Friday, November 15, 2024
Homeഅമേരിക്കകേരളാ ലിറ്റററി സൊസൈറ്റി 2023-24 മനയിൽ ജേക്കബ് കവിതാപുരസ്കാരം ബിന്ദു ടിജിയ്ക്ക്‌.

കേരളാ ലിറ്റററി സൊസൈറ്റി 2023-24 മനയിൽ ജേക്കബ് കവിതാപുരസ്കാരം ബിന്ദു ടിജിയ്ക്ക്‌.

മാർട്ടിൻ വിലങ്ങോലിൽ

ഡാളസ് : ഡാലസിലെ മലയാളി എഴുത്തുകാരുടെയും സാഹിത്യാസ്വാദകരുടെയും സംഘടനയായ കേരള ലിറ്റററി സൊസൈറ്റി (കെഎൽഎസ് ), ഡാളസിന്റെ പ്രഥമ പ്രസിഡന്റും പ്രവാസി മലയാളകവിയുമായ ശ്രീ. മനയിൽ ജേക്കബിന്റെ സ്മരണാർത്ഥം ‌ ഏർപ്പെടുത്തിയിരിക്കുന്ന 2023-24 മനയിൽ കവിതാ പുരസ്കാരത്തിനു
അമേരിക്കൻ മലയാളി സാഹിത്യകാരിയായ ബിന്ദു ടിജിയുടെ “ഉടലാഴങ്ങൾ” അർഹമായി.

മനയിൽ കുടുംബമാണ്‌ ഈ വിശിഷ്ട അവാർഡ്‌ സ്പോൺസർ ചെയ്യുന്നത്‌. ജേതാവിനു ഇരുനൂറ്റിയൻപതു യുഎസ്‌ ഡോളറും, ഫലകവും, പ്രശസ്തിപത്രവും മെയ്‌ 10-12 തിയതികളിൽ ഡാലസ്സിൽ നടക്കുന്ന കെഎൽഎസ്‌, ലാന ലിറ്റററി ക്യാമ്പിൽ വച്ചു നൽകപ്പെടും.

ഡാളസിലെ മലയാളസാഹിത്യാസ്വാദകരെ പ്രസ്തുത ക്യാമ്പിലേക്കും കെഎൽഎസ് സഹർഷം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. അറിയപ്പെടുന്ന സാഹിത്യപ്രതിഭകളായ ഡോ. എംവി പിള്ള, ശ്രീ. ഷാനവാസ്‌ പോങ്ങുമ്മൂട്‌, ശ്രീ. പുളിമാത്ത്‌ ശ്രീകുമാർ എന്നിവരടങ്ങുന്നതായിരുന്നു ഈ വർഷത്തെ ജഡ്ജിംഗ്‌ പാനൽ.

2022 വർഷത്തെ ഒന്നാം പുരസ്കാരം ലഭിച്ചിരുന്നത്‌ ഡോക്ടർ മാത്യു ജോയ്സിനാണ്. അദ്ദേഹത്തിന്റെ “മാനിന്റെ മാതൃരോദനം ” എന്ന ചെറുകവിതയാണ്‌ കഴിഞ്ഞ തവണ തെരഞ്ഞെടുക്കപ്പെട്ടിരുന്നതു്. ഇത്തവണത്തെ പുരസ്കാരജേതാവായ ബിന്ദു ടിജി അമേരിക്കൻ മലയാളസാഹിത്യലോകത്തു അറിയപ്പെടുന്ന കവയത്രിയാണു്. രസതന്ത്രം എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. കാലിഫോർണിയയിൽ സ്ഥിരതാമസമയക്കിയ ബിന്ദു ടിജിയുടെ ജന്മദേശം തൃശ്ശൂർ ആണ് . ആനുകാലികങ്ങളിൽ കവിത എഴുതുന്നു. നാടകരചന, അഭിനയം, ഗാനരചന തുടങ്ങിയ മേഖലകളിലും സജീവം. ലാന യുടെ 2019 ലെ കവിതാ പുരസ്കാരവും, 2020- ഇൽ കൊടുങ്ങല്ലൂർ എ അയ്യപ്പൻ ട്രസ്റ്റ് ന്റെ നേരളക്കാട് രുഗ്മണിയമ്മ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട് . ഇലക്‌ട്രിക്കൽഎഞ്ചിനീയർ ആയി ജോലി നോക്കുന്നു . ഭർത്താവ് : ടിജി തോമസ്. കുട്ടികൾ : മാത്യു തോമസ് , അന്നാ മരിയ തോമസ്.

മെയ്‌ 10-12 തിയതികളിൽ ഡാലസ്സിൽ ഓബ്രി ടെക്സാസ്‌ റാഞ്ചിൽ വച്ചു നടക്കുന്ന കെഎൽഎസ്‌, ലാന സാഹിത്യ ക്യാമ്പിനു ഡാലസ്‌ മലയാളസാഹിത്യാസ്വാദകരെ കുടുംബസമേതം കെഎൽഎസ് പ്രവർത്തകസമിതി സഹർഷം സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതി അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക:
ഷാജു ജോൺ 469-274-650,
ഹരിദാസ്‌ തങ്കപ്പൻ 214-763-3079,
സാമുവൽ യോഹന്നാൻ 214-435-0124

മാർട്ടിൻ വിലങ്ങോലിൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments