Monday, December 23, 2024
Homeഅമേരിക്കക്രിസ്മസ് - കവിത 🌹 ✍ ഡോ. മിനി എൽദോസ്.

ക്രിസ്മസ് – കവിത 🌹 ✍ ഡോ. മിനി എൽദോസ്.

ഡോ. മിനി എൽദോസ്.

ലോകത്തിൻ രക്ഷകൻ പിറന്നദിനം
മാലോകരെല്ലാരുമാമോദമായി
ഉണ്ണീശോയെ വണങ്ങീടുവാൻ
മണ്ണും മനസ്സും ഒരുക്കമായി.

ബെത്‌ലഹേം പട്ടണത്തിൽ
രാജാക്കന്മാരെ വഴിതെളിച്ച
താരകം തന്നൊരു മാതൃകയായി
ഇന്നും തെളിയിക്കും ക്രിസ്മസ്
ദിനം.

പിറവി തൻ മനസ്സിനെ ശുദ്ധമാക്കി
നന്മകളോരോന്നും
ചെയ്തിടുമ്പോൾ
കളങ്കമില്ലേതും നിൻ ഭൂവിലാകെ
മാനവരെല്ലാരും ഒന്നുപോലെ.

ഇനിയും സമയമേറെയുണ്ട്
നന്മമരമായി മാറിടുവാൻ
ഉണ്ണിയെ കാണാൻ വണങ്ങിടുവാൻ
കരുണാകാടാക്ഷം
ചൊരിഞ്ഞിടേണേ.

പുൽക്കൂട് പോലൊരു വീടോ രുക്കി
മാതാപിതാക്കളോടോത്തുചേർന്ന്
സ്നേഹമോടെന്നെന്നും
വാണിടുവാൻ
കൃപയാൽ നിറക്കണേ
ഉണ്ണീശോയെ.

ശാന്തിയും സമാധാനമേകിടുന്നു
ലോകരാജ്യങ്ങൾ നിരപ്പായിടാൻ
പ്രാർഥനയോടെ ഞങ്ങളേകുന്നിതാ
പിറവിത്തിരുന്നാളിൻ മംഗളങ്ങൾ.

ഡോ. മിനി എൽദോസ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments