Saturday, January 11, 2025
Homeഅമേരിക്കഎം എ സി എഫ് റ്റാമ്പാ ഓണാഘോഷം സെപ്റ്റംബർ 7ന് - രാജു മൈലപ്ര ഓണ...

എം എ സി എഫ് റ്റാമ്പാ ഓണാഘോഷം സെപ്റ്റംബർ 7ന് – രാജു മൈലപ്ര ഓണ സന്ദേശം നൽകും

റ്റി. ഉണ്ണികൃഷ്ണൻ

റ്റാമ്പാ : അമേരിക്കൻ ഐക്യനാടുകളിൽ നടക്കുന്ന ഏറ്റവും വലിയ ഓണാഘോഷങ്ങളിലൊന്നായ എം എ സി എഫ് റ്റാമ്പാ ഓണം “മകരന്ദം ” സെപ്തംബര് 7 ശനിയാഴ്ച ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ നടക്കും. കഴിഞ്ഞ പത്തു വർഷത്തിലധികമായി രണ്ടായിരത്തിനടുത്തു ആൾക്കാരാണ് എം എ സി എഫ് ഓണത്തിൽ പങ്കെടുക്കാറുള്ളത്. കമ്യൂണിറ്റി സെന്ററിന്റെ കപ്പാസിറ്റി 1500റിൽ നിന്നും മുവ്വായിരത്തിലേക്ക് ഉയർത്തി സൗകര്യങ്ങൾ വർദ്ധിപ്പിച്ചത് തിരക്ക് ഒഴിവാക്കുവാൻ വളരെയധികം സഹായിക്കും. രാവിലെ 11 മണിയോടെ ഓണസദ്യയും 11:30ന് കലാപരിപാടികളും ആരംഭിക്കും. ഉച്ചക്ക് 2:30തിന് ഘോഷയാത്രയോടു കൂടി മാവേലി മന്നനെ വരവേൽക്കും. 20 മിനുട്ട് നീണ്ടു നിൽക്കുന്ന പൊതുസമ്മേളനത്തിനു ശേഷം മുഖ്യആകർഷണമായ, 200 ലധികം ആൾക്കാർ പങ്കെടുക്കുന്ന മെഗാ ഡാൻസ് നടക്കും.

എം എ സി എഫ് പ്രസിഡന്റ് എബി പ്രാലേൽ , സെക്രട്ടറി സുജിത് അച്യുതൻ , ട്രഷറർ റെമിൻ മാർട്ടിൻ , ട്രസ്റ്റി ബോർഡ് ചെയർമാൻ ഫ്രാൻസിസ് വയലുങ്കൽ , ഓണാഘോഷ കമ്മിറ്റി ചെയർമാൻ റ്റി ഉണ്ണികൃഷ്ണൻ , വുമൻസ് ഫോറം രഞ്ജുഷ , നെകിറ്റ , അമിത തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.

ടോജിമോൻ , അരുൺ ഭാസ്കർ , ജുബിയ , ജോബി , ലൂക്കോസ് , നീനു , വീണ മോഹൻ , വിശാഖ ശിവ , ഹരി കൃഷ്ണ , ഹരികൃഷ്ണൻ തുടങ്ങിയവരാണ് മറ്റ് കമ്മിറ്റി ഭാരവാഹികൾ .

അഞ്ജന കൃഷ്ണൻ , സുനിൽ വർഗിസ് , എബ്രഹാം ചാക്കോ ,പ്രദീപ് നാരായൺ, കിഷോർ പീറ്റർ തുടങ്ങിയവരാണ് ട്രൂസ്റ്റീ ബോർഡിലെ മറ്റ് ഭാരവാഹികൾ.

സദ്യക്കുള്ള ടിക്കറ്റുകൾ MacfTampa.com മിൽ ലഭ്യമാണ്.

റ്റി. ഉണ്ണികൃഷ്ണൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments