ഹ്യൂസ്റ്റണ്‍: ആസന്നമായ, ചൂടേറിയ ഇന്‍ഡ്യ ലോകസഭ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ തിരുതകൃതിയായി നടക്കുന്ന ഈ അവസരത്തില്‍ കേരള ഡിബേറ്റ് ഫോറം, യുഎസ്എ, ഡിബേറ്റ്, ഓപ്പണ്‍ഫോറം-വെര്‍ച്ച്വല്‍ പ്ലാറ്റുഫോമില്‍, ഏപ്രില്‍ 20, 2024, ശനി, വൈകുന്നേരം 7 മണിക്ക് (ഈസ്റ്റേണ്‍ സ്റ്റാന്‍ഡേര്‍ഡ് ടൈം ) സംഘടിപ്പിക്കുന്നു.
രാഷ്ട്രീയ പ്രബുദ്ധരായ അമേരിക്കന്‍ മലയാളികള്‍ക്കും ഈ ഇലക്ഷന്‍ അത്യന്തം വിധി നിര്‍ണായകമാണ്. അവിടത്തെ രാഷ്ട്രീയ ഭരണ സംവിധാനങ്ങളും തെരഞ്ഞെടുപ്പുകളും അടിയൊഴുക്കുകളും അമേരിക്കന്‍ മലയാളികളേയും ഒരുപരിധിവരെ ബാധിക്കുന്നു.
അമേരിക്കന്‍ പ്രവാസിക്കും കേരളവും ഇന്ത്യയും പ്രിയപ്പെട്ടതാണ് . അവര്‍ക്കവിടെ വീട്ടുകാര്‍ ഉണ്ട്, സ്വന്തക്കാര്‍ ഉണ്ട്, ബന്ധുക്കള്‍ ഉണ്ട്, പല പ്രവാസികള്‍ക്കും അവിടങ്ങളില്‍ സ്വത്തുക്കള്‍, പണമിടപാടുകള്‍ ഉണ്ട്. അവരെല്ലാം അവിടെയും നികുതികള്‍ അടയ്ക്കുന്നുണ്ട്. അവരില്‍ അധികവും വിവിധതരത്തില്‍ ചൂഷണം ചെയ്യപ്പെടുന്നുണ്ട്. വഞ്ചിക്കപ്പെടുന്നുണ്ട്. വാഗ്ദാനങ്ങള്‍ അല്ലാതെ തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍ അധികവും അവരോട് നീതി പ്രവര്‍ത്തിക്കാറില്ല. അതിനാല്‍ അവിടത്തെ ഭരണ ജന പ്രതിനിധികളായി ഭരണ സ്ഥാപനങ്ങളില്‍ സത്യസന്ധരായ, അഴിമതിരഹിതരും നീതി നിഷ്ഠരുമായ സ്ഥാനാര്‍ത്ഥികള്‍ കക്ഷിഭേദമെന്യേ തെരഞ്ഞെടുക്കപെടേണ്ടത് അമേരിക്കന്‍ പ്രവാസിയുടെ കൂടെ ആവശ്യമാണ്. പൊതുജനങ്ങളെ വിഡ്ഢികളാക്കുന്ന രാഷ്ട്രീയ ഒത്തുകളി. തത്വദീക്ഷയില്ലാത്ത, അവിശുദ്ധമായ രാഷ്ട്രീയ കൂട്ടുകെട്ടുകള്‍, പൊതുഖജനാവ് ധൂര്‍ത്തടിക്കല്‍, അടിയും, ചവിട്ടും തുപ്പും, കേരള രാഷ്ട്രീയക്കാരില്‍ നിന്ന് ഏറ്റിട്ടും അവരെ വീണ്ടും തോളിലേറ്റി പൂജിക്കുന്ന ഇന്‍ഡ്യ, അമേരിക്കന്‍ മലയാളികളും നേതാക്കന്മാരും ഒക്കെ നമ്മുടെ കൂട്ടത്തില്‍ ഉണ്ട്. ഈവക വിഷയങ്ങളെല്ലാം കേരള ഡിബേറ്റ് ഫോറം സംവാദത്തില്‍ ചര്‍ച്ചാവിഷയമാകും.
ഇന്‍ഡ്യയിലെ, കേരളത്തിലെ ഭരണപ്രതിപക്ഷ കക്ഷികള്‍ ഉള്‍പ്പെടുന്ന വിവിധതരം അഴിമതികള്‍, അനധികൃത സ്വത്തു സമ്പാദനം, അനധികൃത നിയമനങ്ങള്‍, ബന്ധു നിയമനങ്ങള്‍, നികുതി വെട്ടിപ്പ് തട്ടിപ്പ്, ബിനാമി ഇടപാടുകള്‍, ലഹരിമരുന്ന്, സ്വര്‍ണ്ണക്കടത്ത്, കള്ളക്കടത്ത്, അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍, സ്വര്‍ണക്കടത്ത്, വിവിധ കുംഭകോണങ്ങള്‍, മുടന്തന്‍ ന്യായങ്ങള്‍, പിഴവുകള്‍, രാഷ്ട്രീയപാര്‍ട്ടികളുടെ തത്വദീക്ഷ ഇല്ലായ്മ, അവരുടെ കാലുമാറ്റം കാലുവാരല്‍, ജന പ്രതിനിധികളെ ചാക്കിട്ടു പിടുത്തം, കൊള്ള, കൊല, ബലാത്സംഗം, മതനേതാക്കളുടെ വര്‍ഗീയ കക്ഷികളുടെ അഴിഞ്ഞാട്ടം, മതമൗലികവാദം വര്‍ഗീയത, കര്‍ഷക ബില്ല്, കര്‍ഷക സമരം, പൗരത്വബില്‍, മാധ്യമ സ്വാതന്ത്ര്യത്തിന് മേല്‍ കടന്നുകയറ്റം, വിലക്കയറ്റം, നികുതി വര്‍ദ്ധന അമിത കടമെടുപ്പ്, സ്വന്തക്കാരെ വകുപ്പുകളില്‍ തിരുകിക്കയറ്റി ഖജനാവ് കൊള്ള, കടുംവെട്ട്, വികസന മുരടിപ്പ്, രാഷ്ട്രീയ മലക്കം മറിച്ചിലുകള്‍, കാലു മാറ്റങ്ങള്‍, അവസരവാദം, ഭരണപക്ഷ പ്രതിപക്ഷ ഒത്തുകളി, ആടിനെ പട്ടിയാക്കല്‍, പൊതുജനങ്ങളെ കളിയാക്കലുകള്‍, കബളിക്കലുകള്‍, ജനാധിപത്യത്തിന്റെ കടക്കല്‍ കത്തി, പ്രവാസികളുടെ മേല്‍ കുതിര കയറ്റം, പ്രവാസികളെ ഞെക്കി പിഴിയല്‍, എല്ലാം ഈ ലോകസഭ തെരഞ്ഞെടുപ്പിനെകൂടെ ബാധിക്കുന്നു. അതിനാല്‍ ആ വിഷയങ്ങളും ഇവിടെ ചര്‍ച്ചയ്ക്കും ഡിബേറ്റ്‌നും വിധേയമാകും.
ആര്‍ക്കും, വെര്‍ച്വല്‍ (സൂം) പ്ലാറ്റ്‌ഫോമിലൂടെ ഈ ഇന്ത്യന്‍ ലോകസഭാ ഇലക്ഷന്‍ സംവാദത്തില്‍-ഡിബേറ്റില്‍ പങ്കെടുക്കാവുന്നതാണ്. വിവിധ രാഷ്ട്രീയ മുന്നണി നേതാക്കളും, പ്രവര്‍ത്തകരും, വിവിധ അമേരിക്കന്‍ സംഘടനാ പ്രതിനിധികളും അഭ്യുദയ കാംക്ഷികളും പത്ര മാധ്യമ പ്രതിനിധികളും, പൊതുജനങ്ങളും, ഈ സംവാദത്തില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. അവര്‍ക്ക് എല്ലാം ഉള്ള ഒരു പ്രത്യേക ക്ഷണക്കത്ത് ആയിക്കൂടെ ഈ പ്രസ്സ് റിലീസിനെ കണക്കാക്കുമെന്നു കരുതുന്നു. ഈ ഓപ്പണ്‍ ഫോറത്തില്‍ ഒരു പ്രത്യേക ക്ഷണം ആവശ്യമില്ലെന്ന് കൂടെ അറിയിക്കുന്നു.
ഏതാനും പേര്‍ മാത്രം സംസാരിച്ചു പോകുന്ന ഒരു പാനലിസ്റ്റ് സംവിധാനമോ, മറ്റു പ്രോട്ടോക്കോളുകള്‍ ഒന്നും ഇവിടെ ഇല്ല എന്നുള്ള കാര്യവും വ്യക്തമാക്കി കൊള്ളുന്നു. ആര്‍ക്കും മുന്നണികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും അനുകൂലമായോ പ്രതികൂലമായോ സംസാരിക്കാനോ ചോദ്യങ്ങള്‍ ചോദിക്കാനോ ഉത്തരം പറയാനോ അവസരങ്ങള്‍ ഉണ്ടായിരിക്കും. മുഖ്യമായി NDA മുന്നണി, INDIA മുന്നണി, LDF മുന്നണി, സ്വതന്ത്രര്‍, ഏന്നീ ക്രമത്തില്‍ തിരഞ്ഞെടുപ്പില്‍ എന്നപോലെ, ഈ ഡിബേറ്റ് പോര്‍ക്കളത്തിലും ഏറ്റുമുട്ടുന്നത്. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ഈ സംവാദത്തിലേക്ക് കടന്നുവരാനും അതുപോലെ വിട്ടു പോകുവാനും സാധിക്കും. എന്നാല്‍ സംവാദത്തില്‍ ഇടയില്‍ കയറി വരുന്നവര്‍ക്കായി, അതുവരെ നടന്ന വാദമുഖങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുകയില്ല. അതുപോലെതന്നെ ഒരു നിശബ്ദ ശ്രോതാവായും ആര്‍ക്കും പങ്കെടുക്കാവുന്നതാണ്. അവര്‍ക്ക് ഫെയ്‌സ്ബുക്ക് ലൈവ് ആയി കേരള ഡിബേറ്റ് ഫോറം യുഎസ്എ സൈറ്റ് തെരഞ്ഞ് അതിലൂടെ ഈ ഡിബേറ്റ് ലൈവായി ദര്‍ശിക്കാവുന്നതാണ്.
ഈ വെര്‍ച്വല്‍ ഡിബേറ്റില്‍ പങ്കെടുക്കുന്നവര്‍ അവരവരുടെ ഫോണ്‍ അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ ഡിവൈസില്‍ സ്വന്തം പേരും ഫോട്ടോയും പ്രദര്‍ശിപ്പിച്ചിരിക്കണം. എങ്കില്‍ മാത്രമേ മോഡറേറ്റര്‍ക്കു പേര് എടുത്തു പറഞ്ഞു തെറ്റുകൂടാതെ പങ്കെടുക്കുന്നവരെ വെര്‍ച്ച്വല്‍ പ്ലാറ്റ്‌ഫോമിലേക്ക് സംസാരിക്കാനായി ക്ഷണിക്കാന്‍ സാധിക്കുകയുള്ളൂ. ഇത്തരം സൂം ഡിബേറ്റ്, ഓപ്പണ്‍ ഫോറം പരമാവധി നിഷ്പക്ഷവും, പ്രായോഗികവും, കാര്യക്ഷമവുമായി നടത്തുക എന്നതാണ് കേരളാ ഡിബേറ്റ് ഫോറം ലക്ഷ്യമിടുന്നത്. കഴിഞ്ഞ കാലങ്ങളില്‍ കേരളാ, ഇന്ത്യന്‍, അമേരിക്കന്‍, സംഘടനാ ഇലെക്ഷന്‍ ഡിബേറ്റുകള്‍ കേരളാ ഡിബേറ്റ് ഫോറം യുഎസ്എ, എന്ന ഈ സ്വതന്ത്ര ഫോറം നടത്തിയിട്ടുണ്ട്.
ഏവരെയും ഈ വെര്‍ച്വല്‍ മീറ്റിങ്ങ് ലേക്ക് സ്വാഗതം ചെയ്യുന്നതായി കേരള ഡിബേറ്റ് ഫോറം സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.
ഈ (സും) മീറ്റിംഗില്‍ കയറാനും സംബന്ധിക്കാനും താഴെക്കൊടുത്തിരിക്കുന്ന വെബ്‌സൈറ്റ് ലിങ്ക് ഉപയോഗിക്കുക. അല്ലെങ്കില്‍ (സും) ആപ്പ് തുറന്ന് താഴെകാണുന്ന ഐഡി, തുടര്‍ന്ന് പാസ്വേഡ് കൊടുത്തു കയറുക. അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ ഉള്ളവര്‍ക്ക്, ഈസ്റ്റേണ്‍ സമയം7 മണി എന്നത് അവരവരുടെ സ്റ്റേറ്റിലെ സമയം കണക്കാക്കി വെര്‍ച്വല്‍ മീറ്റിംഗില്‍ പ്രവേശിക്കുക.
Topic: Indian Parliament Election Debate by Kerala Debate Forum, USA
Date & Time: April 20, 2024 Saturday 07:00 PM Eastern Time (US and Canada)-New York Time
Participants from India – Date & Time for India: April 21, Sunday 4:30 AM
Join Zoom Meeting & Debate
https://us02web.zoom.us/j/2234740207?pwd=akl5RjJ6UGZ0cmtKbVFMRkZGTnZSQT09
Meeting ID: 223 474 0207
Passcode: justice
കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക:
എ.സി.ജോര്‍ജ്: 281 741 9465,
സണ്ണി വള്ളികളം: 847 722 7598,
തോമസ് ഓലിയാന്‍കുന്നേല്‍: 713 679 9950,
സജി കരിമ്പന്നൂര്‍: 813 401 4178,
തോമസ് കൂവള്ളൂര്‍: 914 409 5772,
കുഞ്ഞമ്മ മാത്യു: 281 741 8522