യൂറോപ്പിലെ സിംഹങ്ങളുടെ ഏറ്റവും വലിയ പ്രജനന കേന്ദ്രത്തിലെ സൂക്ഷിപ്പുകാരിയെ സിംഹം അക്രമിച്ച് കൊലപ്പെടുത്തി. ക്രിമിയൻ ഉപദ്വീപിലെ ടൈഗാൻ ലയൺ സഫാരി പാർക്കിലാണ് സംഭവം. ഇന്നലെ ഒരു കൂട്ടം സിംഹങ്ങള്‍ ചേര്‍ന്ന് ഇവരെ ആക്രമിച്ച് കൊലപ്പെടുത്തുകയാണെന്ന ഗൾഫ് ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
2014 വരെ യുക്രൈന്‍റെ ഭാഗമായിരുന്ന ക്രിമിയന്‍ ഉപദ്വൂപുകള്‍ നിലവില്‍ റഷ്യയുടെ കൈവശമാണ്. സംഭവത്തില്‍ ക്രിമിനല്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്ന് മോസ്കോ ആസ്ഥാനമായുള്ള ക്രിമിയ ആൻഡ് സെവാസ്റ്റോപോൾ അന്വേഷണ സമിതി പറഞ്ഞു.ചീഫ് സൂ കീപ്പര്‍ ലിയോകാഡിയ പെരെവലോവയാണ് കൊല്ലപ്പെട്ടതെന്ന് പാർക്കിന്‍റെ ഉടമ ഒലെഗ് സുബ്കോവ് പറഞ്ഞു.
18 വർഷത്തോളമായി ഇവര്‍ ഈ പാർക്കില്‍ ജോലി ചെയ്യുന്നു. ഇന്നലെ മൂന്ന് സിംഹങ്ങളുടെ കൂട് വൃത്തിയാക്കാന്‍ കയറിയപ്പോഴായിരുന്നു സിംഹങ്ങള്‍ ഇവരെ അക്രമിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. “ഇത് എങ്ങനെ, എന്തുകൊണ്ട് സംഭവിച്ചുവെന്ന് വ്യക്തമല്ല, കാരണം മൃഗങ്ങൾക്ക് സ്വന്തമായി അത്തരമൊരു കാര്യം ചെയ്യാൻ കഴിയില്ല, ചുറ്റം മറ്റ് ആളുകള്‍ ആ സമയത്ത് ഉണ്ടായിരുന്നില്ലെന്നും” ഒലെഗ് സുബ്കോവ് തന്‍റെ ബ്ലോഗിലെ പ്രസ്താവനയിൽ പറഞ്ഞു