‘മലയാളി മനസ്സ് ‘ എന്ന ഓൺലൈൻ പത്രത്തിന് ഇന്ന് നാല് വയസ്സ് തികയുന്നു. ഞാൻ എഴുതിയ പല നർമ്മകഥകളും ആദ്യമായി മിഴി തുറന്നത് ഈ ഓൺലൈൻ പത്രത്തിലൂടെ ആയിരുന്നു. രണ്ടുവർഷം കഴിഞ്ഞപ്പോൾ ‘കോപ്പി എഡിറ്റർ’ എന്ന ഒരു സ്ഥാനം എന്നെ തേടിയെത്തി. പിന്നീട് എഡിറ്റോറിയൽ ബോർഡ് അംഗവുമാക്കി. ‘അനന്തപുരിയിലെ വർണ്ണ കാഴ്ചകളും’ ‘ചിരിക്കാം ചിരിപ്പിക്കാം ‘ ‘മലയാളിമനസ്സിന്റെ സ്ഥിരം എഴുത്തുകാരെ പരിചയപ്പെടുത്തുക’ എന്ന സ്ഥിരം പംക്തികളുമായി ഞാനിവിടെ സജീവമായി.
കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ മാധ്യമ മേഖലയിൽ ‘മലയാളി മനസ്സ്’ സ്വന്തമായൊരു ഇരിപ്പടം കണ്ടെത്തിയിരിക്കുന്നു. ഇതിന്‍റെ ദ്രുതഗതിയിലുള്ള വളർച്ചയും അതിനോടൊപ്പം കാത്തുസൂക്ഷിക്കുന്ന നിലവാരവും അത്ഭുതകരവും അഭിമാനകരവും ആണ്.
അമേരിക്കയിലെ ഫിലഡൽഫിയയിൽ നിന്നിറങ്ങുന്ന ഈ ഓൺലൈൻ പത്രത്തിൻറെ സാരഥി ശ്രീ രാജു ശങ്കരത്തിലിന് മറ്റു പ്രമുഖ പത്രങ്ങളോട് കിടപിടിക്കുന്ന സാങ്കേതിക തികവും വാർത്തകളുടെയും ലേഖനങ്ങളുടെയും നിലവാരവും തുടർന്നുകൊണ്ടുപോകാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ഒരുപാട് പുതിയ എഴുത്തുകാരെ മലയാളസാഹിത്യത്തിന് സമ്മാനിക്കുകയും അവർക്ക് വേണ്ട പ്രോത്സാഹനം നൽകുകയും ചെയ്യുന്ന മലയാളി മനസ്സ് ഇനിയുമിനിയും ഉയരങ്ങൾ കീഴടക്കട്ടേയെന്ന് ആശംസിക്കുന്നു.
മലയാളി മനസ്സിന്റെ തന്നെ പുതിയ സംരംഭം ആയ ‘മലയാളി മനസ്സ് USA വിഷ്വൽമീഡിയ’യുടെ ശുഭദിന സന്ദേശവും സാന്ദ്ര സംഗീതവും ന്യൂസ് ഡയറിയും ചേർത്ത് ശ്രീമതി സ്മിത ബാലൻ അവതരിപ്പിക്കുന്ന ‘പ്രഭാതകിരണങ്ങൾ’എന്ന പരിപാടിയ്ക്കും എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റി മുന്നേറുന്നു.
ജന്മദിന ആശംസകളും ഒപ്പം പുതുവത്സരാശംസകളും നേർന്നു കൊണ്ട്.
നന്ദി. 🙏നമസ്കാരം. 🙏