Saturday, December 21, 2024
Homeഅമേരിക്കമാഗ് മെഗാ ഓണാഘോഷം സെപ്റ്റംബർ 7 ശനിയാഴ്ച

മാഗ് മെഗാ ഓണാഘോഷം സെപ്റ്റംബർ 7 ശനിയാഴ്ച

അജു വാരിക്കാട്

മിസൗറി സിറ്റി, TX – ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (MAGH) മാഗ് മെഗാ ഓണാഘോഷത്തിന് ആതിഥേയത്വം വഹിക്കുന്നതിന് മിസോറി സിറ്റിയിലെ സെന്റ് ജോസഫ് ഹാൾ ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു. സെപ്റ്റംബർ 7-ന്,മിസോറി സിറ്റിയിലെ സെന്റ് ജോസഫ് ഹാൾ കേരളത്തിന്റെ ചടുലമായ നിറങ്ങളും സമ്പന്നമായ പാരമ്പര്യങ്ങളും കൊണ്ട് സജീവമാകും. പുലികളി, കളരിപ്പയറ്റ് വള്ളംകളി മുതലായ ഓണത്തിന്റെ സമ്പന്നമായ അനുഭവങ്ങളെ അനുസ്മരിപ്പിക്കുന്ന സാംസ്കാരിക പരിപാടികളുമായി ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ അവിസ്മരണീയമായ അനുഭവമാകുമെന്ന് മാഗ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് ഉറപ്പു നൽകി കഴിഞ്ഞിരിക്കുന്നു.
സിനി ആർട്ടിസ്റ്റ് സ്വേതാ മേനോൻ പ്രശസ്ത പിന്നണി ഗായിക അഹി അജയൻ എന്നിവർ ഈ വർഷത്തെ മാഗിൻ്റെ ഓണാഘോഷ പരിപാടികളിൽ മുഖ്യാതിഥികളായി പങ്കെടുക്കുന്നു. ഹൂസ്റ്റണിലെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളായ സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു, മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട് ജഡ്ജ്മാരായ സുരേന്ദ്രൻ കെ പാട്ടേൽ, ജൂലി മാത്യു എന്നിവരും മാഗിൻ്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികളിൽ സജീവമായി പങ്കെടുക്കുന്നു.
കേരളത്തിന്റെ വിളവെടുപ്പുത്സവമായ ഓണത്തിന് ലോകമെമ്പാടുമുള്ള മലയാളികളുടെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനമുണ്ട്. നിറപ്പകിട്ടാർന്ന സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നതിൽ എന്നും മുൻപന്തിയിൽ നിന്നിട്ടുള്ള മാഗ്, ഈ വർഷത്തെ ഓണാഘോഷവും വൻ വിജയമാക്കുവാൻ എല്ലാ വിധ ഒരുക്കങ്ങളും ചെയ്തുകൊണ്ടിരിക്കുന്നു. ആഘോഷങ്ങൾ രാവിലെ 10:30 ന് ആരംഭിക്കും. ദിവസം മുഴുവൻ സന്തോഷവും സംഗീതവും നൃത്തവും പരമ്പരാഗത കേരളീയ ഭക്ഷണവിഭവങ്ങളും ഒക്കെയായി ഒരു പൂര അനുഭവം തന്നെ മാഗ് ഒരുക്കുന്നു

ചെണ്ടമേളം തിരുവാതിര മാർഗംകളി മാവേലി തമ്പുരാന്റെ എഴുന്നള്ളിപ്പ് ഫാഷൻ ഷോ പുലികളി കളരിപ്പയറ്റ് എന്നിവ പരിപാടിയുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. അതിമനോഹരമായ പരമ്പരാഗത നൃത്തരൂപങ്ങൾ, ചെണ്ട മേളങ്ങളുടെ സ്പന്ദനങ്ങൾക്കൊപ്പം, അതിന്റെ ചാരുതയും താളവും കൊണ്ട് പൊന്നിൻ ചിങ്ങമാസത്തെ ഓണം നമുക്ക് വരവേൽക്കാം.

ഈ മെഗാ ഓണാഘോഷത്തിന്റെ വേദിയായി സ്റ്റാഫോർഡിലെ സെന്റ് ജോസഫ് ഹാൾ ഒരുങ്ങി കഴിഞ്ഞിരിക്കുന്നു. 303 Present St., Missouri City, TX 77489. പ്രോഗ്രാം കോർഡിനേറ്റർമാരായ ലതീഷ് കൃഷ്ണൻ, അനില സന്ദീപ് ആൻസി സാമുവൽ മെർലിൻ സാജൻ എന്നിവർ പങ്കെടുക്കുന്ന എല്ലാവർക്കും ആസ്വാദ്യകരവുമായ അനുഭവം ഉറപ്പാക്കുവാൻ അശ്രാന്തമായി പ്രവർത്തിക്കുന്നു.

ആഘോഷങ്ങളിൽ പങ്കുചേരാനും പ്രവാസ ലോകത്തെ ഓണത്തിന്റെ ചൈതന്യം അനുഭവിക്കാനും മാഗ് എല്ലാവരെയും ക്ഷണിക്കുന്നു എന്ന് പ്രസിഡൻറ് മാത്യൂസ് മുണ്ടക്കൽ അറിയിച്ചു. . കേരളത്തിന്റെ പാരമ്പര്യങ്ങളും ആചാരങ്ങളും ഉത്സവങ്ങളും ആഘോഷിക്കപ്പെട്ടുന്ന ഒരു മഹാസംഭവമായി ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ മാറുമെന്ന് മാഗ് വൈസ് പ്രസിഡൻറ് സൈമൺ വളച്ചേരിൽ സെക്രട്ടറി സുബിൻ കുമാരൻ ട്രഷറർ ജോസ് കെ ജോൺ ജോയിൻ സെക്രട്ടറി പൊടിയമ്മ പിള്ള ജോയിൻ ട്രഷറർ സുജിത്ത് ചാക്കോ സീനിയർ സീറ്റിസൺ കോഡിനേറ്റർ തോമസ് വർക്കി സ്പോർട്സ് കോഡിനേറ്റർ മാത്യു തോമസ് പ്രോഗ്രാം കോഡിനേറ്റർ ലതീഷ് കൃഷ്ണൻ മെമ്പർഷിപ്പ് കോഡിനേറ്റർ മാത്യൂസ് ചാണ്ടപ്പിള്ള മീഡിയ കോഡിനേറ്റർ ജോർജ് തോമസ് വിമൻസ് റപ്രസന്റേറ്റീവ് അനിലാ സന്ദീപ് ആൻസി സാമുവൽ യൂത്ത് റെപ്രസെന്ററ്റീവ് മെർലിൻ സാജൻ പി ആർ ഓ അജു വാരിക്കാട് ട്രസ്റ്റി ബോർഡ് ചെയർമാൻ വിനോദ് വാസുദേവൻ ജയിംസ് ജോസഫ് അനിൽ ആറന്മുള ജിമ്മി കുന്നശ്ശേരി ജിനു തോമസ് ജോജി ജോസഫ് എന്നിവർ അറിയിച്ചു.

അജു വാരിക്കാട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments