Sunday, December 22, 2024
Homeഅമേരിക്കന്യൂയോർക്ക് സോഷ്യൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആദ്യ അന്താരാഷ്ട്ര വടംവലി മത്സരത്തിന്റെ കിക്ക് ഓഫ്‌ ഏപ്രിൽ 12ന്

ന്യൂയോർക്ക് സോഷ്യൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആദ്യ അന്താരാഷ്ട്ര വടംവലി മത്സരത്തിന്റെ കിക്ക് ഓഫ്‌ ഏപ്രിൽ 12ന്

സിജു ചെരുവൻകാലയിൽ PRO:

2024 ഓഗസ്റ്റ് 17-ആം തിയതി ശനിയാഴ്ച റോക്ക്ലാൻഡ് ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് നടത്തപ്പെടുന്ന ആദ്യ അന്താരാഷ്ട്ര വടംവലി മത്സരത്തിന്റെ കിക്ക് ഓഫ്‌ ഏപ്രിൽ 12 ആം തിയതി വെള്ളിയാഴ്ച 6 30 പി എമിന് Mr. ബിൽ വെബ്ബർ ന്യൂയോർക്ക് സ്റ്റേറ്റ് സെനേറ്റർ നിർവഹിക്കുന്നു. ഇതിനെതുടർന്ന് പ്രെസ്സ് മീറ്റും നടത്തപ്പെടുന്നു. അന്താരാഷ്ട്ര തലത്തിൽ നടത്തപ്പെടുന്ന പ്രസ്തുത കായിക മാമാങ്കത്തിന്റെ ഫസ്റ്റ് പ്രൈസ് ശ്രീ റോബർട്ട്‌ അരീചിറയിൽ സ്പോൺസർ ചെയ്യുന്ന $5000 വും ഉലഹന്നാൻ അരീചിറയിൽ മെമ്മോറിയൽ ട്രോഫിയും,
സെക്കന്റ്‌ പ്രൈസ് ശ്രീ റോയ് മറ്റപ്പള്ളിൽ സ്പോൺസർ ചെയ്യുന്ന $3000 വും അന്നക്കുട്ടി മറ്റപ്പള്ളിൽ മെമ്മോറിയൽ ട്രോഫിയും,
തേർഡ് പ്രൈസ് മൂപ്രപ്പള്ളിൽ ബ്രദർസ് സ്പോൺസർ ചെയ്യുന്ന $2000 വും ചിന്നമ്മ മൂപ്രപ്പള്ളിൽ മെമ്മോറിയൽ ട്രോഫിയും.
നാലാം സമ്മാനം ട്രിബോറോ പെയിൻ ആൻഡ് റീഹാബ് സ്പോൺസർ ചെയ്യുന്ന $1000 വും ട്രോഫിയും ആണ്.

വടംവലിയുടെ മെഗാ സ്പോൺസർ ശ്രീ ജിതിൻ വർഗീസ്, സെഞ്ച്വറി 21 റോയൽ റിയൽറ്റർ, ഗ്രാൻഡ് സ്പോൺസർസ് ശ്രീ സിറിയക് കൂവക്കാട്ടിൽ, സെന്റ്. മേരീസ്‌ പെട്രോളിയം ചിക്കാഗോ, പിയാനോ ലോ ഫേം വെയിൻ- ന്യൂ ജേഴ്സി. ഗോൾഡ് സ്പോൺസർ ശ്രീ പി ടി തോമസ് റോക്ക്ലാൻഡ്. സിൽവർ സ്പോൺസർ ശ്രീ തോമസ് നൈനാൻ റോക്ക്ലാൻഡ്. അന്താരാഷ്ട്ര തലത്തിൽ നടത്തപ്പെടുന്ന വടംവലിയുടെ റേഡിയോ പാർട്ണർ മഴവിൽ എഫ് എം ആണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അതുപോലെതന്നെ അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളിൽ നിന്നുമുള്ള മികവുറ്റ ടീമുകൾ പങ്കെടുക്കുന്ന ഈ കായിക മേളയിൽ പങ്കെടുത്ത് വിജയിപ്പിക്കുവാൻ കായികസ്‌നേഹികളോട് അഭ്യർത്ഥിക്കുന്നു

സിജു ചെരുവൻകാലയിൽ PRO:

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments