത്മീയതയെ മതാത്മകതയിൽ നിന്നും വേറിട്ടു മനസ്സിലാ
ക്കാൻ സഹായിക്കുന്ന ധ്യാനാത്മക ചിന്തകൾ. തനതായ ആത്മീയ ഉപാസനയ്ക്ക് സഹായകമായ ഹൃസ്വ ലിഖിതങ്ങൾ. ക്രമമായ വായനയ്ക്കും വളർച്ചയ്ക്കും സഹായകമായ പുത്തൻ അറിവുകളും ഉപദേശങ്ങളും ചിന്തകളും കോർത്തിണക്കി..

പ്രഫസ്സർ എ. വി ഇട്ടി സാർ തയ്യാറാക്കുന്ന ..
“ഇന്നത്തെ ചിന്താവിഷയം”

****************************************************

3. ആരോഗ്യ പരിപാലനത്തിന് ആവശ്യമായ നിർദ്ദേശങ്ങളും, മുൻകരുതലുകളുമടങ്ങിയ ഒരു ഉത്തമ വഴികാട്ടി . ഏവർക്കും വളരെ പ്രയോജനപ്രദമായ രീതിയിൽ ലളിതമായി അവതരിപ്പിക്കുന്നു..

മലയാളി മനസ്സ് — ആരോഗ്യ വീഥി

****************************************************

4. ഇന്ന് കേരളപ്പിറവി ദിനമായ നവംബർ ഒന്ന്, ഇന്നത്തെ ദിനത്തിന്റെ പ്രാധാന്യവും കേരളത്തിന്റെ ഔദ്യോഗിക ചിഹ്നങ്ങളുടെ ലഘുവിവരണവും ഉൾക്കൊള്ളിച്ചുകൊണ്ട് …

ശ്രീമതി ലൗലി ബാബു തെക്കെത്തല തയ്യാറാക്കിയ ലേഖനം
” കേരളപ്പിറവി ആശംസകൾ “

****************************************************

5.കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്ന കുട്ടിക്കവിതകൾ, കഥകൾ, അനുഭവ പാഠങ്ങൾ എന്നീ ബാലസാഹിത്യ വിഭവങ്ങൾ ഒത്തുചേരുന്ന ഒരു മികച്ച ബാലപംക്തി …

“നക്ഷത്രക്കൂടാരം “ (ബാലപംക്തി – 46)
അവതരണം: കടമക്കുടി മാഷ്

കടമക്കുടി മാഷിനോപ്പം ഈ പംക്തിയിൽ പങ്കെടുക്കുന്നവർ:

വി.എം. രാജമോഹൻ, ദീപ വിനയചന്ദ്രൻ, ടി.വി. ഹരികുമാർ, രാമചന്ദ്രൻ പുറ്റുമാനൂർ

****************************************************

6. പ്രകൃതി അതിന്റെ ക്യാൻവാസിൽ നിറങ്ങൾകൊണ്ട് നിറച്ചു.സൂര്യനും പതുക്കെ പൊങ്ങിവന്നു പക്ഷേ അനുസരണയില്ലാത്ത കുട്ടികളെപ്പോലെ പറന്നുനടക്കുന്ന പഞ്ഞിക്കെട്ടുകളായ മേഘങ്ങൾ നമ്മുടെ ആദിത്യനെ മറച്ചുകളഞ്ഞു. ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ ഞങ്ങളും…… കൊളുക്കുമലയിലെ മികച്ച സൂര്യോദയ കാഴ്ച വിശേഷങ്ങളുമായി റിറ്റ അവതരപ്പിക്കുന്ന ‘ കൊളുക്കു മലയിലെ യാത്രാവിശേഷങ്ങൾ !

റിറ്റ ഡൽഹി തയ്യാറാക്കി അവതരിപ്പിക്കുന്ന യാത്രാ വിവരണം
മൈസൂർ – കൂർഗ് – കേരളം യാത്രാ വിശേഷങ്ങൾ – (30)
****************************************************

7. നമ്മുടെ ഹൃദയത്തില്‍ വസിയ്ക്കുന്ന ഈശ്വര ചൈതന്യമാണ് നമുക്ക്, ജീവനും, ഓജസ്സും തരുന്നത്. ഈശ്വരനെ ഹൃദയത്തില്‍ പ്രതിഷ്ടിച്ച് ആ അനുഭൂതിയില്‍ ജീവിയ്ക്കാന്‍ കഴിഞ്ഞാല്‍ നമ്മുടെ ജന്മം സഫലമായി. എന്റെ ഹൃദയത്തില്‍ ഈശ്വരന്‍ വസിയ്ക്കുന്നു എന്ന പൂര്‍ണവിശ്വാസത്തോടെ നിശബ്ദമായ അവസ്ഥയില്‍ ഇരുന്നാല്‍ ഈശ്വരനെ അനുഭവിയ്ക്കാന്‍ നമ്മുക്ക് സാധിയ്ക്കും. .
തുടർന്ന് വായിക്കുക…

സി.ഐ. ഇയ്യപ്പൻ തൃശൂർ, എഴുതിയ ലേഖനം..
‘ കൂടു വിട്ട് കൂടു തേടി ആത്മാക്കൾ ‘ 

****************************************************

8. മെഡിക്കൽ രംഗത്തെ മാറ്റിമറിക്കുന്ന ഒരു കണ്ടുപിടുത്തം നടത്തിയ ശാസ്ത്രജ്ഞയേയും അവളുടെ കണ്ടുപിടുത്തത്തെയും ഇല്ലാതാക്കുവാൻ വൻകിട കുത്തക മരുന്നു കമ്പനികളുടെ തലവന്മാർ ഒരു വാടക കൊലയാളിയെ അയക്കുന്നു. എന്നാൽ ആ കണ്ടുപിടിത്തത്തിന്റെ മഹത്വം മനസ്സിലാക്കിയ വാടക കൊലയാളി ശാസ്ത്രജ്ഞയുമായി ചേർന്ന് ആ കണ്ടുപിടുത്തം ലോകത്തിന്റെ മുമ്പിൽ എത്തിക്കുവാൻ ശ്രമിക്കുന്നു. അതോടെ അവരെ രണ്ടുപേരെയും ഇല്ലാതാക്കുവാൻ ഒരു കൊലയാളി സംഘത്തെ തന്നെ അവർ അയക്കുന്നു. ആ കൊലയാളി സംഘത്തിന് അവരെ ഇല്ലാതാക്കുവാൻ കഴിയുമോ? അതോ , ആ കണ്ടുപിടുത്തം ലോകത്തിന്റെ മുമ്പിൽ എത്തുമോ?

റെക്സ് റോയിയുടെ ആകാംക്ഷാഭരിതമായ ഒരു നോവൽ …
‘അസാധ്യം’ (അദ്ധ്യായം – 9) മരണത്തിന്റെ ഗന്ധം

****************************************************

9. മലയാള സിനിമയിൽ താരമൂല്യം കൊണ്ടും, വേറിട്ടു നിൽക്കുന്ന അഭിനയ പാടവം കൊണ്ടും ഭാവതീവ്രത കൊണ്ടും സൂക്ഷ്മ ചലനങ്ങൾ കൊണ്ടും തിളങ്ങി നിന്ന പ്രതിഭകളെ കുറിച്ച്..

ശ്രീ സുരേഷ് തെക്കീട്ടിൽ തയ്യാറാക്കുന്ന പംക്തി
“തിളക്കം കുറയാത്ത താരങ്ങൾ “

10. വ്യത്യസ്തങ്ങളായ രുചി കൂട്ടുകളുടെ റെസിപ്പിയുമായി വായനക്കാരെ വിസ്മയിപ്പിക്കുന്ന റീന നൈനാൻ വാകത്താനം ഇത്തവണ പൂരി മസാലയുടെ റെസിപ്പിയുമായി മലയാളി മനസ്സിൽ എത്തുന്നു

റീന നൈനാൻ വാകത്താനം തയ്യാറാക്കിയ  പാചക കുറിപ്പ്
കിടിലൻ രുചിയിൽ പൂരി മസാല

****************************************************

കൂടാതെ.. 24 മണിക്കൂറും വാർത്തകൾ അപ്‌ഡേറ്റ് ചെയ്യുന്ന മലയാളി മനസ്സിലെ മറ്റു വാർത്തകളും .. വിശേഷങ്ങളും .. തത്സമയം വായിച്ചറിയുവാൻ, ന്യൂസ് ചാനലായ മലയാളി മനസ്സ് വിഷ്വൽ മീഡിയ കാണുവാൻ .. സന്ദർശിക്കുക:

Home

നിങ്ങളുടെ ചുറ്റുവട്ടത്ത് നടക്കുന്ന, ശ്രദ്ധയില്‍ പെടുന്ന പ്രധാന സംഭവ വികാസങ്ങള്‍/ പൊതുജന താത്പര്യമുള്ള വിഷയങ്ങള്‍, മരണ വാർത്തകൾ, കഥ, കവിത, ലേഖനങ്ങൾ, ഓർമ്മക്കുറിപ്പുകൾ, യാത്രാ വിവരണങ്ങൾ, പാചകം, ആരോഗ്യം, പുസ്തക നിരൂപണം, സിനിമ തുടങ്ങിയവ ആവശ്യമായ ഫോട്ടോകൾ സഹിതം EDITOR@MALAYALIMANASU.COM എന്ന വിലാസത്തിലോ, 2156819852 എന്ന വാട്ട്സ്ആപ്പ് നമ്പറിലേക്കോ, ഏതെങ്കിലും അഡ്മിൻസിന്റെ നമ്പറിലേക്കോ അയക്കുക.

മാനേജ്‌മെന്റ്, മലയാളിമനസ്സ് USA

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments