Friday, January 10, 2025
Homeഅമേരിക്കകന്യാമറിയമെ (കവിത) ✍എം പി ശ്രീകുമാർ

കന്യാമറിയമെ (കവിത) ✍എം പി ശ്രീകുമാർ

എം പി ശ്രീകുമാർ

കന്യാമറിയമെ
കനിവിൻ രൂപമെ
നൻമതൻ നിറവെ

സ്നേഹസ്വരൂപന്
ജൻമം പകർന്ന
സ്നേഹമയി മാതേ

ലോകം നയിക്കുന്നാ
കൈവിരൽത്തുമ്പേന്താൻ
കാലം കരുതിയ
കാവ്യമെ

പാരിൻ പ്രകാശമാം
ദീപം കൊളുത്തുവാൻ
കാലം കരുതിയ
പുണ്യമെ

നിന്നാർദ്രമിഴികൾ
പകർന്ന വെളിച്ചം
പാരിനെ നയിക്കുന്നു

നിന്റെ സ്നേഹാർദ്രത
വാനിലുയർന്നു
പൂമഴ പെയ്യുന്നു

കന്യാമറിയമെ
കനിവിൻ രൂപമെ
നൻമതൻ നിറവെ

സ്നേഹസ്വരൂപന്
ജൻമം പകർന്ന
സ്നേഹമയി മാതേ

രചന : എം പി ശ്രീകുമാർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments