Friday, November 22, 2024
Homeഅമേരിക്കകൈരളിടിവി ഷോർട്ഫിലിം മത്സരത്തിലെ അവാർഡുകൾ വിതരണം ചെയ്‌തു

കൈരളിടിവി ഷോർട്ഫിലിം മത്സരത്തിലെ അവാർഡുകൾ വിതരണം ചെയ്‌തു

ന്യൂയോർക്കിലെ കേരള സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന കൈരളിടിവി ഒരുക്കിയ ഷോർട് ഫിലിം മത്സര വിജയികൾക്ക് മോമെന്റെയും ക്യാഷ് അവർഡും നൽകി.

മികച്ച ഷോർട് ഫിലിം ഒയാസിസ് സംവിധായികയും രചനയും നിർവഹിച്ച ശ്രീലേഖ ഹരിദാസിനു (സാന്റിയാഗോ കാലിഫോര്ണിയ) കൈരളി ടെലികാസ്റ് ചെയിത അക്കരകാഴ്ചയിലെ അപ്പച്ചൻ റോൾ മനോഹരമാക്കിയ നടൻ പൗലോസ് പാലാട്ടി മോമെന്റയും ക്യാഷ്അവാർഡും നല്‌കി ..

മികച്ച നടിയായ (ഒയാസിസ് ) ദീപ മേനോന് കേരള സെന്റര് വൈസ് പ്രെസിഡെന്റ് ഡെയ്സി സ്റ്റീഫൻ അവാർഡ് നല്കി ,ഏറ്റവും മികച്ച നടനായി ജോസ്‌കുട്ടി വലിയകല്ലുങ്കൽ (മിക്സഡ് ജ്യൂസ് ,പോസിറ്റീവ് ) കൈരളി യുഎസ്എ റെപ്രെസ്റ്റേറ്റിവ് ജോസ് കാടാപുറം മോമെന്റയും ക്യാഷ് അവാർഡും നൽകി പരിപാടിയുടെ എം സി സാറ സ്റ്റീഫൻ ആയിരുന്നു അവാർഡ് ദാന ചടങ്ങിന്റെ വീഡിയോ ഫോട്ടോ കൈരളി പ്രൊഡക്ഷൻ ഹെഡ് ജേക്കബ് മാനുവൽ പകർത്തി ..

വടക്കേ അമേരിക്കയിലെ ചലച്ചിത്ര പ്രതിഭകളെ കണ്ടെത്താനുള്ള കൈരളിടിവി യൂ എസ് എ ആരംഭിച്ച ഷോർട് ഫിലിം മത്സരത്തിൽ വിവിധ സ്റ്റേറ്റ് കളിൽ നിന്ന് 40 ചിത്രങ്ങൾ പങ്കെടുത്തു ..അമേരിക്കൻ മലയാളികളുടെ ജീവിത പരിസരങ്ങളെ അധികരിച്ച ലഘു ചിത്രങ്ങളാണ് മല്സരത്തില് ഉണ്ടായിരുന്നത് ..അമേരിക്കൻ പ്രവാസികൾക്കിടയിൽ വളർന്നു വരുന്ന ചലച്ചിത്ര പ്രതിഭകളെ കണ്ടെത്തുന്നതിനും പിന്തുണക്കുന്നതിനും വേണ്ടിയാണു കൈരളിടിവി ടീം ഈ ഷോർട് ഫിലിം മത്സരം സംഘടിപ്പിച്ചത് .. , അധ്യാപികയും എഴുത്തുകാരിയും ആയ ദീപ നിശാന്ത് (അസിസ്റ്റന്റ് പ്രൊഫസർ ശ്രീ വിവേകാനന്ദ കോളേജ് ) , കവിയും ന്യൂസ് ഡയറക്ടറുമായ ഡോക്ടർ എ ൻ പി ചന്ദ്രശേഖരൻ എന്നിവർ ജൂറിമാരായ കമ്മിറ്റി ഫൈനൽ റൗണ്ടിലേക്ക് 11 ചലച്ചിത്രങ്ങൾ തെരെഞ്ഞെടുത്തു.. പ്രേക്ഷകരുടെ അഭിപ്രായം കൂടി തേടി മികച്ച ഹൃസ്വ ചലച്ചിത്രം തെരെഞ്ഞെടുത്ത വിവരം സന്തോഷത്തോടെ അറിയിക്കുന്നു ..


മികച്ച ഹൃസ്വ ചിത്രം സാൻ ഡിയാഗോയിൽ നിന്നുള്ള ശ്രീ ലേഖ ഹരിദാസ് സംവിധാനം നിർവഹിച്ച “ഒയാസിസ്‌ “തെരഞ്ഞെടുക്കപ്പെട്ടു ..തൃശൂർ സ്വദേശിയെ ആയ ശ്രീലേഖ സാൻ ഡിയാഗോയിൽ അറ്റോർണിയാണ്..
മികച്ച നടനായി മിക്സഡ് ജ്യൂസ് ,പോസിറ്റീവ് എന്നി ചിത്രങ്ങളിൽ അഭിനയിച്ച ജോസ് കുട്ടി വലിയകല്ലുങ്കൽ തെരഞ്ഞെടുക്കപ്പെട്ടു ..അക്കരകാഴ്ചയിലെ നായകനായാ ജോസ് ലോകത്തുള്ള മലയാളി പ്രവാസികൾക്ക് സുപരിചിതനാണ് ..അക്കരകാഴ്ചയിലെ അഭിനയ മികവിന് ശേഷം മലയാള സിനിമയിലും ,നാടകങ്ങളിലും പല വേഷങ്ങളിൽ അഭിനയിച്ചു.. ജോലിക്കു പുറമെ കല പ്രവർത്തനവും നടത്തുന്ന ജോസ് കുട്ടി ന്യൂജേഴ്‌സിയിൽ താമസിക്കുന്ന കോട്ടയം ജില്ലയിയിലെ വെളിയന്നൂർ സ്വദേശിയാണ്.. മികച്ച നടി ദീപ മേനോൻ (ചിത്രം ഒയാസിസ്‌ ) സാൻ ഡിയാഗോയിൽ ഐ ടി രംഗത്ത് ജോലിചെയ്യുന്ന പാലക്കാട് പട്ടാമ്പി സ്വദേശിയാണ് ആദ്യമായിട്ടു അഭിനയിച്ച ഷോർട് ഫിലിമിൽ തന്നെ അവാർഡ് ലഭിച്ചു..

11 ഷോർട്ഫിലിമുകളാണ് അവസാന റൗണ്ടിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടിട്ടുള്ളത് ..മത്സരത്തിൽ പങ്കെടുത്ത എല്ലാ ചിത്രങ്ങളും ഒന്നിന് ഒന്ന് മെച്ചമായിരുന്നു . ..അവസാന റൗണ്ടിൽ എത്തിയവരിൽ നിന്ന് മികച്ച ഷോർട്ഫിലിം , മികച്ച അഭിനേതാക്കൾ എന്നിവർക്കാണ് സമ്മാനങ്ങൾ നൽകുന്നത് … ഡോ .ജോൺ ബ്രിട്ടാസിൻറെ നേതൃത്വത്തിൽ വടക്കേ അമേരിക്കയിലെ കൈരളിടിവിയുടെ പ്രധിനിധികളായ ജോസ് കാടാപുറം , ജോസഫ് പ്ലാക്കാട്ട് ഡോ .ജോൺ ബ്രിട്ടാസിൻറെ നേതൃത്വത്തിൽ വടക്കേ അമേരിക്കയിലെ കൈരളിടിവിയുടെ പ്രധിനിധികളായ ജോസ് കാടാപുറം , ജോസഫ് പ്ലാക്കാട്ട് പ്രൊഡക്ഷൻ ഹെഡ് ജേക്കബ് മാനുവൽ എന്നിവർ നേതൃത്വം നൽകുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments