ഗാർലാൻഡ് (ഡാളസ്): കേരള അസോസിയേഷൻ ഓഫ് ഡാലസ് എഡ്യൂക്കേഷൻ ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു കേരള അസോസിയേഷൻ ഓഫ് ഡാലസിൻറെയും ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ഈ വർഷത്തെ ഓണാഘോഷത്തിൽ നടന്ന ചടങ്ങിൽ വെച്ചായിരുന്നു അവാർഡ് വിതരണം നടത്തപ്പെട്ടത്.
സെപ്റ്റ :14 ശനിയാഴ്ച ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമാ ചർച്ച് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ അസോസിയേഷൻ പ്രസിഡൻറ് പ്രദീപ് നാഗനൂലിൽ അദ്ധ്യക്ഷത വഹിച്ചു. കേരളത്തിൽ നിന്നും എത്തിച്ചേർന്ന സി പി ഐ ജനറൽ സെക്രട്ടറി ബിനോയ് വിശ്വം (കേരള)മുഖ്യാതിഥിയായിരിന്നു.
അവാർഡിനർഹമായ വിദ്യാർഥികൾക്കു മുഖ്യാതിഥിയും, ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്റർ പ്രസിഡന്റ് ഷിജു എബ്രഹാം എന്നിവർ ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു
അഞ്ചാം ക്ലാസ്ഒന്നാം സമ്മാനം ഗൗതം ഉണ്ണിത്താൻ, രണ്ടാം സമ്മാനം ജെസ്വിൻ ജെ ജോയ് എട്ടാം ക്ലാസ് ഒന്നാം സമ്മാനം, ഗൗരി വിനീഷ്, രണ്ടാം സമ്മാനം-എയ്ഡൻ ജോർജ്
12-ാം ക്ലാസ് ഒന്നാം സമ്മാനം. ജോനാഥൻ ജോസ് രണ്ടാം സമ്മാനം അലക്സി തോമസ് എന്നിവരാണ് അവാർഡിന് അർഹരായവർ. സണ്ണി ജേക്കബ്, ഐപ്പ് സ്കറിയ, രമണികുമാർ , ജോസഫ് ചാണ്ടി, ഇർവിംഗ് DFW ഇന്ത്യൻ ലയൺസ് ക്ലബ്ബ്, ജോർജ് ജോസഫ് വിലങ്ങോലിൽ എന്നിവരാണ് അവാർഡുകൾ സ്പോൺസർ ചെയ്തിരുന്നത്
എഡ്യൂക്കേഷൻ ഡയറക്ടർ ഡിംപിൾ ജോസഫ് സ്വാഗതവും, അസോസിയേഷൻ സെക്രട്ടറി മൻജിത് കൈനിക്കര നന്ദിയും പറഞ്ഞു.
ആര്ട്ട് ഡയറക്ടർ സുബി ഫിലിപ്പ്, ജോബി വര്ഗീസ്, പ്രമീള അജയ് ,ദേവാനന്ദ അനൂപ് എന്നിവർ പരുപാടികൾ നിയന്ത്രിച്ചു. ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്റർ സെക്രട്ടറി സൈമൺ ജേക്കബ്, ജെയ്സി ജോർജ്, വിനോദ് ജോർജ്, ബേബി കൊടുവത്തു, ദീപക് നായർ, ദീപു രവീന്ദ്രൻ, സാബു മാത്യു, ഫ്രാൻസിസ് തോട്ടത്തിൽ, ഹരിദാസ് തങ്കപ്പൻ , അനശ്വരൻ മാംമ്പിള്ളി, രാജൻ ഐസക് ദീപു രവീന്ദ്രൻ, സബു മുക്കാൽഡി, സിജു വി ജോർജ് , എന്നിവർ പരിപാടികളുടെ വിജയത്തിനായി പ്രവർത്തിച്ചു.