Friday, November 22, 2024
Homeഅമേരിക്കമലയാളി അസോസിക്കേഷൻ ഓഫ് ടാമ്പാ യുടെ പത്തര "MAT " ഓണം വർണ്ണോജ്വലമായി !

മലയാളി അസോസിക്കേഷൻ ഓഫ് ടാമ്പാ യുടെ പത്തര “MAT ” ഓണം വർണ്ണോജ്വലമായി !

അനഘ ഹരീഷ്

ടാമ്പാ: മലയാളി അസോസിക്കേഷൻ ഓഫ് ടാമ്പാ യുടെ ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ ഓഗസ്റ്റ് 17 നു നടന്ന ഓണാഘോഷങ്ങൾ സംഘാടന മികവുകൊണ്ടും ജനപങ്കാളിത്തം കൊണ്ടും വൈവിധ്യങ്ങളായ പരിപാടികള്‍ കൊണ്ടും ഇത്തവണയും ശ്രദ്ധേയമായി. പത്തു വർഷത്തിൻ്റെ നിറവിൽ എത്തി നിൽക്കുന്ന മലയാളീ അസോസിയേഷൻ ഓഫ് ടാമ്പാ (MAT) എന്ന ഈ കൂട്ടായ്മ കാലമിത്ര കഴിഞ്ഞിട്ടും മലയാള തനിമക്കും, പാരമ്പര്യത്തിനും മുൻ തൂക്കം നൽകി തന്നെയാണ് മുന്നോട്ടു പോവുന്നത്. വിഭവസമൃദ്ധമായ ഓണ സദ്യയോട് കൂടി ആരംഭിച്ച ഓണാഘോഷങ്ങൾ, ചെണ്ടമേളത്തിൻ്റെയും, താലപ്പൊലിയുടെയും അകമ്പടിയോടെ സ്റ്റേജിലേക്ക് കൊട്ടി കേറിയപ്പോൾ പങ്കെടുക്കാൻ എത്തിയവർക്ക് അതൊരു വേറിട്ട അനുഭവമായിരുന്നു.

മുഖ്യാതിഥി ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി, MAT കമ്മിറ്റി അംഗങ്ങൾ, വിവിധ അസോസിയേഷൻ ഭാരവാഹികൾ, ട്രസ്റ്റീ ബോർഡ് അംഗങ്ങൾ, ആത്മീയ നേതാക്കൾ എന്നിവർ ചേർന്ന് ദീപം തെളിയിച്ചതോടു കൂടി ഓണാഘോഷപരിപാടികൾക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചു. ഫോമയെ പ്രതിനിധീകരിച്ചെത്തിച്ചേർന്ന മുൻ ട്രഷറർ ബിജു തോണിക്കടവിൽ ഒനാംശംസകൾ അറിയിക്കുകയും ചെയ്തു.

തുടർന്ന് വയനാട്ടിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടാണ് മലയാളി അസോസിയേഷൻ ഓഫ് ടാമ്പയുടെ സാംസ്‌കാരിക സമ്മേളനം ആരംഭിച്ചത് ഫൊക്കാനയിലേക്ക് അസ്സോസിയേറ്റ് ട്രഷറർ ആയി തിരഞ്ഞെടുക്കപ്പെട്ട , MAT ൻ്റെ പ്രസിഡന്റ് എലെക്ട് കൂടിയായ ജോൺ കല്ലോലിക്കനേയും, നാഷണൽ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട MAT ൻ്റെ മുൻ പ്രസിഡന്റ് അരുൺ ചാക്കോയേയും അനുമോദിച്ചു .

ഫോമയിൽ നിന്നും , ഫൊക്കാനയിൽ നിന്നും, WMC യിൽ നിന്നുമുള്ള നേതൃനിര മാറ്റ് ഓണാഘോഷങ്ങളുടെ ഭാഗമായി. ഇതുകൂടാതെ ഫ്ലോറിഡയിലെ വിവിധ മലയാളീ അസോയേഷൻ പ്രതിനിധകളുടെയും സമൂഹത്തിൻ്റെ നേതൃനിരയിലുള്ളവരുടെ സാനിധ്യം കൊണ്ടുകൂടി ശ്രദ്ധേയമായിരുന്നു ഓണാഘോഷങ്ങൾ.

കഴിഞ്ഞ പത്തു വർഷക്കാലം കൊണ്ട് പടുത്തുയർത്തിയ മലയാളീ അസോസിയേഷൻ ഓഫ് ടാമ്പാ എന്ന സുന്ദരമായ ഈ കൂട്ടായ്മയിലൂടെ ഒരുമയുടെയും, പരസ്പര സ്നേഹ വിശ്വാസങ്ങളുടെയും ഊട്ടി ഉറപ്പിക്കാൻ കൂടി ആണ് സംഭവിക്കുന്നതെന്നും, സാമൂഹികവും ക്രിയാത്മകവുമായ ഇടപെടലുകൾ തന്നയാണ് MAT എന്ന ഈ സംഘടനയെ വ്യത്യസ്തമാക്കുന്നതെന്നും പ്രസിഡന്റ് ജിനോ വറുഗീസ്സ് അധ്യക്ഷ പ്രസംഗത്തിൽ പരാമർശിക്കുമായുണ്ടായി .

കൂടുതൽ ജനപങ്കാളിത്തം കൊണ്ടും, കലാ പരിപാടികളുടെ വ്യത്യസ്തത കൊണ്ടും ഇത്തവണത്തെ ഓണം വളരെ മികച്ചതായിരുന്നുവെന്നു ട്രസ്റ്റീ ബോർഡ് ചെയർമാൻ ജോമോൻ തെക്കേത്തൊട്ടിയിൽ അഭിപ്രായപ്പെട്ടു .

ടാമ്പയിലെ സ്വാദിഷ്ടവും, വിഭവസമൃദ്ധമായ സദ്യയും, മികച്ച കലാകാരന്മാരെ MAT ൻ്റെ വേദിയിൽ എത്തിക്കാൻ സാധിച്ചതും ഇത്തവണത്തെ ഓണാഘോഷങ്ങൾ വേറിട്ടതാക്കി എന്ന് സെക്രെട്ടറി ഹരീഷ് രാഘവൻ അറിയിച്ചു.

മാത്യു മുണ്ടിയാംകൽ ആയിരുന്നു ഇത്തവണത്തെ മാറ്റിൻ്റെ ഓണപരിപാടികളെ സാമ്പത്തികമായി പിന്തുണച്ചത്. ഏതൊരു പരിപാടിയുടെ വിജയത്തിനും സ്പോസ്‌നോർസ് ഒരു അനിവാര്യ ഘടകമാണെന്നും, തുടർന്നും ഈ സഹകരണവും പിന്തുണയും തുടർന്നും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രസിഡന്റ് ജിനോ വറുഗീസ്സ് അറിയിച്ചു.

കർഷക ശ്രീ പുരസ്‌കാരം, ജന സേവാ പുരസ്‌കാരം, Mother ‘s day, Father ‘s day photo context വിജയികൾ തുടങ്ങിയ മാറ്റ് കലാകാലങ്ങളായി നൽകിവരുന്ന അംഗീകാരങ്ങൾക്ക് അർഹരായിട്ടുള്ളവർക്ക് പുരസ്‌കാര ദാനവും, ഓണാഘോഷങ്ങളോടനുബന്ധിച്ചു നടന്നു. മാത്യു മുണ്ടിയാംകൽ ജനസേവ പുരസ്കാരത്തിനും , സുനിത ഫ്‌ളവർഹിൽ കർഷക ശ്രീ പുരസ്കാരത്തിനും അർഹരായി.

വിഭവസമൃദ്ധമായതും സ്വാദിഷ്‌ഠവുമായ സദ്യകൊണ്ട് വയറുനിറഞ്ഞ കാണികളുടെ മനസ്സുകൂടി നിറക്കാൻ ഉതകുന്നതായിരുന്നു മാറ്റ് ൻ്റെ ഓണാഘോഷങ്ങളിൽ അരങ്ങേറിയ കലാപരിപാടികൾ . തിരുവാതിരക്കളിയിൽ തുടങ്ങി ഫാഷൻ ഷോ യിൽ അവസാനിച്ച കലാപരിപാടികൾ, നമ്മുടെ കലാമേഖലയുടെ ലഘു ചിത്രമാണ് കണികൾക്കായി ഒരുക്കിയത്. നിരവധി കലാകാരികളെയും കലാകാരന്മാരെയും അണിനിരത്തിയ കലാപരിപാടികൾ വ്യത്യസ്തവും, വർണ്ണോജ്വലവുമായിരുന്നു.

അനഘ ഹരീഷ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments