Friday, September 20, 2024
Homeഅമേരിക്കകേരള സെന്റർ പയനീർ ക്ലബ് സംയുക്ത ഓണം -24 വർണ്ണാഭമായി

കേരള സെന്റർ പയനീർ ക്ലബ് സംയുക്ത ഓണം -24 വർണ്ണാഭമായി

ജോസ് കാടാപുറം

കേരള സെന്റർ പയനീർ ക്ലബും സെപ്തംബർ 14 ന് കേരള സെന്റർ ഓഡിറ്റോറിയത്തിൽ വച്ച് വിവിധ കല പരിപാടികളോട് കൂടി ഓണം ആഘോഷിച്ചു ..പയനീർ ക്ലബ് സെക്രട്ടറി വർഗീസ് അബ്രഹാമിന്റെ അവതരണോത്തോട് കൂടി യോഗം ആരംഭിച്ചു. വിശിഷ്ട അതിഥികളും വിവിധ അസോസിഷൻ ഭാരവാഹികളും ചേർന്ന് നിലവിളക്കു കൊളുത്തി കലാപരിപാടികൾക്ക് തുടക്കം കുറിച്ചു.

താലപ്പൊലി ചെണ്ടമേളം എന്നിവയുടെ അകമ്പടിയോട് കൂടി വിശിഷ്ടതിഥികളും ഭാരവാഹികളും ചേർന്ന് മഹാബലിയെ വേദിയിലേക്ക് സ്വീകരിച്ചു ആനയിച്ചു.

മാവേലി മന്നന്റെ ഓണ സന്ദേശത്തിനു ശേഷം നുപര ഡാൻസ് ഗ്രൂപ്പിന്റെ തിരുവാതിരയും ഡാൻസും മനോഹരമായ നവ്യാനുഭവമായി ..

മേരിക്കുട്ടി മൈക്കിളിന്റെ ഓണ ഗാനം മാധുര്യമുള്ളതായിരുന്നു ..  കേരളസെന്റർ പ്രസിഡന്റ് അലക്‌സ് എസ്തപ്പാൻ എല്ലാവർക്കും സ്വാഗതം പറഞ്ഞു .. പയനീർ ക്ലബ് പ്രസിഡന്റ് ജോണി സക്കറിയ ഓണത്തിന്റെ കൂട്ടായ്മയെ കുറിച്ചും പയനീർ രണ്ടു വർഷത്തിനിടയില് നടത്തിയ ചാരിറ്റി പ്രവർത്തനങ്ങളെ കുറിച്ചു പറയുകയുണ്ടായി .. വയനാട് ദുരിതാശ്വാസ സഹായ ഫണ്ടിലേക്കു പ്രതീക്ഷിക്കാത്ത വലിയ തുക ലഭിച്ചത് പയനീർ ക്ലബ് അംഗങ്ങളോടുള്ള നന്ദിയും രേഖപ്പെടുത്തി ..

സെനറ്റർ കെവിൻ തോമസ്, കേരള സെന്റർ സ്ഥാപക പ്രസിഡന്റ് ഇ എം സ്റ്റീഫൻ എന്നിവർ ആശംസകൾ അർപ്പിച്ചു.. മുഖ്യാഥിതി ഗുരു പാർത്ഥസാരഥി പിള്ള ഓണ സന്ദേശം നൽകി തുടർന്ന് പയനീർ ക്ലബ്പ് പ്ലാക്ക് നൽകി അദ്ദേഹത്തെ ആദരിച്ചു ..ഡോക്ടർ ബെൻസി തോമസ് ആയിരുന്നു പരിപാടികളുടെ എം സി .. മേരി ഫിലിപ്പ്, അബി തോമസ് ,തോമസ് പോളും പരിപാടികൾ കോ ഓർഡിനേറ്റ് ചെയ്തത് ..

കേരള സെന്റർ സെക്രട്ടറി രാജുതോമസ് എല്ലാവർക്കും നന്ദി പറഞ്ഞതിനു ശേഷം വിഭവ സമൃദ്ധമായ ഓണ സദ്യയോടെ പങ്കാളിത്തത്തിലും പരിപാടികളിലും മികവ് പുലർത്തിയ കേരള സെന്റർ പയനീർ ക്ലബ് സംയുക്ത ” ഓണം -24 “സമാപിച്ചു .

ജോസ് കാടാപുറം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments