Wednesday, January 15, 2025
Homeഅമേരിക്കകെഎല്‍സ്സ് അക്ഷരശ്ലോകസദസ്സ്‌ ‌ ആഗസ്റ്റ്‌ 31 ലേക്ക് മാറ്റി.

കെഎല്‍സ്സ് അക്ഷരശ്ലോകസദസ്സ്‌ ‌ ആഗസ്റ്റ്‌ 31 ലേക്ക് മാറ്റി.

മാർട്ടിൻ വിലങ്ങോലിൽ

ഡാളസ്: കേരളാ ലിറ്റററി സൊസൈറ്റിയുടെ സ്ഥാപനകാലനേതാക്കളിലൊരാളായിരുന്ന ശ്രീ എബ്രഹാം തെക്കേമുറിയുടെ നിര്യാണത്തിൽ സംഘടനയുടെ ദു:ഖാചരണാർത്ഥം , ശനിയാഴ്ച (ആഗസ്റ്റ് 17) നടത്താനിരുന്ന അക്ഷരശ്ലോകസദസ്സ്‌ സൂം പരിപാടി ആഗസ്റ്റ്‌ 31, 2024 (രാവിലെ അമേരിക്കൻ സെന്റ്രൽ സമയം രാവിലെ 9:30) ലേക്കു മാറ്റി.

അക്ഷരശ്ലോകനിയമങ്ങൾ പൂർണ്ണമായി പാലിച്ചു നടത്തുന്ന പരിപാടിയിൽ പ്രശസ്ത അക്ഷരശ്ലോക വിദഗ്ദനായ ശ്രീ. ഉമേഷ്‌ നരേന്ദ്രൻ (യുഎസ്‌എ) പ്രധാന അവതാരകനാവും. ഒപ്പം അക്ഷരശ്ളോക രംഗത്ത് അറിയപ്പെടുന്ന ശ്രീ കെ ശങ്കരനാരായണൻ നമ്പൂതിരിയും പങ്കെടുക്കും.

അമേരിക്കയിൽ നിന്നു തന്നെയുള്ള അക്ഷരശ്ലോക വിദഗ്ദനായ ഹരിദാസ് മംഗലപ്പിള്ളി, രാജേഷ് വർമ്മ, ബിന്ദു വർമ്മ, സീമ രാജീവ് (കാനഡ) തുടങ്ങിയവരും പങ്കുചേരും.

മാർട്ടിൻ വിലങ്ങോലിൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments